»   » വാണി കപൂറിന് സെക്‌സി ലുക്ക് നല്‍കുന്നതെന്ത്??? താരം പറയുന്നതിങ്ങനെ...

വാണി കപൂറിന് സെക്‌സി ലുക്ക് നല്‍കുന്നതെന്ത്??? താരം പറയുന്നതിങ്ങനെ...

Posted By: Karthi
Subscribe to Filmibeat Malayalam

നായികമാരുടെ സൗന്ദര്യ രഹസ്യം അറിയുക എന്നത് എന്നും ആരാധകര്‍ക്ക് ഏറെ പ്രിയമുള്ള കാര്യമാണ്. 2013ല്‍ പുറത്തിറങ്ങിയ ഷുട്ഹ് ദേശി റൊമാന്‍സ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് വാണി കപൂര്‍. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ നിരവധി അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയ വാണി കപൂര്‍ തനിക്ക് സെക്‌സി ലുക്ക് നല്‍കുന്ന ഘടകത്തേക്കുറിച്ച് വെളിപ്പെടുത്തുകയാണ്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

കമല്‍ഹാസന്റെ സംവിധാനത്തില്‍ കമലും മോഹന്‍ലാലും ഒന്നിക്കുന്നു! ചരിത്രം കുറിക്കുമോ ഈ കുട്ടുകെട്ട്?

സെക്‌സി ലുക്ക് നല്‍കുന്ന ഭാഗം

പറയാന്‍ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പറഞ്ഞായിരുന്നു വാണി കപൂര്‍ ഇതിന് മറുപടി നല്‍കിയത്. തനിക്ക് കുടുതല്‍ സെക്‌സി ലുക്ക് നല്‍കുന്നത് തന്റെ വലിയ നിദംബവും അരക്കെട്ടും കണ്ണുകളും പിന്നെ തന്റെ ഹ്യൂമര്‍ സെന്‍സുമാണെന്ന് താരം പറയുന്നു.

കൂടുതല്‍ ഇമോഷണലാക്കുന്ന ഘടകം

തന്നെ കൂടുതല്‍ ഇമോഷണലാക്കുന്ന ഘടകത്തേക്കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്. ഒരു പ്രണയ ഗാനമോ ജീവിതത്തിലെ ഏതെങ്കിലും ഒരു സന്ദര്‍ഭമോ ആകാം. അതുമല്ലെങ്കില്‍ ഒരുപാട് സന്തോഷമോ, മറ്റൊരാളുടെ സങ്കടമോ അതുമല്ലെങ്കില്‍ തന്റെ പൂച്ചക്കുട്ടിക്ക് അസുഖം വരുന്നതും തന്നെ ഇമോഷനലാക്കുമെന്നും വാണി പറയുന്നു.

ചുംബന രംഗങ്ങളേക്കുറിച്ച്

ചുംബന രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് ബുദ്ധിമുട്ട് തോന്നാറില്ലെന്ന് താരം പറയുന്നു. താന്‍ സംവിധായകരില്‍ വിശ്വസിക്കുന്നു. ചുംബന സീനുകള്‍ സന്തോഷത്തോടെയും സൂക്ഷ്മതയോടെയും ചെയ്യേണ്ടതാണ്. ഹോളിവുഡ് സിനികള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്നും താരം പറയുന്നു.

ചുംബനം സ്വാഭാവികമാകണം

ചുംബനം സ്വാഭാവികമായി ചെയ്യണം എന്നാണ് വാണിയുടെ പക്ഷം. ചുംബന രംഗത്തേക്കാള്‍ അഭിനയിക്കാന്‍ പ്രയാസമുള്ള ഒരുപാട് സീനുകള്‍ സിനിമയില്‍ ഉണ്ട്. രണ്ട് മണിക്കൂര്‍ ജനങ്ങളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് താരത്തിന്റെ പക്ഷം.

സ്വപ്‌നത്തിലെ രാജകുമാരന്‍

താന്‍ എങ്ങനെയാണോ അതുപോല തന്നെ സ്‌നേഹിക്കുന്ന ഓരാളായിരിക്കണം. ജീവിതത്തില്‍ എന്തിനോടെങ്കിലും പാഷ്യനേറ്റ് ആയിരിക്കണം. ജീവിതത്തെ വെറും നിസാരമായി കാണുന്ന ആളെ തനിക്ക് ഇഷ്ടമല്ലെന്നും വാണി കപൂര്‍ പറയുന്നത്.

പ്രണയം

താന്‍ ഇപ്പോഴും സിംഗിളാണ്. പ്രണയമില്ലെന്നും താരം പറയുന്നു. ഹം ആപ്‌ക്കെ ഹെയ്ന്‍ കൗണ്‍ കണ്ടതിന് ശേഷം സല്‍മാന്‍ ഖാനോട് തനിക്ക് ക്രഷ് തോന്നി. അദ്ദേഹമാണ് തനിക്ക് ആദ്യമായി ക്രഷ് തോന്നിയ സെലിബ്രിറ്റിയെന്നും വാണി കപൂര്‍ പറയുന്നു.

വിവാഹത്തേക്കുറിച്ച്

വിവാഹം കഴിക്കു എന്ന് തന്നെയാണ് താരം പറയുന്നത്. എന്നാല്‍ അത് എന്നുണ്ടാകുമെന്ന് പറയുന്നില്ല. എന്നെങ്കിലും ഒരു ദിവസം സന്തോഷം നിറഞ്ഞ വിവാഹ ജീവികം നയിക്കാന്‍ കഴിയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായിതാരം പറയുന്നു.

English summary
Vaani Kapoor talking about her sexy look in an interview. Vaani point down which body parts make her more sexy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam