»   » ആദിത്യ ചോപ്രയെക്കുറിച്ച് പറയാന്‍ നൂറുനാവാണ് വാണി കപൂറിന് കാരണമെന്താണെന്നറിയേണ്ടെ

ആദിത്യ ചോപ്രയെക്കുറിച്ച് പറയാന്‍ നൂറുനാവാണ് വാണി കപൂറിന് കാരണമെന്താണെന്നറിയേണ്ടെ

Posted By: Nihara
Subscribe to Filmibeat Malayalam

തന്റെ പുതിയ സിനിമ ബെഫിക്കറിന്റെ സംവിധായകനായ ആദിത്യചോപ്രയെക്കുറിച്ച് വാതോരാതെ സംസാരിക്കുകയാണ് ബോളിവുഡിലെ പുതുതാരോദയമായ വാണി കപൂര്‍. പാരീസിലെ ഈഫല്‍ ടവറിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. ഡിസംബര്‍ ഒന്‍പതിനാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. പ്രണയ ചിത്രമായ ബെഫിക്കര്‍ പൂര്‍ണ്ണമായും പാരീസിലാണ് ചിത്രീകരിച്ചത്. രണ്‍ബീര്‍സിംഗും വാണികപൂറുമാണ് പ്രധാന വേഷത്തില്‍. ആദിത്യ ചോപ്ര വളരെ സിമ്പിളായ മനുഷ്യനാണെന്ന് വാണി കപൂര്‍ പറയുന്നു. വളരെ കൂളായ സംവിധായകനോട് ഏതു നിമിഷത്തിലും കാര്യങ്ങള്‍ ചോദിക്കാം. താരങ്ങളോട് നല്ല രീതിയിലുള്ള സമീപനം വെച്ച് പുലര്‍ത്തുന്ന സംവിധായകനാണ് ആദിത്യ ചോപ്ര.

ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പ് നടത്തിയ വര്‍ക്ക് ഷോപ്പില്‍ താനാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന് ആദിത്യാ ചോപ്ര വെളിപ്പെടുത്തിയിരുന്നില്ല. എല്ലാം വളരെ കൂളായി ചെയ്യുന്ന സംവിധായകന്റെ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ടീമിനോടൊപ്പം വളരെ പെട്ടെന്ന് ചേരാന്‍ തനിക്ക് കഴിഞ്ഞുവെന്നും വാണി വ്യക്തമാക്കി.

vaani kapoor

തന്റെ ജീവിതത്തില്‍ സംഭവിച്ച വളരെ നല്ലൊരു കാര്യമാണ് ബെഫിക്കറിലെ നായികാ പദവിയെന്നും വാണി പറഞ്ഞു. അത്ഭുതകരമായ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആദിത്യ ചോപ്രയും രണ്‍വീറും സിംഗും തനിക്ക് നല്ല പിന്തൂണയാണ് നല്‍കിയത്. വളരെയധികം അഭിനയ പ്രാധാന്യമുള്ള റോളാണ് തനിക്ക് ലഭിച്ചത്.

വാണി കപൂറിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Actress Vaani Kapoor, who is gearing up for the release of her second film Befikre, has praised its director Aditya Chopra saying that he is a humble man. Asked how was it working with Chopra, Vaani told IANS over phone from Mumbai, "He is such a humble man. You can never feel intimidated by him because he makes sure that he is approachable and friendly."

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam