»   » അവാര്‍ഡ് നിശകളോട് താല്‍പര്യമില്ല; വാണി കപൂര്‍

അവാര്‍ഡ് നിശകളോട് താല്‍പര്യമില്ല; വാണി കപൂര്‍

Posted By: Nihara
Subscribe to Filmibeat Malayalam

മുന്‍കൂര്‍ തയ്യാറാക്കിയതനുസരിച്ച് പെര്‍ഫോം ചെയ്യുന്ന അവാര്‍ഡ് നിശകളിലെ പരിപാടിയോട് താല്‍പര്യമില്ലെന്ന് ബോളിവുഡിലെ പുതുതാരോദയമായ വാണി കപൂര്‍. സ്റ്റേജില്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ ആരും താല്‍പര്യം കാണിക്കാറില്ല. അവരവരുടെ കാര്യങ്ങളില്‍ മാത്രമാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. അവാര്‍ഡ് നിശകള്‍ സമ്മാനിക്കുന്ന ഊര്‍ജത്തോട് തനിക്ക് താല്‍പര്യമില്ലെന്നും വാണി വ്യക്തമാക്കി.

ആദ്യ സിനിമയായ ശുദ്ധ് ദേസി റൊമാന്‍സിലുടെ മികച്ച പുതുമുഖ നായികയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് വാണിക്ക് ലഭിച്ചിരുന്നു. ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അവാര്‍ഡ് പ്രതീക്ഷ ഉണ്ടായിരുന്നില്ല. പ്രധാന കഥാപാത്രമാവുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും താരം പറയുന്നു. യാഷ് രാജിന്റെ സിനിമയായതിനാല്‍ തന്റെ കഥാപാത്രം ക്ലിക്കാവുമെന്ന വിശ്വാസം ഉണ്ടായിരുന്നു.

Vaani kapoor

ശുദ്ധ് ദേസി റൊമാന്‍സ് കണ്ടാണ് ആദിത്യ ചോപ്ര ബിഫൈക്കറിലേക്ക് അഭിനയിക്കാന്‍ വിളിച്ചത്. ഈ സിനിമ കുറച്ചു മുന്‍പ് സംഭവിക്കേണ്ടതായിരുന്നുവെന്നാണ് അഭിനയിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയതെന്നും വാണി പറയുന്നു. മറ്റൊരാളെ ആശ്രയിച്ചു ജീവിക്കുന്നതിനോട് താല്‍പര്യമില്ല. സ്വതന്ത്രയായി ജീവിക്കാനാണ് താല്‍പര്യം. നല്ല സംവിധായകരോടൊപ്പം ജോലി ചെയ്യണം. നല്ല സിനിമകളുടെ ഭാഗഭാക്കാകണം. മുംബൈയില്‍ ഒരു വീട് വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും വാണി വ്യക്തമാക്കി.

English summary
Befikre actress Vaani Kapoor finds award functions "rehearsed", says she doesn't like the energy there as everybody is just focused on themselves & nobody wants to genuinely applaud for anyone else.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam