»   » വാണി കപൂറിനും പ്രണയമോ? കാമുകന്‍ ആരാണെന്ന് ബെഫിക്രെയില്‍ കാണാം

വാണി കപൂറിനും പ്രണയമോ? കാമുകന്‍ ആരാണെന്ന് ബെഫിക്രെയില്‍ കാണാം

Posted By: Siniya
Subscribe to Filmibeat Malayalam

ഒടുവില്‍ ആരാധകരുടെ മനം നിറയ്ക്കാനായി വാണി കപൂര്‍ വീണ്ടുമെത്തുന്നു. ഇത്തവണ എത്തുന്നത് റണ്‍ബീര്‍ സിംഗിന്റെ പ്രണയ ജോടിയായിട്ടാണ്. വാണി കരിയര്‍ നിര്‍ത്തി എന്നു കരുതിയ പ്രേക്ഷകര്‍ക്ക് തെറ്റി. വാണി അഭിനയിക്കാതിരുന്നത് മറ്റൊന്നും കൊണ്ടല്ല, നല്ല സിനിമയ്ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു.രണ്ടു വര്‍ഷത്തിന് ശേഷമാണ് വാണിയുടെ തിരിച്ചു വരവ്.വാണിയുടെ ഇത്തവണത്തെ വരവ് അല്പം മധുരമേറിയതാണ്. ആദിത്യ ചോപ്ര സംവിധാനം ചെയ്യുന്ന ബെഫിക്രെ എന്ന ചിത്രത്തിലാണ് വാണിയുടെ പ്രകടനം കാഴ്ച വയ്ക്കാന്‍ പോകുന്നത്.

ഏഴുവര്‍ഷത്തിന് ശേഷമാണ് ആദിത്യ ചോപ്ര സിനിമയുമായി വരുന്നത്. ഈ സിനിമയിലാണ് പ്രണയ ജോടികളായി റണ്‍ബീറും വാണി കപൂറും ഒന്നിക്കുന്നത്. സെപ്തംബര്‍ 27 ന് നടന്ന അച്ഛന്‍ യാഷ് ചോപ്രയുടെ 83ാം ജന്മ ദിനത്തിലാണ് ആദ്യത്യ ചോപ്ര സിനിമയെകുറിച്ച് വെളിപ്പെടുത്തിയത്.എക്കാലത്തെയും മികച്ച പ്രണയചിത്രമായ ദില്‍വാലെ ദുല്‍ഹനിയ ലേജായംഗെ ഒരുക്കിയ സംവിധായകന്റെ പുതിയ ചിത്രവും പ്രണയചിത്രമാണെന്നാണ് അറിയുന്നത്. 2008ല്‍ പ്രദര്‍ശനത്തിനെത്തിയ രബ് നെ ബനാദി ജോഡിയാണ് ആദിത്യ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ഷാരൂഖ് ഖാനും അനുഷ്കയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നുത്.

vanikapoor

27 കാരനായ നടനാണ് വാണിയെ സിനിമാലോകത്തേക്ക് കൊണ്ടുവരുന്നത്. എന്നാല്‍ കരിയര്‍ തുടങ്ങുന്നത് 2013 യാഷ് രാജ് ഫിലിം ശുദ്ധ് ദേശി റൊമാന്‍സിലാണ്. ആ സിനിമ അത്രയും വിജയിച്ചില്ലിങ്കിലും ആദിത്യ ചോപ്രയുടെ സിനിമയ്ക്കു വേണ്ടി രണ്ടു വര്‍ഷം കാത്തിരുന്നു.

ട്വിറ്ററില്‍ രണ്ട് മിനിറ്റ് നീണ്ട വിഡിയിലൂടെയാണ് ആരാധകരുമായി വാണി വാര്‍ത്ത പങ്കിട്ടത്. ഇതിനിടെ നിരവധി ഓഫറുകള്‍ വന്നെങ്കിലും വാണി വേണ്ടന്നു വയ്ക്കുകയായിരുന്നു. ആ സമയത്താണ് ആദിയുമായി കണ്ടുമുട്ടുന്നത്. സിനിമയുമായുള്ള ചര്‍ച്ച കഴിഞ്ഞപ്പോള്‍ മറ്റൊരാള്‍ എഴുതുന്ന തിരക്കഥയില്‍ ഇപ്പോള്‍ അഭിനയിക്കുന്നില്ലെന്നു കരുതി . ഈ സിനിമയ്ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു.

പ്രേക്ഷകര്‍ കരുതിയത് കരിയര്‍ തുടങ്ങിയതു പോലെ തന്നെ അവസാനിച്ചു എന്നാണ്. പക്ഷേ വീണ്ടും ആദിത്യ ചോപ്രയുടെ സിനിമയിലുടെ ഒന്നുകൂടി ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് വാണി കപൂര്‍.

English summary
Vanai Kapoor has bagged the lead role opposite Ranveer Singh in Aditya Chopra’s directorial venture in seven years, “Befikre.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam