»   » വരുണ്‍ ധവാന്റെ ഒക്ടോബര്‍, ട്രെയിലര്‍ പുറത്തിറങ്ങി!

വരുണ്‍ ധവാന്റെ ഒക്ടോബര്‍, ട്രെയിലര്‍ പുറത്തിറങ്ങി!

Posted By: Akhila KS
Subscribe to Filmibeat Malayalam

ബോളിവുഡ് താരം വരുണ്‍ ധവാന്‍ സിനിമയിലെത്തിയിട്ട് അധികമൊന്നുമായിട്ടില്ല. അതിനിടെ വ്യത്യസ്തമായ തിരക്കഥകളും പ്രമേയവും മാത്രമുള്ള ചിത്രങ്ങളാണ് വരുണ്‍ തിരഞ്ഞെടുത്തത്. 2012ല്‍ പുറത്തിറങ്ങിയ കരണ്‍ ജോഹര്‍ ചിത്രമായ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് വരുണ്‍ സിനിമയില്‍ എത്തിയത്. വ്യത്യസ്തമായ അഭിനയംകൊണ്ട് യുവത്വങ്ങളുടെ മനസ് കീഴടക്കിയ വരുണിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഒക്ടോബര്‍.

റൊമാന്റിക് ഡ്രാമ ചിത്രമായ ഒക്ടോബറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇപ്പോള്‍ നടന്ന് വരികയാണ്. അതിനിടെ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഷൂജിത്ത് സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബനിതാ സന്ധുവാണ് വരുണിന്റെ നായികയായി എത്തുന്നത്. ഏപ്രില്‍ 13ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് അറിയുന്നത്.

october

വരുണിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തികൊണ്ടാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുന്നത്. വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ വരുണ്‍ അവതരിപ്പിക്കുന്നത്. ഒരു ലക്ഷ്വറി ഹോട്ടലിന്റെ ഹൗസ് കീപ്പറായാണ് വരുണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. റൊമാന്‍സിനപ്പുറം ആരാധകരെ പ്രതീക്ഷയിലാഴ്ത്തുന്ന ട്വിസ്റ്റുകളും ചിത്രത്തിലുണ്ടെന്നാണ് അറിയുന്നത്.


English summary
Now the actor is all set to mesmerise the audience with yet another interesting character in Shoojit Sircar's ' October'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam