»   » വരുണ്‍ ധവാനോട് ആരാധന മൂത്ത് പെണ്‍കുട്ടിയുടെ ആത്മഹത്യ ഭീഷണി, ഒടുവില്‍ താരത്തിന് ചെയ്യേണ്ടി വന്നത്!!

വരുണ്‍ ധവാനോട് ആരാധന മൂത്ത് പെണ്‍കുട്ടിയുടെ ആത്മഹത്യ ഭീഷണി, ഒടുവില്‍ താരത്തിന് ചെയ്യേണ്ടി വന്നത്!!

Posted By:
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളോടുള്ള ആരാധന മൂത്ത് ആരാധകര്‍ ചെയ്യുന്ന കാര്യങ്ങള്‍ കേട്ടാല്‍ ചിരിവരും. കഴിഞ്ഞ ദിവസം ഷാരുഖ് ഖാന്റെ പിറന്നാള്‍ ആഘോഷത്തിനെത്തിയ താരങ്ങളുടെ തിക്കിലും തിരക്കിലും പലരുടെയും മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടിരുന്നു. താരങ്ങള്‍ക്ക് വേണ്ടി എന്തും സഹിക്കുന്ന ആരാധകര്‍ നിരവധിയാണ്. എന്നാല്‍ ഇത് ശല്യമായി മാറിയാല്‍ എന്താണ് ചെയ്യുക.

വില്ലനെ എഴുതിത്തള്ളാന്‍ വരട്ടെ, മലയാളികള്‍ക്ക് വേണ്ടെങ്കിലും സ്വീകരിക്കാന്‍ ആളുകള്‍ വേറെയുണ്ട്!!

ബോളിവുഡിലെ യുവതാരങ്ങളില്‍ ഒരാളാണ് വരുണ്‍ ധവാന്‍. ഇപ്പോള്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന വരുണിനും ഒരുപാട് ആരാധികമാരുണ്ട്. എന്നാല്‍ അതിലൊരു ആരാധികയുടെ സ്‌നേഹം താരത്തിന് തന്നെ ശല്യമായി മാറിയിരിക്കുകയാണ്. ഒടുവില്‍ പോലീസില്‍ പരാതി കൊടുക്കേണ്ട അവസ്ഥയാണ് താരത്തിന് വന്നത്.

ആരാധികയുടെ ആത്മഹത്യ ഭീഷണി

ബോളിവുഡ് താരം വരുണ്‍ ധവാനിനാണ് ആരാധികയുടെ അമിത സ്‌നേഹം വിനയായിരിക്കുന്നത്. പെണ്‍കുട്ടി ആത്മഹത്യ ഭീഷണി മുഴക്കാന്‍ തുടങ്ങിയതോടെ നിവര്‍ത്തിയില്ലാതെ താരം പോലീസില്‍ പരാതി കൊടുത്തിരിക്കുയാണ്.

സന്ദേശങ്ങളുമായി പെണ്‍കുട്ടി

സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം വരുണിന് യുവതി സന്ദേശം അയക്കുമായിരുന്നു. എന്നാല്‍ താരം മറുപടി കൊടുത്തിരുന്നില്ല. എന്നാല്‍ ഇതില്‍ പ്രകോപിതയായ പെണ്‍കുട്ടി ഫോണിലൂടെ സംസാരിക്കുകയും സന്ദേശത്തിന് മറുപടി തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപെടുത്തുകയായിരുന്നു. ഇതോടെയാണ് താരം സൈബര്‍ പോലീസില്‍ പരാതി കൊടുത്തിരിക്കുന്നത്.

വരുണ്‍ ധവാന്‍


ബോളിവുഡ് സംവിധായകനായ ഡേവിഡ് ധവാന്റെ മകനാണ് വരുണ്‍ ധവാന്‍. മൈ നെയിം ഈസ് ഖാന്‍ എന്ന സിനിമയില്‍ സഹസംവിധായകനായിട്ടായിരുന്നു വരുണിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളിലൂടെ മിന്നും താരമായി മാറുകയായിരുന്നു.

സ്റ്റുഡന്റ് ഓഫ് ദ ഇയര്‍

ആലിയ ഭട്ട്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര എന്നിവര്‍ക്കൊപ്പം കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെയായിരുന്നു വരുണിന്റെ അഭിനയത്തിലേക്കുള്ള അരങ്ങേറ്റം നടന്നത്. ശേഷം ബോളിവുഡിലെ ശ്രദ്ധേയനായ യുവതാരമായി വളരാന്‍ വരുണിന് അധികം സമയം വേണ്ടി വന്നിരുന്നില്ല.

ബദ്രീനാഥ് കി ദുല്‍ഹനിയ


ഡേവിഡ് ധവാന്‍ സംവിധാനം ചെയ്ത ജുധ്വാ 2 എന്ന സിനിമയിലായിരുന്നു വരുണ്‍ അവസാനമായി അഭിനയിച്ചിരുന്നത്. അതിന് മുമ്പ് ശശാങ്ക് സംവിധാനം ചെയ്ത ബദ്രീനാഥ് കി ദുല്‍ഹനിയ എന്ന സിനിമയിലൂടെ നായകനായി മിന്നുന്ന പ്രകടനമായിരുന്നു താരം കാഴ്ച വെച്ചിരുന്നത്.

English summary
Varun Dhawan has a huge fan following is no secret. Recently, the Badrinath Ki Dulhania actor was at the receiving end of some unwanted attention from a female fan. He was so disturbed by the event that he had to file a police complaint.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam