»   » വീണ മാലിക്കിന് ജയ്‍പൂരില്‍ ആരാധക തിളക്കം

വീണ മാലിക്കിന് ജയ്‍പൂരില്‍ ആരാധക തിളക്കം

Posted By:
Subscribe to Filmibeat Malayalam

പാകിസ്ഥാനി നടിയായ വീണ മാലിക്കിന്റെ അഞ്ച് ഹിന്ദി ചിത്രങ്ങളാണ് ഈ വര്‍ഷം പുറത്തിറങ്ങുന്നത്. ഇതില്‍ ആദ്യ ചിത്രമായ സിന്ദഗി മേയ് 24 ന് റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ പ്രചാരണത്തിനായി ഈ 25 കാരിയായ നടി ഇന്ത്യയിലെ 25 നഗരങ്ങളാണ് സന്ദര്‍ശിയ്ക്കുന്നത്. കൊല്‍കത്ത, ജയ്പൂര്‍, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലെ പ്രചാരണ പരിപാടികള്‍ തുടങ്ങി കഴിഞ്ഞു.

'സിറ്റി ക്ലബ് ഓഫ് ജയ്‍പൂര്‍' ആയിരുന്ന കഴിഞ്ഞ ദിവസം നടന്ന പ്രചാരണത്തിന്റെ ജയ്‍പൂരിലെ വേദി. ക്ലബ്ബിലെ അംഗങ്ങള്‍ക്കും ജയ്‍പൂരിലെ രാജ കുടുംബാംഗങ്ങളും പാര്‍ട്ടിയിലുണ്ടായിരുന്നു. ഇവരുമായി അടുത്തിടപഴകാന്‍ വീണ് അതീവ താല്പര്യമാണ് കാണിച്ചത്.

മാധുരി എന്ന ലൈംഗിക തൊഴിലാളിയുടെ വേഷമാണ് വീണ സിന്ദഗി എന്ന ചിത്രത്തില്‍ ചെയ്യുന്നത്. രാജന്‍ വര്‍മ, ആര്യ ബബ്ബര്‍, റിയ സെന്‍, മുരളി ശര്‍മ, രാജ് പാല്‍ യാദവ്, തുടങ്ങിയവരും വീണയോടൊപ്പം ഈ ചിത്രത്തില്‍ അഭിനയിയ്ക്കുന്നത്.

English summary
25 year old Bollywood actor Veena Malik is set to rock in 2013 starting with Zindagi 50:50 which is releasing on 24th May. She has been seen promoting the film and has been travelling to various cities like Kolkata, Jaipur, Ahmedabad etc. from the 25 city tour.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam