»   » വീണ മാലിക്ക് 'സിന്ദഗി 50-50' ഫോട്ടൊ ഷൂട്ടില്‍

വീണ മാലിക്ക് 'സിന്ദഗി 50-50' ഫോട്ടൊ ഷൂട്ടില്‍

Posted By:
Subscribe to Filmibeat Malayalam

പാകിസ്ഥാന്‍ നടിയായ വീണ മാലിക്കിന്റെ ഹിന്ദി ചലച്ചിത്രം മേയ് 24 ന് പുറത്തിറങ്ങുകയാണ്. അല്പ വസ്ത്രധാരിയായി അഭിനയിയ്ക്കുന്ന വീണയുടെ താരമൂല്യം ആവും വിധം ഉപയോഗിയ്ക്കാനുള്ള ശ്രമത്തിലാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍. ഇന്ത്യയിലെ 25 നഗരങ്ങളില്‍ വീണ തന്നെ പങ്കെടുക്കുന്ന പ്രചാരണ പരിപാടികളാണ് നടത്തുന്നത്.

ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് പിടിമുറുക്കാനുള്ള ആഗ്രഹവുമായി ഇസ്ലാമാബാദില്‍ നിന്നി മുംബൈയിലേയ്ക്ക് വണ്ടികയറിയ വീണയാകട്ടെ എന്തിനും ഒരുക്കം. പാകിസ്ഥാനില്‍ കിട്ടുന്നതിന്റെ പതിന്മടങ്ങ് പണം ബോളിവുഡില്‍ നിന്ന് വാരാനാവും എന്നതാണ് ഇതിന് കാരണം.

ചലച്ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കറുത്ത ബിക്നി ധരിച്ച വീണയുടെ ഒരു ഫോട്ടൊ ഷൂട്ടും ഈയിടെ നടന്നു. ലൈഗിക തൊഴിലാളിയായിട്ടാണ് വീണ "സിന്ദഗി 50-50"യില്‍ അഭിനയിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഫോട്ടൊ ഷൂട്ട് അര്‍ത്ഥപൂര്‍ണമായിരുന്നു. പാവപ്പെട്ടവരുടെ ചുവന്ന തെരുവിലെ മാധുരി എന്ന ഒരു വേശ്യയുടെ വേഷമാണ് വീണയുടേത്. ചിത്രത്തില്‍ അഭിനയിയ്ക്കാനായി ചില ചുവന്ന തെരുവുകള്‍ സന്ദര്‍ശിച്ച് അവിടെ സ്ഥിരതാമസമാക്കിയിട്ടുള്ള വേശ്യകളുമായി വീണ സംസാരിച്ചിരുന്നു. പ്രധാനമായും ഇവരുടെ സംസാരവും അംഗ ചലനങ്ങളും കണ്ട് പഠിയ്ക്കുകയായിരുന്നു ലക്ഷ്യം.

നഗരങ്ങളിലെ രാത്രി ജീവിതത്തെക്കുറിച്ചുള്ള മറ്റൊരു ചിത്രത്തിലും വീണ അഭിനയിയ്ക്കുന്നുണ്ട്. "സിറ്റി ദാറ്റ് നെവര്‍ സ്ലീപ്സ്" എന്നാണ് ഈ ചിത്രത്തിന്റെ പേര്.

സെക്സിയായ ബിക്നി ധരിച്ച് അഭിനയിയ്ക്കുന്നതില്‍ സായൂജ്യം കാണുന്നുണ്ടെന്നാണ് വീണ പറയുന്നത്.

വീണ മാലിക്കിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ കാണൂ.

English summary
Actress Veena Malik seems sensationalizing the Bollywood industry with her photo shoot for her movie “Zindagi 50 50” which is directed by Rajiv Ruia
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam