For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആ സ്വഭാവം സഹിക്കാനായില്ല'; രാജേഷ് ഖന്നയ്‌ക്കൊപ്പമുള്ള അഭിനയം അവസാനിപ്പിച്ചതിനെക്കുറിച്ച് ഷര്‍മ്മിള ടാഗോര്‍

  |

  സ്വജനപക്ഷപാതം ശക്തമായിരുന്ന ബോളിവുഡില്‍ ഒരുകാലത്ത് വേറിട്ടുനിന്ന മുഖമായിരുന്നു നടന്‍ രാജേഷ് ഖന്നയുടേത്. ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായ നിരവധി ചിത്രങ്ങളിലൂടെ ഹിന്ദി സിനിമാലോകത്തെ ആദ്യ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം അദ്ദേഹം നേടിയെടുത്തിരുന്നു. ദേശീയ തലത്തില്‍ നടന്ന ഒരു ടാലന്റ് ഷോയില്‍ വിജയിയായതിനെ തുടര്‍ന്നാണ് രാജേഷ് ഖന്ന സിനിമയിലേക്ക് എത്തുന്നത്. ആഖ്‌രി രാത് ആയിരുന്നു ആദ്യ ചിത്രം.

  പിന്നാലെ ഔരത്, ഖാമോശി, ആരാധന, ഹാഥി മേരാ സാഥി, ആനന്ദ്, അമര്‍ പ്രേം തുടങ്ങി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അദ്ദേഹം നായകനായി. മുംതാസും ഷര്‍മ്മിള ടാഗോറുമായിരുന്നു അക്കാലത്ത് രാജേഷ് ഖന്നയുടെ ചിത്രങ്ങളിലെ പ്രധാന നായികമാര്‍.

  കൂടെ അഭിനയിക്കുന്ന നായികമാരുമായുള്ള കെമിസ്ട്രി വിജയിക്കുന്നത് പലപ്പോഴും അവര്‍ തമ്മില്‍ അടുപ്പമാണെന്ന തരത്തില്‍ പലരും വ്യാഖ്യാനിക്കാറുണ്ട്. ഒരുകാലത്ത് ബോളിവുഡ് ഏറെയിഷ്ടപ്പെട്ട പ്രണയജോടികളായിരുന്നു രാജേഷ് ഖന്നയും ഷര്‍മിള ടാഗോറും.

  റീലിലും റിയലായും ഒന്നിക്കണമെന്ന് ആരാധകര്‍ ആഗ്രഹിച്ച പ്രണയജോടികളായിരുന്നു ഇരുവരും. രാജേഷ് ഖന്നയും ഷര്‍മിളയും ഒന്നിച്ചഭിനയിച്ച എഴുപതുകളിലെ നിരവധി സിനിമകള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു.

  രാജേഷ് ഖന്നയുടെ ചരമവാര്‍ഷികദിനത്തില്‍ ഷര്‍മ്മിള ടാഗോര്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിടുകയാണ് ഇപ്പോള്‍. ഒന്‍പത് മുതല്‍ തൊണ്ണൂറ് വരെ വിവിധ പ്രായത്തിലുള്ള സ്ത്രീകള്‍ അദ്ദേഹത്തെ ഒരുനോക്ക് കാണുന്നതിനായി ഷൂട്ടിങ്ങ് സെറ്റിന് വെളിയില്‍ കാത്തുനില്‍ക്കുമായിരുന്നുവെന്ന് ഷര്‍മ്മിള ടാഗോര്‍ ഓര്‍മ്മിക്കുന്നു. ഒരുഘട്ടത്തില്‍ രാജേഷ് ഖന്നയുമൊത്തുള്ള ചിത്രങ്ങളില്‍ അഭിനയിക്കുന്നത് അവസാനിപ്പിച്ചതിനെക്കുറിച്ചും ശര്‍മ്മിള പറയുന്നു.

  Also Read: 'തെന്നിന്ത്യയിൽ 10 സിനിമകൾ ചെയ്തു'; കേട്ടപ്പോൾ ഋഷി കപൂറിന്റെ പ്രതികരണത്തെക്കുറിച്ച് താപ്സി

  'ഞങ്ങള്‍ ജോലി ചെയ്തിരുന്ന സ്റ്റുഡിയോയ്ക്ക് പുറത്ത് ഒന്‍പത് മുതല്‍ തൊണ്ണൂറ് വരെ വിവിധ പ്രായത്തിലുള്ള സ്ത്രീകളുടെ നീണ്ട ക്യൂ ഉണ്ടായിരുന്നു. അഭൂതപൂര്‍വ്വമായ ആരാധനയായിരുന്നു അദ്ദേഹത്തോട് പ്രേക്ഷകര്‍ക്കുണ്ടായിരുന്നത്.

  ഒരു സൂപ്പര്‍ ഹിറ്റ് നായകന്റെ താരപരിവേഷമൊന്നും അദ്ദേഹം ആരോടും പ്രകടിപ്പിച്ചിരുന്നില്ല. ആകെയുണ്ടായിരുന്നത് നിഷ്‌കളങ്കമായ ഒരു പുഞ്ചിരിയും യുവത്വത്തിന്റെ ഊര്‍ജ്ജവും സഹജമായ നാടകാവബോധവും നല്ല മോഡുലേഷനിലുള്ള ശബ്ദവുമായിരുന്നു.'

  Also Read: അമ്മയ്ക്ക് കല്യാണമെന്ന് പറഞ്ഞ് സൗഭാഗ്യ; എൻ്റെ രണ്ടാം വിവാഹത്തിന് മകൾക്ക് എതിർപ്പില്ലെന്ന് താര കല്യാൺ

  രാജേഷ് ഖന്നയുമൊത്ത് ഇനി അഭിനയിക്കില്ല എന്ന് തീരുമാനിച്ചതിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണവും ഷര്‍മ്മിള തുറന്നുപറയുന്നു.' അദ്ദേഹം സെറ്റില്‍ എപ്പോഴും വളരെ വൈകിയേ വരൂ. രാവിലെ 9 മണിക്ക് ഷൂട്ട് പറഞ്ഞാല്‍ ഉച്ചയ്ക്ക് 12 മണിയായാലും അദ്ദേഹം വരില്ല. ഇത് മാത്രമായിരുന്നു അദ്ദേഹത്തോടൊപ്പം അഭിനയിക്കേണ്ട എന്ന എന്റെ തീരുമാനത്തിന് പിന്നില്‍.

  സ്‌ക്രീനില്‍ എത്ര തന്നെ വിജയജോടിയാണെന്ന് ആരാധകര്‍ പറഞ്ഞാലും, ഈയൊരു കാരണം കൊണ്ടു മാത്രമാണ് ഞാന്‍ അദ്ദേഹത്തിന്റെ നായികാവേഷം ഉപേക്ഷിച്ച് മറ്റ് താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ നിര്‍ബന്ധിതയായത്.'ഷര്‍മ്മിള ടാഗോര്‍ പറയുന്നു.

  Also Read: ശ്രീവിദ്യയെ ഞെട്ടിച്ച് കൊണ്ടാണ് ഭരതൻ ലളിതയെ വിവാഹം കഴിച്ചത്; നടിയ്ക്ക് വേണ്ടി സീരിയൽ അവസാനിപ്പിച്ചു കഥയിങ്ങനെ

  Recommended Video

  Dr. Robin Taking Selfie: കാണാൻ വന്ന എല്ലാവരോടൊപ്പവും സെൽഫി എടുത്ത് റോബിൻ | *Celebrity

  ജതിന്‍ ഖന്ന എന്നായിരുന്നു രാജേഷ് ഖന്നയുടെ യഥാര്‍ത്ഥ പേര്. അഭിനേതാവായി പതിറ്റാണ്ടുകളോളം സിനിമയില്‍ തിളങ്ങിയ രാജേഷ് ഖന്ന ഒരുഘട്ടത്തിന് ശേഷം രാഷ്ട്രീയത്തില്‍ സജീവമാവുകയായിരുന്നു.

  1973-ല്‍ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴായിരുന്നു നടി ഡിംപിള്‍ കപാഡിയയുമായുള്ള രാജേഷ് ഖന്നയുടെ വിവാഹം. എന്നാല്‍ 1984-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. നടിമാരായ ട്വിങ്കിള്‍ ഖന്ന, റിങ്കി ഖന്ന എന്നിവരാണ് മക്കള്‍. ട്വിങ്കിള്‍ ഖന്ന നടന്‍ അക്ഷയ് കുമാറിനെ ഭാര്യയാണ്.

  2008-ല്‍ ദാദാ ഫാല്‍ക്കെ പുരസ്‌കാരം നല്‍കി രാജ്യം രാജേഷ് ഖന്നയെ ആദരിച്ചിരുന്നു. അര്‍ബുദരോഗബാധയെത്തുടര്‍ന്ന് 2012 ജൂലൈ 18-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

  English summary
  Veteran Actress Sharmila Tagore Reveals Why She Had Stopped Acting with Late Actor Rajesh Khanna
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X