For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മുറി മുഴുവനും അവൾക്ക് വേണം, എന്റെ സ്ഥലം ചുരുങ്ങുന്നു'; വഴക്കിടുന്നത് ഇക്കാര്യത്തിനെന്ന് വിക്കി

  |

  ബോളിവുഡിലെ ജനപ്രിയ താര ദമ്പതികളാണ് വിക്കി കൗശലും കത്രീന കൈഫും. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇരുവരും രാജസ്ഥാനിൽ വെച്ച് ആഘോഷ പൂർവം വിവാഹം കഴിച്ചത്. അങ്ങേയറ്റം സ്വകാര്യമായിട്ടായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിന് പ്രത്യേക കോഡ് നമ്പർ ഉപയോ​ഗിച്ചായിരുന്നു അതിഥികൾക്ക് പ്രവേശനം.

  വിവാഹത്തിനെത്തുന്നവർ ഫോട്ടോകൾ എടുക്കരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. വിവാഹത്തിന് ശേഷം രണ്ട് പേരും കരിയറിന്റെ തിരക്കുകളിലേക്ക് കടന്നു. മെറി ക്രിസ്മസ്, ഫോൺഭൂത് തുടങ്ങിയ സിനിമകളുടെ ചിത്രീകരണത്തിലേക്ക് കത്രീന കടന്നു. കഴിഞ്ഞ ദിവസമാണ് കോഫി വിത്ത് കരണിൽ വിക്കി കൗശലും സിദ്ധാർത്ഥ് മൽഹോത്രയും അതിഥികൾ ആയെത്തിയത്.

  വിവാഹത്തിന് ശേഷം വിക്കിയുടെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് കരൺ ജോഹർ ചോദിച്ചു. വിവാഹത്തിന് ശേഷം ജീവിതം മനോഹരമാണെന്നാണ് വിക്കി കൗശൽ പറയുന്നത്.

  'എനിക്ക് ശരിക്കും സെറ്റിൽഡ് ആയത് പോലെ തോന്നുന്നു. ഒരു പങ്കാളിയുണ്ടാവുന്നത് മനോഹരമായ അനുഭവമാണ്. അവൾക്ക് അത്ഭുതകരമായ ആത്മാവാണ്. ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വിവേകവും അനുകമ്പയുമുള്ള വ്യക്തിയാണ്. അവളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ‌ ഞാൻ പഠിക്കുന്നു. അവൾ എനിക്ക് ഒരു കണ്ണാടി പോലെയാണ്. ഞാൻ അറിയേണ്ട കഠിനമായ വസ്തുതകൾ അവൾ പറയും. അത്തരമൊരു വ്യക്തി എപ്പോഴും കൂടെ വേണം,' വിക്കി കൗശൽ പറഞ്ഞു.

  Also Read: ബാഹുബലി താരം പ്രഭാസിന്റെ വിവാഹം ഉടനുണ്ടാകുമോ? പ്രവചനവുമായി ജ്യോതിഷി

  എന്ത് കാര്യത്തിനാണ് കത്രീനയുമായി വഴക്കുണ്ടാവുന്നതെന്ന ചോദ്യത്തിനും വിക്കി മറുപടി നൽകി. വസ്ത്രങ്ങൾ വെക്കുന്ന സ്ഥലത്തെ പറ്റിയാണെന്ന് വിക്കി പറഞ്ഞു. 'അത് ചുരുങ്ങുകയാണ്. അവൾക്ക് ഒന്നര മുറി അതിനായുണ്ട്. എനിക്ക് ഒരു അലമാരയും. അതുടനെ ഒരു ഡ്രോയറായി ചുരുങ്ങിയേക്കാം,' വിക്കി കൗശൽ പറഞ്ഞു.

  കരിയറിൽ വിക്കി കൗശിനേക്കാൾ സീനിയോരിറ്റി ഉള്ള താരമാണ് കത്രീന കൈഫ്. 2003 ൽ ബൂം എന്ന ചിത്രത്തിലൂടെയാണ് കത്രീന ബോളിവുഡിൽ ചുവട് വെക്കുന്നത്. 19 വർഷം നീണ്ട കരിയറിനിടെ നിരവധി ഹിറ്റുകൾ കത്രീന സമ്മാനിച്ചു. ജബ് തക് ഹേ ജാൻ, സീറോ, ടൈ​ഗർ സിന്ദി ഹേ തുടങ്ങിയ സിനിമകളിലെ കത്രീനയുടെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

  Also Read: നാ​ഗചൈതന്യയെ ഉപേക്ഷിച്ച് എന്നെ വിവാഹം കഴിക്കൂ; ആവശ്യത്തോട് സമാന്ത അന്ന് നൽകിയ മറുപടി

  അടുത്തിടെയാണ് തന്റെ 39ാം പിറന്നാൾ കത്രീന ആഘോഷിച്ചത് വിക്കി കൗശലിനും സുഹൃത്തുക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം മാലി ദ്വീപിൽ വെച്ചായിരുന്നു ആഘോഷം.

  20 വർഷത്തോടടുക്കുന്ന കരിയറിൽ കത്രീനയുടെ താരമൂല്യം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. അടുത്തിടെ ഇന്ത്യാ ടുഡേ പുറത്തു വിട്ട പട്ടിക പ്രകാരം രാജ്യത്തെ മുൻനിര നായിക നടിമാരിൽ രണ്ടാം സ്ഥാനത്താണ് കത്രീന കൈഫ്.

  Also Read: മലയാളത്തിൽ നിർമ്മാതാവായി, ഇനി നായകനായി എത്തുന്നത് എപ്പോൾ?, ജോൺ എബ്രഹാം പറയുന്നു

  Recommended Video

  Tovino Thomas: ടോവിനോയെ തല്ലുമാലയാക്കി ജനം, ഒടുവിൽ കൂട്ടിൽ കേറി ഒളിക്കുന്ന കണ്ടോ | *

  ദീപിക പദുകോണാണ് ഒന്നാം സ്ഥാനത്തെത്തിയത്. ആലിയ ഭട്ട് മൂന്നാം സ്ഥാനത്തും. പ്രിയങ്ക ചോപ്ര, കങ്കണ റണൗത്ത് എന്നിവരും പട്ടികയിൽ സ്ഥാനം പിടിച്ചു. ഫോൺ ഭൂത് ആണ് കത്രീനയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. സിദ്ധാർത്ഥ് ചതുർവേദിയും ഇഷാൻ ഖട്ടറുമാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

  വിജയ് സേതുപതിക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന ക്രിസ്മസും കത്രീനയുടെ പുറത്ത് വരാനിരിക്കുന്ന സിനിമകളാണ്. ഇതിനൊപ്പം ഏക് ഥാ ടൈ​ഗറിന്റെ മൂന്നാം ഭാ​ഗവും കത്രീനയുടെ അടുത്ത സിനിമയാണ്.

  Read more about: katrina kaif vicky kaushal
  English summary
  vicky kaushal reveals for what reason he and katrina kaif fight; says its for closet space
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X