»   » നേരില്‍ കാണാത്ത സംവിധായകന് ദുല്‍ഖറിനെ നായകനാക്കണം!!! അതും ബോളിവുഡില്‍???

നേരില്‍ കാണാത്ത സംവിധായകന് ദുല്‍ഖറിനെ നായകനാക്കണം!!! അതും ബോളിവുഡില്‍???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിലെ യുവതാരങ്ങളെല്ലാം ലക്ഷ്യം വയ്ക്കുന്നത് ബോളിവുഡിലേക്കാണ്. തമിഴും തെലുങ്കും കന്നടയും കടന്ന് അവസരത്തിനായി കാത്തിരിക്കുകയാണ് താരങ്ങള്‍. മലയാളത്തിന്റെ യുവസൂപ്പര്‍ താരം പൃഥ്വിരാജ് ബോളിവുഡില്‍ തന്റെ സാന്നിദ്ധ്യം അറിയിക്കുകയും. 

കേരളത്തിലെത്തിയ ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപ് ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ അങ്കമാലി ഡയറീസ് കാണുകയും. ഈ വര്‍ഷം താന്‍ കണ്ട ഏറ്റവും മികച്ച സിനിമയാണിതെന്ന് അഭിപ്രായ പ്രകടനം നടത്തുകയും ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു. തനിക്ക് പ്രിയങ്കരനായ യുവ നടന്‍ മലയാളത്തിലുണ്ടെന്ന് ബോളിവുഡ് സംവിധാകനും തിരക്കഥാകൃത്തും നിര്‍മാതാവുമായ വിധു വിനോദ് ചോപ്രയും പറഞ്ഞിരുന്നു.

വിധു വിനോദ് ചോപ്രയുടെ മനം കവര്‍ന്ന യുവനടന്‍ മറ്റാരുമല്ല സാക്ഷാല്‍ ദുല്‍ഖര്‍ സല്‍മനാണ്. പ്രകടം കണ്ട് ദുല്‍ഖറിനെ ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും എന്നാല്‍ കൊച്ചിയലെത്തിയപ്പോള്‍ കാണാനായില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ബിനാലെ കാണാനെത്തിയപ്പോഴാണ് വിധു വിനോദ് ഇക്കാര്യം വ്യക്തമാക്കിയത്.

മലയാളത്തിലെ പ്രിയതാരത്തോടൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹവും അദ്ദേഹം മറച്ചു വയ്ക്കുന്നില്ല. ദുല്‍ഖര്‍ അത്രയും നല്ല നടനാണ്. ഇന്ന് നമുക്ക് ലഭ്യമായിട്ടുള്ളതില്‍ മികച്ച നടന്മാരിലൊരാളാണ് ദുല്‍ഖറെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പ്രീയ മലയാളിതാരത്തെ കാണണമെന്നുള്ള ആഗ്രഹവുമായാണ് വിധു വിനോദ് ചോപ്ര കൊച്ചിയിലെത്തിയതെങ്കിലും സാധിച്ചില്ല. ദുല്‍ഖര്‍ ഷൂട്ടിംഗ് സംബന്ധമായി മുംബൈയിലായിരുന്നതിനാല്‍ കാണാന്‍ സാധിച്ചില്ല. ദുല്‍ഖറിന്റെ ആരാധകനാണെങ്കിലും ദുല്‍ഖറിനെ ഇതുവരെ വിധു കണ്ടിട്ടില്ല.

മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ വസീറാണ് വിധു ചോപ്ര അവസാനമായി നിര്‍മിച്ച ചിത്രം. ദുല്‍ഖര്‍ നായകനാകുന്ന സോളോയുടെ സംവിധാനം ചെയ്യുന്നതും ബിജോയ് നമ്പ്യാരാണ്. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സ്ഥാപിച്ച ത്രി ഇഡിയറ്റ്‌സും പികെയും ഉള്‍പ്പെടെ നിരവധി സിനിമകള്‍ വിധു വിനോദ് ചോപ്ര നിര്‍മിച്ചിട്ടുണ്ട്. മുന്നാഭായി എംബിബിഎസ്, ലഗോ രഹോ മുന്നാഭായി എന്നീ ഹിറ്റ് ചിത്രങ്ങളുടെ രചന നിര്‍വഹിച്ചതും അദ്ദേഹമാണ്.

English summary
Dulquer Salmaan is one among the best actors we have got today, says Vidhu Vinod Chopra. He also added that after watching some of the Charlie actor's works, he had even told him that the he found Dulquer's film fascinating.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam