Just In
- 1 hr ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 2 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 2 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 2 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
27 വകുപ്പുകളിലായി 150 പദ്ധതികൾ, സർക്കാരിന്റെ രണ്ടാംഘട്ട 100 ദിന പരിപാടികൾ പുരോഗമിക്കുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഞാന്‍ ഗര്‍ഭിണിയല്ല, എനിക്ക് ആലില വയറുമില്ല! ഉള്ളത് പറയാന്‍ നാണക്കേടില്ലെന്നും നടി വിദ്യ ബാലന്
ബോളിവുഡ് നടിമാര്‍ സൈസ് സീറോ ആയി നടക്കുന്നതാണ് സിനിമയ്ക്ക് ആവശ്യമെന്നും ആലില പോലത്തെ വയറാണ് നായികമാര്‍ക്ക് വേണ്ടതെന്നുമുള്ള ധാരാണകള്‍ ഒരു കാലത്ത് നിലനിന്നിരുന്നു. ബോളിവുഡില്‍ മാത്രമല്ല മറ്റെല്ലാ ഇന്‍ഡസ്ട്രികളും അങ്ങനെ തന്നെയാണ്. ഇക്കാര്യത്തില്‍ നടി വിദ്യ ബാലന് വേറെ ലെവല്‍ ആണ്. നിലപാടുകളുടെ കാര്യത്തില്‍ വിദ്യ എല്ലാവര്ക്കും മാതൃകയാണ്.
ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും വിദ്യ ബാലന് വിമര്‍ശനത്തിന് ഇരയാവാറുണ്ട്. അടുത്തിടെ റിലീസിനെത്തിയ മിഷന് മംഗള്‍ എന്ന സിനിമയില്‍ അതിഗംഭീര പ്രകടനം കാഴ്ച വെച്ചെങ്കിലും വിദ്യ ബാലന് വീണ്ടും വിമര്‍ശനങ്ങള്‍ക്ക് ഇരയായിരിക്കുകയാണ്. ഇക്കാര്യങ്ങളെ കുറിച്ചെല്ലാം മാധ്യമങ്ങളോട് നടി മനസ് തുറന്നിരിക്കുകയാണ്.

അത്തരം പരിഹാസങ്ങള്‍ താന്‍ കാണുകയും കേള്‍ക്കുകയും ചെയ്യാറില്ല. ഞാന്‍ ഏത് അവസ്ഥയിലാണോ ആ അവസ്ഥയില്‍ എന്നെ സ്നേഹിക്കാന്‍ എനിക്ക് കഴിയുന്നുണ്ട്. സന്തോഷത്തോടെ ജീവിക്കാനും സാധിക്കുന്നുണ്ട്. അപ്പോള്‍ മറ്റു കാര്യങ്ങളൊന്നും എന്റെ മനസിനെ ബാധിക്കുന്നേയില്ല. വാസ്തവ വിരുധമായ കാര്യങ്ങളെക്കുറിച്ച് ഒന്നും കേള്‍ക്കാത്തത് കൊണ്ട് തന്നെ എനിക്കെന്നെ കൂടുതല്‍ സ്നേഹിക്കാനും ഞാന്‍ എങ്ങനെയാണോ അങ്ങനെ തന്നെ സ്വീകരിക്കാനും കഴിയുന്നുണ്ട്. ബാക്കി കാര്യങ്ങളൊന്നും എന്നെ ബാധിക്കാറില്ല.

ഗര്‍ഭിണിയാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളെ കുറിച്ചും നടി പ്രതികരിച്ചിരിക്കുകയാണ്. ഞാന്‍ ഗര്‍ഭിണിയല്ല. എനിക്ക് ആലില വയറല്ല ഉള്ളതെന്ന് പറയാന്‍ എനിക്ക് നാണക്കേടും തോന്നുന്നില്ല. അത്രേ ഉള്ളു. ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയാണെന്ന് നിങ്ങള്‍ ചിന്തിക്കുന്നു. അങ്ങനെയാണെങ്കില്‍ എന്നോട് ക്ഷമിക്കണം. അക്കാര്യത്തില്‍ എനിക്ക് ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ല എന്നും വിദ്യ ബാലന് പറയുന്നു.

ഇന്ന് മതത്തെ വ്യാഖ്യാനിക്കുന്ന രീതിയില്‍ ഒരു പ്രശ്നമുണ്ടെന്ന് എനിക്ക് തോന്നുന്നു. മതവിശ്വാസികളാണെന്ന് വിളിക്കപ്പെടുന്നതില്‍ നാണിക്കുന്ന കുറേ പേരെ എനിക്കറിയാം. ഞാനും അവരില്‍ ഒരാളാണ്. ഞാന്‍ മതവിശ്വാസിയാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എപ്പോഴും സ്പിരിച്വല്‍ എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ മതം എന്നതിന് ഒരു നെഗറ്റീവ് അര്‍ഥം കൈവന്നിരിക്കുകയാണ്. എന്നാല്‍ ഇത് പരസ്പരം മാറി നില്ക്കേണ്ടതല്ലെന്നും നടി പറയുന്നു.

ഇന്ത്യയുടെ ചൊവ്വ പര്യവേഷണം പ്രമേയമാക്കി ഒരുക്കിയ മിഷന് മംഗല്‍ എന്ന ചിത്രത്തിലാണ് അവസാനമായി വിദ്യ അഭിനയിച്ചത്. 013 നവംബറിലായിരുന്നു ഇന്ത്യയുടെ അഭിമാനമായ മിഷന് മംഗള്‍ വിജയകരമായി വിക്ഷേപിച്ചത്. അസാധ്യമെന്ന് കരുതിയ ഒരു വലിയ ദൗത്യം വിജയകരമാക്കിയ ശാസ്ത്രഞ്ജരുടെ നിശ്ചയദാര്‍ഢ്യവും അധ്വാനവുമെല്ലാം ചേര്‍ത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ഈ സിനിിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. അക്ഷയ് കുമാര്‍ നായകനായിട്ടെത്തിയ ചിത്രം ജഗന് സാക്ഷിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സൊനാക്ഷി സിന്‍ഹ, നിത്യ മേനോന്, തപ്സി പന്നു, എന്നിവരാണ് നായികമാര്‍. ഫോക്സ് സ്റ്റ്യൂഡിയോസും കോപ് ഓഫ് ഗുഡ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മാണം.
നടന് സെന്തില്‍ കൃഷ്ണ വിവാഹിതനായി! വിവാഹശേഷമുള്ള താരദമ്പതികളുടെ ആദ്യ ചിത്രം പുറത്ത്