»   » കഹാനി 2 ചിത്രീകരണ സമയത്ത് വിദ്യാബാലന്‍ പൊട്ടിക്കരഞ്ഞതെന്തിന്?

കഹാനി 2 ചിത്രീകരണ സമയത്ത് വിദ്യാബാലന്‍ പൊട്ടിക്കരഞ്ഞതെന്തിന്?

Posted By: Pratheeksha
Subscribe to Filmibeat Malayalam

വിദ്യാബാലന്‍ മുഖ്യ വേഷത്തിലെത്തുന്ന കഹാനി 2 ഡിസംബര്‍ രണ്ടിനു റിലീസ് ചെയ്യാനിരിക്കുകയാണ്. വിദ്യ മുഖ്യ റോളിലെത്തിയ കഹാനിയുടെ ഒന്നാം ഭാഗം ഹിറ്റായിരുന്നു. കഹാനിയിലെ വിദ്യയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

സുജയ് ഘോഷ് സംവിധാനം ചെയ്യുന്ന കഹാനി 2 വിന്റെ ചിത്രീകരണ സമയത്തുള്ള ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ് നടി.

നൈഷയുളള രംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അത്

ചിത്രത്തില്‍ ബാല താരമായെത്തുന്ന നയിഷ ഖന്നയുടെ ഒരു രംഗം ചിത്രീകരിക്കുമ്പോഴായിരുന്നു ആ സംഭവമെന്ന് വിദ്യ പറയുന്നു

നൈഷ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടുന്ന രംഗം

ചിത്രത്തില്‍ നൈഷ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടുന്ന ഒരു രംഗം ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു. നല്ല ബോള്‍ഡ് ആയ കുട്ടിയാണ് നൈഷ .പക്ഷേ ഷൂട്ടിനായി സംവിധായകന്‍ സ്റ്റാര്‍ട്ട് പറഞ്ഞപ്പോള്‍ താന്‍ പൊട്ടിക്കരയുകയായിരുന്നെന്ന് വിദ്യാബാലന്‍ പറയുന്നു.

സുരക്ഷാ സാമഗ്രികളോടെയായിരുന്നു ചാടിയത്

സംവിധായകന്‍ എല്ലാ സുരക്ഷാ സംവിധാനങ്ങളോടും കൂടിയാണ് രംഗം ചിത്രീകരിച്ചതെങ്കിലും ഷൂട്ടിങ് സമയത്ത് താന്‍ ഭയന്നു പോയെന്ന് നടി പറയുന്നു. രംഗം കഴിഞ്ഞപ്പോള്‍ നൈഷ ചിരിച്ചു കൊണ്ട് തന്റെ സമീപത്തു നില്‍ക്കുകയായിരുന്നു.

ദുര്‍ഗ്ഗാ റാണി സിങ്

ദുര്‍ഗ്ഗാറാണി സിങ് എന്ന കഥാപാത്രത്തെയാണ് വിദ്യ ബാലന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് .സുജയ് ഘോഷ് സിങ് ആണ് ചിത്രത്തിന്റെ സംവിധാനം.

വിദ്യ ബാലന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Vidya Balan may have this cool and unruffled aura about her, but the fact is, she is quite emotional. The actress broke down while shooting for her upcoming film 'Kahaani 2:

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam