»   » ഇന്ദിരാഗാന്ധിയുടെ റോളില്‍ വിദ്യാബാലന്‍ എത്തുന്നു, കഥ സാഗരികാ ഘോഷിന്റെ

ഇന്ദിരാഗാന്ധിയുടെ റോളില്‍ വിദ്യാബാലന്‍ എത്തുന്നു, കഥ സാഗരികാ ഘോഷിന്റെ

Written By: Staff
Subscribe to Filmibeat Malayalam

മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാഗരികാ ഘോഷിന്റെ ''ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈംമിനിസ്റ്റര്‍'' എന്ന പുസ്തകത്തെ ആധാരമാക്കിയെടുക്കുന്ന ചിത്രത്തില്‍ വിദ്യാബാലന്‍ ലീഡ് റോളിലെത്തും.

'' ഇന്ദിരയുടെ റോള്‍ ഞാന്‍ എന്നും ആഗ്രഹിച്ചതാണ്. സാഗരികാ ഘോഷിന്റെ ഇന്ദിരയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇതൊരു സിനിമയാണോ അതോ വെബ് സീരിസാണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല-ദേശീയ അവാര്‍ഡ് നേടിയ താരം ഒരു പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Vidya Balan As Indira Gandhi

വിദ്യാബാലനെ പോലൊരു നടിയെ നായികയാക്കി ഇന്ദിരയെ സ്‌ക്രീനിലെത്തിക്കാന്‍ കഴിയുകയെന്നത് തീര്‍ച്ചയായും ത്രില്ലടിപ്പിപ്പിക്കുന്ന കാര്യമാണ്-വാര്‍ത്തയെ കുറിച്ച് ഘോഷിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

പരിണീത, ഇഷ്ഖിയ, കഹാനി, ഡേര്‍ട്ടി പിക്ചര്‍, തുമാരി സുലു തുടങ്ങിയ ചിത്രങ്ങളിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഏത് തരം കഥാപാത്രങ്ങളും തന്റെ കൈകളില്‍ ഭദ്രമായിരിക്കുമെന്ന് വിദ്യാബാലന്‍ തെളിയിച്ചിട്ടുണ്ട്. അതേ സമയം ശക്തയായ ഭരണാധികാരിയും ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയെ വെള്ളിത്തിരയിലെത്തിക്കുകയെന്നത് അത്ര എളുപ്പമുള്ള ജോലിയായിരിക്കില്ലെന്ന് ഉറപ്പാണ്.

ജഗര്‍മോട്ട് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ പല കാര്യങ്ങളും ഇതിനകം വിവാദമായിട്ടുണ്ട്. മതം, പ്രേമം, അടിയന്തിരാവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ പുസ്തകത്തിലുള്ള പരാമര്‍ശങ്ങള്‍ ചിത്രത്തിലുമുണ്ടെങ്കില്‍ അതു പുതിയ വിവാദങ്ങളുടെ തുടക്കവുമായിരിക്കും.

English summary
National award-winning actress Vidya Balan has been signed to the play the role of former Prime Minister Indira Gandhi on-screen

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X