»   » ഇന്ദിരാഗാന്ധിയായി അഭിനയിക്കാന്‍ വിദ്യാ ബാലന്‍ വാങ്ങുന്ന പ്രതിഫലമെത്രയെന്നോ?

ഇന്ദിരാഗാന്ധിയായി അഭിനയിക്കാന്‍ വിദ്യാ ബാലന്‍ വാങ്ങുന്ന പ്രതിഫലമെത്രയെന്നോ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതം സിനിമയാകുന്നു. മനീഷ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിദ്യാ ബാലനാണ് ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കാനൊരുങ്ങുന്നത്.

എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിന് വിദ്യാ ബാലന്‍ ആവശ്യപ്പെട്ടത് റെക്കോര്‍ഡ് പ്രതിഫലമാണെത്രേ. ഒരു സൂപ്പര്‍ സ്റ്റാര്‍ വാങ്ങിക്കുന്ന പ്രതിഫലമാകും പുതിയ ചിത്രത്തിന് വേണ്ടി വിദ്യ വാങ്ങുന്നത്. അതായത് 20 കോടി.

vidhya-balan

ഇന്ദിരാഗന്ധിയുടെ ജീവിതമായിരിക്കും ചിത്രത്തിന്റെ പ്രമേയം. അതോടൊപ്പം അടിയന്തരവാസ്ഥയും ബ്ലൂസ്റ്റാര്‍ ഓപ്പറേഷനും ഇന്ദിരാവധവുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ചിത്രം.

നേരത്തെ സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സില്‍ക്കിന്റെ വേഷത്തെ അവതരിപ്പിച്ചത് വിദ്യാബാലനായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് വിദ്യയെ തേടി ദേശീയ അവാര്‍ഡും എത്തിയിരുന്നു.

English summary
After her not-so-successful release, ‘Hamari Adhuri Kahani’, Vidya Balan is reportedly going to play former prime minister Indira Gandhi in a biopic directed by ‘Rahasya’ filmmaker, Manish Gupta.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam