»   » മേക്കപ്പില്ലാത്ത സിനിമ എങ്ങനെയുണ്ടാവും, 'ബീഗം ജാനി'ല്‍ നിന്നും മേക്കപ്പ് ഒഴിവാക്കിയത് ഇതുകൊണ്ടാണ് !!

മേക്കപ്പില്ലാത്ത സിനിമ എങ്ങനെയുണ്ടാവും, 'ബീഗം ജാനി'ല്‍ നിന്നും മേക്കപ്പ് ഒഴിവാക്കിയത് ഇതുകൊണ്ടാണ് !!

Posted By:
Subscribe to Filmibeat Malayalam

സിനിമയുടെ പ്രധാന ആകര്‍ഷണത്തിന് മേക്കപ്പിന്റെ സ്ഥാനം വളരെ വലുതാണ്. മേക്കപ്പ് ഇല്ലാത്ത സിനിമയെക്കുറിച്ച് ആര്‍ക്കും ചിന്തിക്കാന്‍ കഴിയില്ല. എന്നാല്‍ നാഷണല്‍ അവാര്‍ഡ് ജേതാവ് ശ്രിജിത് മുഖര്‍ജി തന്റെ സിനിമയില്‍ നിന്നും മേക്കപ്പ് പൂര്‍ണമായി തന്നെ ഒഴിവാക്കിയിരിക്കുകയാണ്.

സംവിധായകന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റ ചിത്രമാണ് 'ബീഗം ജാന്‍' വിദ്യാ ബാലന്‍ നായികയായി എത്തുന്ന സിനിമയില്‍ ബംഗാളി സിനിമയായ 'രാജ്കഹിനി' എന്ന സിനിമയില്‍ നിന്നുമാണ് എടുത്തിരിക്കുന്നത്. വേശ്യാലയം നടത്തിപ്പുകാരിയായിട്ടാണ് വിദ്യ എത്തുന്നത്.

vidhya-balan

സിനിമയിലെ കഥാപാത്രങ്ങളെയെല്ലാം യഥാര്‍ത്ഥമായി തന്നെ ചിത്രീകരിക്കണമെന്ന സംവിധായകന്റെ തീരുമാനം കൊണ്ടാണ് സിനിമയില്‍ നിന്നും മേക്കപ്പ് ഒഴിവാക്കിയത്. ഇതിനിടയില്‍ ചില പെണ്‍കുട്ടികള്‍ മേക്കപ്പിട്ട് അഭിനയിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് കണ്ടുപിടിച്ചതോടെ ഷൂട്ടിങ്ങിനെത്തുന്നതിന് മുമ്പ് തന്നെ എല്ലാവര്‍ക്കും പരിശോധന വരെ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

അതിനിടയില്‍ ടീച്ചറിന്റെ വേഷത്തിലെത്തിയ ഒരു സ്ത്രീ നെയില്‍ പോളിഷ് ഉപയോഗിച്ചിരുന്നു. അത് കണ്ടുപിടിച്ച് മായിച്ചു കളയുകയും അധികം ഉണ്ടായിരുന്ന എല്ലാ മേക്കപ്പും മായ്ച്ചു കളയിപ്പിച്ചിരുന്നു. എന്റെ സിനിമയില്‍ കൂടുതല്‍ മേക്കപ്പുകളൊന്നും വേണ്ട എന്ന നിലപാടിലാണ് താരം.

English summary
While shooting the Vidya Balan-starrer, he decided to keep the look of the characters real. And for that, the cast was advised to use minimal make-up.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam