»   » ആണ്‍സുഹൃത്തുമായുള്ള ബന്ധത്തില്‍ കിളി പോകാതെ സുക്ഷിക്കണം! ഇല്ലെങ്കില്‍ എന്താവും വിദ്യ ബാലന്‍ പറയുന്നു

ആണ്‍സുഹൃത്തുമായുള്ള ബന്ധത്തില്‍ കിളി പോകാതെ സുക്ഷിക്കണം! ഇല്ലെങ്കില്‍ എന്താവും വിദ്യ ബാലന്‍ പറയുന്നു

Posted By: Saranya KV
Subscribe to Filmibeat Malayalam

ബോയ്ഫ്രണ്ടുമായുള്ള ബന്ധത്തില്‍ കിളി പോകാതെ സൂക്ഷിക്കണമെന്ന ഉപേദശവുമായി ബോളിവുഡ് നടി വിദ്യാബാലന്‍. സുരേഷ് ത്രിവേണി സംവിധാനം ചെയ്യ്ത തുംഹാരി സുലു എന്ന ചിത്രത്തിന്റെ പ്രചരണത്തിലാണ് താരം ഇത്തരത്തിലൊരു ഉപദേശം ആരാധകര്‍ക്ക് നല്‍കിയത്. സുലോചന എന്ന റേഡിയോ ജോക്കിയായ വീട്ടമ്മയെയാണ് ചിത്രത്തില്‍ വിദ്യ അവതരിപ്പിക്കുന്നത്.

ഐശ്വര്യ റായിയുടെ സിനിമയുടെ ഷൂട്ടിങ്ങിനിടെ അപകടം! സിനിമയിലെ നടിയുടെ ലുക്കും ലീക്കായി!!!

രാത്രികാലങ്ങളില്‍ റേഡിയോ പരിപാടി അവതരിപ്പിക്കുന്ന അവതാരികയെയാണ് ചിത്രത്തില്‍ വിദ്യ അവതരിപ്പിക്കുന്ന സുലു എന്ന കഥാപാത്രം. രാത്രികാലങ്ങളില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന തരത്തില്‍ സംസാരിക്കുന്ന സുലു പകല്‍ജീവിതത്തില്‍ മുംബൈയിലെ ഇടത്തരം കുടുംബത്തിലെ സാധാരണ വീട്ടമ്മയായി മാറുന്നു.

ചിത്രത്തിന്റെ പ്രചരണം

ചിത്രത്തിന്റെ പ്രചരണ പരിപാടിക്കിടെയാണ് താരം ബോയ്ഫ്രണ്ടിനെക്കുറിച്ച് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. പ്രചരണപരിപാടിയോടനുബന്ധിച്ച് നടത്തുന്ന അഭിമുഖങ്ങളിലൊന്നാണ് ആഗോണി ആന്റ്. ആനുകാലികങ്ങളില്‍ സ്വകാര്യപ്രശ്‌ന പരിഹാര കോളങ്ങളില്‍ ഉപദേശം നല്‍കുന്ന സ്ത്രീകളെയാണ് ആഗോണി ആന്റ് എന്നു വിളിക്കുന്നത്.

വല്ലാത്തൊരു ചോദ്യം

അഭിമുഖത്തിനിടയാണ് ആ ചോദ്യം വിദ്യയ്ക്കു നേരെ വന്നത്. എന്റെ ബോയ്ഫ്രണ്ടിനോട് വീഡിയോ കോളില്‍ സംസാരിച്ചത് ഒരു ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ്. എന്നാല്‍ അത് എന്റെ വീടാണ് എന്നാണ് ബോയ്ഫ്രണ്ട് കരുതിയത്. എന്നാല്‍ വീഡിയോ കോള്‍ കഴിഞ്ഞ ശേഷമാണ് ഞാന്‍ തിരിച്ചറിഞ്ഞത് സുഹൃത്തിന്റെ വീട്ടിലെ ചുമരില്‍ നിറയെ കിളികളുടെ ചിത്രമാണ് എന്ന്. എന്റെ വീട്ടിലെ ചുമരുകളില്‍ അതില്ല. ബോയ്ഫ്രണ്ട് വൈകാതെ എന്റെ വീട്ടില്‍ വരുമെന്നും പറഞ്ഞിട്ടുണ്ട്.കിളികളുടെ കാര്യത്തില്‍ ഞാന്‍ എന്തു ചെയ്യണം. ഇതായിരുന്നു ചോദ്യം.

വിദ്യയുടെ കലക്കന്‍ മറുപടി

ഈ ചോദ്യത്തിനായിരുന്നു വിദ്യയുടെ കലക്കന്‍ മറുപടി. ആ കിളികളെല്ലാം പറന്നുപോയി എന്ന് ബോയ്ഫ്രണ്ടിനോട് പറയൂ.. ശേഷം ഒരു ഉപേദശവും.... ഒരു തവണ ബോയ്ഫ്രണ്ട് ഇത് ക്ഷമിച്ചെന്നു വരും. പക്ഷേ ഇടക്കിടയ്ക്ക് കിളി പോവുന്നത് നിങ്ങളുടെ ബന്ധത്തിന് ദോഷം ചെയ്യും. അതുകൊണ്ട് സൂക്ഷിച്ചാല്‍ ദുഖിക്കണ്ട.

വിദ്യയുടെ പ്രതീക്ഷയാണ്

ഈ വര്‍ഷം ഇറങ്ങിയ ബീഗം ജാന്‍, മുന്‍ വര്‍ഷം ഇറങ്ങിയ കഹാനി 2, ബോബി ജാസൂസ്, ഗണ്‍ച്ചക്കര്‍, ഇവയൊന്നും വിദ്യയ്ക്ക് പ്രതീക്ഷിച്ച അത്ര വിജയം നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ തുംഹാരി സുലു എന്ന ചിത്രത്തിലാണ് വിദ്യയുടെ മുഴുവന്‍ പ്രതീക്ഷയും. നവംബര്‍ 17ന് തിയറ്ററില്‍ എത്തുന്ന ചിത്രത്തില്‍ വിദ്യയെക്കൂടാതെ നേഹാ ധൂപിയ, മാനവ് കൗള്‍ എന്നിവരാണ് അഭിനേതാക്കള്‍.

തുമാരി സുലു

വിദ്യ ബാലന്‍ നായികയായി അഭിനയിക്കുന്ന പുതിയ സിനിമയാണ് 'തുമാരി സുലു'. ചിത്രത്തില്‍ റോഡിയോ ജോക്കി ആവുന്നതിന് വേണ്ടി വളരെയധികം കഷ്ടപ്പെടുകയും പിന്നീട് അത് നേടിയെടുക്കുകയും ചെയ്യുന്ന സ്ത്രീയുടെ കഥയാണ് പറയുന്നത്. സുരേഷ് തിവാരി സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്.

പ്രധാന കഥാപാത്രങ്ങള്‍

കോമഡി ഡ്രാമയായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിന്നും നാരങ്ങയും സ്പൂണും കടിച്ച് പിടിച്ച് നില്‍ക്കുന്ന വിദ്യയുടെ ചിത്രമടക്കമാണ് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. അതില്‍ നിന്നും നാരങ്ങ സ്പൂണ്‍ റേസ് പങ്കെടുക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ചിത്രത്തില്‍ വിദ്യയ്‌ക്കൊപ്പം നേഹ ധൂപിയ, മാനവ് കൗള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

റിലീസ്

ചിത്രീകരണം പൂര്‍ത്തിയായ സിനിമ നവംബറില്‍ റിലീസിന് വേണ്ടി തയ്യാറെടുക്കുകയാണ്. നിലവില്‍ നവംബര്‍ 17 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ പോസ്റ്റര്‍ വിദ്യ ബാലന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.

ആമിയില്‍ നിന്നുള്ള പിന്മാറ്റം

കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തിലൂടെ വിദ്യ മലയാളത്തില്‍ അഭിനിയിക്കും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ആമിയില്‍ കമലാ സുരയ്യയുടെ വേഷം ചെയ്യാമെന്ന് ഏറ്റിരുന്നങ്കിലും താരം അവസാന നിമിഷം പിന്‍മാറുകയായിരുന്നു. വിദ്യയ്ക്കു പകരം മഞ്ജുവാര്യരാണ് ആമിയായി ചിത്രത്തില്‍ അഭിനയിക്കുന്നത്.

English summary
Here's a fresh new poster of Bollywood star Vidya Balan's upcoming much awaited film 'Tumhari Sulu'. 'Tumhari Sulu' is about a competent woman who chances upon the opportunity of becoming an RJ and grabs it with both hands.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam