»   » കുറ്റാന്വേഷകയായി വിദ്യ ബാലന്‍

കുറ്റാന്വേഷകയായി വിദ്യ ബാലന്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ ഏറ്റവും മികച്ച അഭിനേത്രികളുടെ പട്ടികയില്‍ തീര്‍ച്ചയായും വിദ്യ ബാലന് ഇടമുണ്ട്. അടുത്തിടെ ഇറങ്ങിയ വിദ്യയുടെ ചിത്രങ്ങളെല്ലാം അവരുടെ അഭിനയപ്രതിഭയുടെ മാറ്റ് വെളിപ്പെടുത്തുന്നവയായിരുന്നു. അതുകൊണ്ടുതന്നെ വരുന്ന എല്ലാ ക്ഷണങ്ങളും സ്വീകരിച്ച് എല്ലാ ചിത്രങ്ങളിലും ഓടി നടന്ന് അഭിനയിക്കുകയെന്ന രീതി വിദ്യ ഇഷ്ടപ്പെടുന്നുമില്ല.

വളരെ നല്ലതെന്ന് തോന്നുന്ന ചിത്രങ്ങള്‍ മാത്രമാണ് വിദ്യ സ്വീകരിക്കുന്നത്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം കഹാനിയായിരുന്നു. ഈ ചിത്രത്തിലെ ഗര്‍ഭിണിയുടെ വേഷത്തില്‍ വിദ്യ ജീവിയ്ക്കുകയായിരുന്നുവെന്നുവേണം പറയാന്‍.

ഇപ്പോഴിതാ പുതിയൊരു ചിത്രത്തിനായി വിദ്യ സമ്മതം മൂളിയിരിക്കുന്നു. ബോബി ജസൂസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു സ്വകാര്യ കുറ്റാന്വേഷകയുടെ വേഷത്തിലാണ് വിദ്യയെത്തുന്നത്. നടി ദിയ മിര്‍സയും സഹില്‍ സംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്‍യുക്ത ചാവ്‌ലയുടെ തിരക്കഥയില്‍ സമര്‍ ഷെയ്ഖാണ് ചിത്രം സംവിധാനം ചെയ്യുക.

ഇതിലെ ലേഡി ഡിറ്റക്ടീവ് വേഷം മികച്ചതാക്കാന്‍ വിദ്യയ്ക്ക് കഴിയുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അവരെത്തന്നെ ഈ വേഷം ചെയ്യാനായി തിരഞ്ഞെടുത്തതെന്ന് ദിയ മിര്‍സ പറയുന്നു. 2014ല്‍ തിയേറ്ററുകളില്‍ എത്തിക്കാന്‍ കഴിയുന്ന വിധത്തില്‍ നവംബര്‍ പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുമെന്നും ദിയ പറഞ്ഞു.

English summary
Actress Dia Mirza and beau Sahil Sangha have signed Vidya Balan for their forthcoming feature 'Bobby Jasoos'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam