»   » സ്വന്തം ഫോട്ടോ കണ്ട് അന്തം വിട്ട വിദ്യ ബാലന്‍, കൂടെ ഇരിക്കുന്നത് ഇതാരാ.. ഇതെപ്പോ സംഭവിച്ചു..?

സ്വന്തം ഫോട്ടോ കണ്ട് അന്തം വിട്ട വിദ്യ ബാലന്‍, കൂടെ ഇരിക്കുന്നത് ഇതാരാ.. ഇതെപ്പോ സംഭവിച്ചു..?

Posted By: Rohini
Subscribe to Filmibeat Malayalam

സ്വന്തം ഫോട്ടോ എപ്പോഴെങ്കിലും നിങ്ങളെ ഞെട്ടിച്ചിട്ടുണ്ടോ... എന്നാല്‍ ഇതാ ബോളിവുഡ് താരം വിദ്യാ ബാലനെ സ്വന്തം ഫോട്ടോ ഞെട്ടിത്തരിച്ചിരിയ്ക്കുന്നു. ലോക പ്രശസ്ത സംവിധായകന്‍ സ്പില്‍ബെര്‍ഗിനൊപ്പം ശോകഭാവത്തില്‍ ഇരിക്കുന്ന ചിത്രം കണ്ടാല്‍ പിന്നെ ഞെട്ടാതിരിയ്ക്കുമോ?

സോഷ്യല്‍ മീഡിയയിലൂടെയാണ് സ്പില്‍ബര്‍ഗിനൊപ്പമുള്ള ചിത്രം വിദ്യയ്ക്ക് ഷെയര്‍ ചെയ്ത് കിട്ടിയത്. ഉടന്‍ തന്നെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ ആ ചിത്രം പങ്കുവച്ച്, ഇത് എടുത്ത ആള്‍ക്ക് നടി നന്ദി അറിയിക്കുകയും ചെയ്തു.

vidya-balan

2013 ല്‍ നടന്ന അറുത്തിയാറാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പകര്‍ത്തിയ ചിത്രമാണിത്. അന്നത്തെ ഒമ്പതംഗ ജൂറിയില്‍ ഒരാളായിരുന്നു വിദ്യ. സ്പില്‍ബെര്‍ഗാണ് ജൂറിയെ നയിച്ചത്. ഇവരെ കൂടാതെ ഓസ്‌കാര്‍ ജേതാക്കളായ നിക്കോള്‍ കിഡ്മാന്‍, ക്രിഫ്റ്റ് വാള്‍ട്‌സ്, ലൈഫ് ഓഫ് പൈ യുടെ സംവിധായകന്‍ ആങ് ലീ എന്നിവരും ജൂറി അംഗങ്ങളായിരുന്നു.

ഫാഷന്‍ തലസ്ഥാനം കൂടെയായ കാന്‍ ഫിലിം ഫെസ്റ്റില്‍ ബോളിവുഡിനെ പ്രതിനിധീകരിച്ചെത്തിയ വിദ്യയുടെ ഇന്ത്യന്‍ വേഷങ്ങള്‍ ശ്രദ്ധ പിടിച്ചു പറ്റുന്നതിനൊപ്പം ചില വിവാദങ്ങളും സൃഷ്ടിച്ചു. എവിടെയായാലും എന്റെ വേഷം ഇന്ത്യന്‍ സംസ്‌കാരപ്രകാരമായിരിയ്ക്കും എന്നാണ് വിവാദങ്ങളോട് വിദ്യ പ്രതികരിച്ചത്.

English summary
Vidya Balan with Steven Spielberg

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam