»   » മല്ലിക ഔട്ട് വിദ്യ ഇന്‍

മല്ലിക ഔട്ട് വിദ്യ ഇന്‍

Posted By:
Subscribe to Filmibeat Malayalam
Vidya Balan,
ബോളിവുഡില്‍ വിദ്യയ്ക്ക് ഇപ്പോള്‍ കൈനിറയെ അവസരങ്ങളാണ്. മല്ലിക ഷെരാവത്തും രാഹുല്‍ ബോസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്യാര്‍ കെ സൈഡ് ഇഫക്ട്‌സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും വിദ്യയാണ് നായിക. ശാദി കെ സൈഡ് ഇഫക്ട്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിവാഹത്തിന് മുന്‍പും ശേഷവുമുള്ള പ്രണയത്തെ കുറിച്ച് പറയുന്നു.

പ്യാര്‍ കെ സൈഡ് ഇഫക്ട്‌സിന്റെ സംവിധായകനായ സാകേത് ചൗധരി തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതും. ആദ്യ ചിത്രത്തിന് വേണ്ടി ഹിറ്റ് സോങ്ങുകള്‍ ഒരുക്കിയ പ്രീതം രണ്ടാം ചിത്രത്തിലും സംഗീത സംവിധായകനായി തുടരും.

ഫര്‍ഹാന്‍ അക്തര്‍ ആണ് ചിത്രത്തിലെ നായകന്‍. വിദ്യ ബാലനൊപ്പം ഒരു ചിത്രം ചെയ്യുന്നതിന്റെ ത്രില്ലിലാണ് നടന്‍. പ്യാര്‍ കെ സൈഡ് ഇഫ്ക്ടസിന്റെ രണ്ടാം ഭാഗത്തില്‍ നായികയാവാന്‍ അവസരം ലഭിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന് വിദ്യ പ്രതികരിച്ചു.

 മല്ലികയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച് വിദ്യ നിര്‍മ്മാതാവിനെ സമീപിച്ചുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യം ശരിയാണെന്ന് വിദ്യ വ്യക്തമാക്കി. എന്നാല്‍ ചിത്രത്തിന് വേണ്ടി താന്‍ ഉയര്‍ന്ന പ്രതിഫലം ചോദിച്ചുവെന്ന റിപ്പോര്‍ട്ട് തെറ്റാണെന്നും നടി പറഞ്ഞു.

English summary
After the latest hits, Vidya Balan is on great demand. She has signed film opposite Farhan Akhar titled, 'Shaadi Ke Side Effects'. This is a sequel to Mallika Sherawat and Rahul Bose's film, 'Pyaar Ke Side Effects
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam