»   » ബി ടൗണില്‍ ചുവടുറപ്പിക്കാന്‍ വിമല രാമന്‍

ബി ടൗണില്‍ ചുവടുറപ്പിക്കാന്‍ വിമല രാമന്‍

Posted By:
Subscribe to Filmibeat Malayalam
Vimala Raman
പ്രണയകാലം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ വിമല രാമന്‍ ബി ടൗണില്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുകയാണ്. ഹാദ് അലി അബ്രാറിന്റെ ആഫ്ര തഫാരിയും അന്‍കുഷ് ഭട്ടിന്റെ മുംബൈ മിററുമാണ് നടി വേഷമിടുന്ന ബോളിവുഡ് ചിത്രങ്ങള്‍. ആഫ്ര തഫാരിയില്‍ ഗോവിന്ദയുടെ നായികയായാണ് വിമല എത്തുന്നത്. മുംബൈ മിററിലാവട്ടെ ഒരു ജേര്‍ണലിസ്റ്റിനെയാണ് നടി അവതരിപ്പിക്കുന്നത്.

തെന്നിന്ത്യയിലെ നാലു ഭാഷകളിലും അഭിനയിച്ച വിമല ബി ടൗണില്‍ തിളങ്ങാനാവുമെന്ന പ്രതീക്ഷയിലാണ്. ബഡ്ജറ്റിന്റെ കാര്യമൊഴിച്ചു നിര്‍ത്തിയാല്‍ തെന്നിന്ത്യയും ഹിന്ദി സിനിമയും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്നാണ് വിമലയുടെ അഭിപ്രായം.

പല ഭാഷകളിലും അഭിനയിച്ചിട്ടുള്ളതിനാല്‍ താന്‍ ഏതു നാട്ടുകാരിയാണെന്ന് സിനിമാമേഖലയിലെ പലര്‍ക്കും അറിയില്ലെന്ന് വിമല പറയുന്നു. ചില സ്ഥലങ്ങളില്‍ ഷൂട്ടിങ്ങിന് ചെല്ലുമ്പോള്‍ മലയാളിയാണോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ താന്‍ തമിഴ്‌നാട്ടുകാരിയാണ്. വളര്‍ന്നതെല്ലാം പുറത്തായിരുന്നുവെന്നും നടി പറയുന്നു. വിദേശത്ത് വളര്‍ന്നതിനാല്‍ എല്ലാ ഇന്ത്യന്‍ ഭാഷകളും തനിക്ക് ഒരുപോലെയാണ് അനുഭവപ്പെടാറുള്ളതെന്നും വിമല.

ജോദ അക്ബര്‍ പോലുള്ള സിനിമകളെ പ്രണയിക്കുന്ന വിമല അത്തരമൊരു ചിത്രം തന്നെ തേടിയും എത്തുമെന്ന പ്രതീക്ഷയിലാണ്. ബി ടൗണിലെ എല്ലാ ഖാന്‍മാര്‍ക്കും കപൂര്‍മാര്‍ക്കും ഒപ്പം അഭിനയിക്കണമെന്നതും തന്റെ മോഹമാണെന്ന് വിമല പറയുന്നു.

English summary
Vimala Raman in on cloud nine these days, having landed herself a plum role in Haad Ali Abbrar's 'Afra Tafari', opposite Govinda.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam