For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി പൂജയോ മറ്റ് പെണ്ണുങ്ങളോ അല്ല പ്രണയ തകര്‍ച്ചയ്ക്ക് കാരണം; ബോബിയും നടി നീലവും വേര്‍പിരിയാനുണ്ടായ കാരണം ഇതാണ്

  |

  ബോളിവുഡിലെ താരങ്ങളുടെ പ്രണയകഥ ഇന്ത്യയൊട്ടൊകെ തരംഗമാവാറുണ്ട്. ഐശ്വര്യ റായിയും സല്‍മാന്‍ ഖാന്‍ മുതലിങ്ങോട്ട് നിരവധി താരങ്ങളുടെ പ്രണയമാണ് നടക്കാതെ പോയിട്ടുള്ളത്. പലതും ഇപ്പോള്‍ താരങ്ങളുടെ ഓര്‍മ്മകളിലും ഉണ്ടാവാറുണ്ട്. അങ്ങനെ നടന്‍ ബോബി ഡിയോളിന് നടി നീലവുമായി ഉണ്ടായിരുന്ന പ്രണയബന്ധത്തെ കുറിച്ചുള്ള രസകരമായ കഥകളാണ് പ്രചരിക്കുന്നത്.

  വെള്ള വസ്ത്രത്തിൽ മനോഹരിയായി പാർവതി നായർ, ആരെയും മയക്കുന്ന നടിയുടെ പുത്തൻ ഫോട്ടോസ് കാണാം

  വര്‍ഷങ്ങളോളം കമിതാക്കളായിരുന്ന നീലവും ബോബിയും പല കാരണങ്ങള്‍ കൊണ്ട് വേര്‍പിരിയുകയായിരുന്നു. ബോബിയുടെ പിതാവ് ദര്‍മേന്ദ്രയാണ് ഈ ബന്ധത്തിന് തടസം നിന്നതെന്നാണ് അറിയുന്നത്. എന്നാല്‍ ബോബിയും നടി പൂജ ഭട്ടും തമ്മിലുണ്ടായ സൗഹൃദമാണ് പ്രശ്‌നമായതെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ഇതൊന്നുമല്ല സത്യമെന്ന് പറഞ്ഞ് വന്ന നീലത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

  സമീര്‍ സോണിയ്ക്ക് മുന്‍പ് നീലം ബോബി ഡിയോളുമായി പ്രണയത്തിലായിരുന്നു. ഏകദേശം അഞ്ച് വര്‍ഷത്തോളം നീണ്ട സീരിയസ് പ്രണയമായിരുന്നു ഇരുവരുടേതും. അവസാനം വരെ അത് കൊണ്ട് പോവണമെന്നും വിചാരിച്ചു. പക്ഷേ വിധി അവര്‍ക്ക് വേണ്ടി കരുതി വേറെ പദ്ധതികള്‍ ആയിരുന്നു. നീലവും ബോബിയും ഒരിക്കല്‍ പോലും തങ്ങളുടെ പ്രണയത്തെ കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് സംസാരിച്ചിരുന്നില്ല. പക്ഷേ ഇന്‍ഡസ്ട്രിയിലെ അടുത്ത സുഹൃത്തുക്കളടക്കം എല്ലാവര്‍ക്കും ഇതേ കുറിച്ച് അറിയാമായിരുന്നു.

  അവസരം അന്വേഷിച്ചു നടന്ന കാലം തനിക്ക് ഉണ്ടായിരുന്നു; അവഹേളനങ്ങള്‍ കിട്ടിയിരുന്ന കാലത്തെ കുറിച്ച് കിടിലം ഫിറോസ്

  അതേ സമയം ബോബി ഡിയോളിന്റെ പിതാവും പ്രമുഖ നടനുമായ ധര്‍മേന്ദ്ര ഈ ബന്ധത്തിനെതിരെ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തന്റെ ആണ്‍ മക്കള്‍ ആരും ബോളിവുഡിലെ നടിമാരെ വിവാഹം കഴിക്കുന്നതിനോട് അദ്ദേഹത്തിന് താല്‍പര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ ബോബിയും നീലവും വേര്‍പിരിയുകയായിരുന്നു. ഒരിക്കല്‍ ഇതേ കുറിച്ച് നീലത്തിനോട് ചോദിച്ചപ്പോള്‍ തങ്ങളുടെ ബന്ധം വേര്‍പിരിഞ്ഞത് പരസ്പരമുള്ള സമ്മതപ്രകാരമായിരുന്നു എന്നാണ് മറുപടി പറഞ്ഞത്. മൂന്നാമതൊരു വ്യക്തിയെ അത് പറഞ്ഞ് കുറ്റപ്പെടുത്തേണ്ടതില്ലെന്നായിരുന്നു നടിയുടെ നിലപാട്.


  പാര്‍വതിയെയും ജയറാമിനെയും പോലെ പ്രണയിച്ച് വിവാഹം കഴിക്കുമോ? വിവാഹത്തെ കുറിച്ച് ചക്കി പറയുന്നതിങ്ങനെ

  പ്രണയത്തെ കുറിച്ച് പറഞ്ഞില്ലെങ്കിലും ഇരുവരും വേര്‍പിരിഞ്ഞതിനെ കുറിച്ച് നീലം സൂചിപ്പിച്ചിരുന്നു. 'ഞാനും ബോബിയും പിരിഞ്ഞു എന്നത് സത്യമാണ്. എന്റെ വ്യക്തി ജീവിതത്തെ കുറിച്ച് സംസാരിക്കുന്നത് എനിക്കത്ര ഇഷ്ടമുള്ള കാര്യമല്ല. പക്ഷേ ധാരാളം തെറ്റിദ്ധാരണകളും അടിസ്ഥാന രഹിതമായ വാര്‍ത്തകളും പ്രചരിക്കുന്നത് കൊണ്ടാണ് അതിലൊരു വ്യക്തത വരുത്താന്‍ ശ്രമിച്ചതെന്നാണ് അന്ന് നടി പറഞ്ഞത്. സത്യമല്ലാത്ത കാര്യങ്ങള്‍ ആളുകള്‍ വിശ്വസിക്കണെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ബോബിയും ഞാനും പിരിയാനുള്ള കാരണം പൂജ ഭട്ടുമായി അദ്ദേഹത്തിനുള്ള ബന്ധമാണെന്നും ചില അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇതെല്ലാം തെറ്റായ കാര്യമാണെന്ന് ഞാന്‍ നിങ്ങളെയും ലോകത്തെയും അറിയിക്കുകയാണ്.

  ദേവിയ്ക്കും ബാലനും കുഞ്ഞതിഥി ഉടനെ വരും? സാന്ത്വനം കുടുംബത്തിലെ സന്തോഷത്തിനൊപ്പം അപ്പച്ചിയും കല്ലുവും

  പൂജ ഭട്ടിന്റെയോ മറ്റ് ഏതെങ്കിലും പെണ്ണിന്റെ പേര് പറഞ്ഞിട്ടോ അല്ല ഞാനും ബോബിയും തമ്മിലുള്ള ബന്ധം പിരിഞ്ഞത്. വേര്‍പിരിയാനുള്ള ഞങ്ങളുടെ തീരുമാനം പരസ്പരമുള്ള സൗഹൃദത്തോടെയായിരുന്നു. ആരുടെയും അവിശ്വസ്ത കൊണ്ടല്ല. ഏതെങ്കിലും തരത്തിലുള്ള വേര്‍പിരിയല്‍ വളരെ വേദനാജനകമായ കാര്യമാണ്. ഒരു വേര്‍പിരിയലുണ്ടായാല്‍ അവിടെ വേദനയും ഉണ്ടാകും. വികാരങ്ങളെ ഒന്നില്‍ നിന്നും ശാസ്ത്രക്രിയ ചെയ്ത് മറ്റെന്നിലേക്ക് വെക്കുന്ന പോലെയാണത്. അതേ സമയം താനെടുത്ത ഏറ്റവും വിവേക പൂര്‍ണമായ തീരുമാനം അതാണെന്ന് നീലം ഇപ്പോഴും വിശ്വസിക്കുന്നു. ആ തീരുമാനം അവളുടെ കുടുംബത്തെയും സന്തോഷിപ്പിക്കുന്നതായിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ബോബിയ്‌ക്കൊപ്പം ഞാന്‍ സന്തോഷത്തോടെ ആയിരിക്കില്ലെന്ന് പെട്ടെന്നാണ് തോന്നിയത്. ആ ഒരു തിരിച്ചറിവ് ഉണ്ടാവന്‍ അഞ്ച് വര്‍ഷമെടുത്തു എന്നത് വലിയ കാര്യമാണ്. വളരെ താമസിച്ചാണ് എനിക്ക് തിരിച്ചറിവ് ഉണ്ടായത്. ഒരു യുഎസ് യാത്രയ്ക്കിടയിലാണ് എനിക്കാ തിരിച്ചറിവ് വന്നത്. ഒരു ചാരിറ്റി ഷോ യ്ക്ക് വേണ്ടി പതിനഞ്ച് ദിവസത്തോളമാണ് യുഎസിലേക്ക് പോയത്. പക്ഷേ എന്റെ ജീവിതത്തെ കുറിച്ച് ചിന്തിക്കാനും വിശകലനം നടത്താനും ആ ദിവസങ്ങള്‍ തന്നെ മതിയായിരുന്നു.

  Read more about: ബോബി
  English summary
  Viral: Bobby Deol And Neelam Kothari Dated For 5 Years But Dharmendra Was Against The Relation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X