For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയുമായി പിരിഞ്ഞെങ്കിലും പ്രണയം അവസാനിച്ചില്ല; രണ്ടാമതൊരു റിലേഷനെ കുറിച്ച് ഹൃത്വിക് റോഷന്‍ പറഞ്ഞത്

  |

  ബോളിവുഡിലെ മികച്ച നര്‍ത്തകനായിട്ടാണ് ഹൃത്വിക് റോഷന്‍ അറിയപ്പെടുന്നത്. അതിലുപരി നല്ലൊരു ഫാമിലിമാനാണെന്ന് ഹൃത്വിക് തെളിയിച്ച് കഴിഞ്ഞു. നിലവില്‍ കാമുകിയും ഗായികയുമായ സബ ആസാദിനൊപ്പം പുതുവര്‍ഷം ആഘോഷിക്കാനായി ഫ്രാന്‍സിലേക്കാണ് താരം പോയത്. ഇവരുടെ കൂടെ ഹൃത്വികിന്റെ ആദ്യ വിവാഹത്തിലുള്ള രണ്ട് ആണ്‍മക്കളും ഉള്ളതായിട്ടാണ് വിവരം.

  കുടുംബത്തിന്റെ കാര്യത്തിലും മക്കളുടെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയും വരുത്താത്ത ആളാണ് ഹൃത്വിക്. പലപ്പോഴും മുന്‍ഭാര്യ സുസന്നെ ഖാനെ കുറിച്ച് നടന്‍ പറഞ്ഞതും അവരുടെ കൂടെയുള്ള ചിത്രങ്ങള്‍ പങ്കുവെക്കുന്നതുമൊക്കെ വലിയ രീതിയില്‍ ചര്‍ച്ചയാവാറുണ്ട്. ഇതൊക്കെ കാണുമ്പോള്‍ ഇരുവരും വീണ്ടും ഒന്നിക്കാനാണോ എന്ന സംശയമാണ് ആരാധകര്‍ക്കും തോന്നാറുള്ളത്.

  Also Read: പ്രതിഫലം കൂട്ടി ചോദിച്ചതിന് പുറത്താക്കി; പിറ്റേ ദിവസം എന്നെ എല്ലാവരും ചേര്‍ന്ന് കൊന്നുവെന്ന് നടൻ കൊല്ലം തുളസി

   saba-hritik-roshan

  എന്നാല്‍ ഗായിക സബ ആസാദുമായി പ്രണയത്തിലായ നടന്‍ അവരുടെ കൂടെ ലിവിംഗ് ടുഗദറായി ജീവിക്കുകയാണ്. രണ്ടാമതും ഒരു പ്രണയത്തിലേക്ക് പ്രവേശിക്കാന്‍ ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തിന് വളരെ തികഞ്ഞൊരു ഉത്തരമാണ് നടന്‍ നല്‍കിയത്. അന്ന് സബയുമായി പ്രണയത്തിലായിരുന്നില്ല. അതുകൊണ്ട് തന്നെ പ്രണയിക്കാന്‍ മറ്റൊരാളുടെ ആവശ്യം പോലും തനിക്കില്ലെന്നായിരുന്നു ഹൃത്വിക് പറഞ്ഞത്. വളരെ മാതൃകാപരമായ നിലപാടാണിതെന്നാണ് ആരാധകരും പറഞ്ഞത്.

  Also Read: വിവാഹം കഴിഞ്ഞാല്‍ ഇത്ര സൂപ്പറാവുമെന്ന് കരുതിയില്ല; ഭര്‍ത്താവ് വന്നതിന് ശേഷമുള്ള ജീവിതത്തെ പറ്റി വിദ്യ ബാലന്‍

  'വീണ്ടുമൊരു പ്രണയം കണ്ടെത്തുന്ന കാര്യത്തില്‍ പോസിറ്റീവായ നിലപാടാണ് തനിക്ക്. അതേ സമയം പ്രണയം ആസ്വദിക്കാന്‍ മറ്റൊരാളുടെ ആവശ്യം തനിക്കില്ലെന്ന്', കൂടി അന്ന് നടന്‍ പറഞ്ഞിരുന്നു. 'ഞാന്‍ സ്‌നേഹത്തില്‍ നിറഞ്ഞ് നില്‍ക്കുന്നവനാണ്. എനിക്ക് വീണ്ടും പ്രണയം കണ്ടെത്തുക എന്നത് അത്ര സാധ്യമായ കാര്യമല്ല. അതേ സമയം സ്‌നേഹമെന്ന വികാരം അനുഭവിക്കാന്‍ മറ്റൊരാളുടെ ആവശ്യം എനിക്കില്ലെന്നാണ്', അന്ന് നടന്‍ പറഞ്ഞത്.

  'എല്ലാ സമയത്തും എനിക്ക് സ്‌നേഹം അനുഭവപ്പെടാറുണ്ട്. എന്നാല്‍ എന്റെ യാത്രകളില്‍ സന്തോഷം പങ്കിടാന്‍ കഴിയുന്ന ഒരാള കുറിച്ചാണ് ചോദിക്കുന്നതെങ്കില്‍ ചിലപ്പോള്‍ അങ്ങനെ ഒരാളെ കണ്ടുമുട്ടിയേക്കാം. അങ്ങനെ ഉണ്ടായേക്കുമെന്ന് ആര്‍ക്കറിയാം',. എന്നുമാണ് നടന്‍ പറഞ്ഞത്.

   saba-hritik-roshan

  എന്തായാലും മുന്‍പ് പറഞ്ഞിരുന്നത് പോലെ തന്റെ യാത്രകളില്‍ അതേ താല്‍പര്യമുള്ള ഒരാളായി സബ നടന്റെ ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇരുവരും ഒരു പൊതുസുഹൃത്ത് വഴിയാണ് ആദ്യം പരിചയപ്പെടുന്നത്. വളരെ പെട്ടെന്ന് അടുപ്പത്തിലായ താരങ്ങള്‍ പബ്ലിക്കിന് മുന്നില്‍ വന്നതോടെയാണ് പ്രണയത്തിലാണോന്ന സംശയം ഉടലെടുക്കുന്നത്. പലപ്പോഴും താരങ്ങള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നു.

  ഒടുവില്‍ പ്രണയം സത്യമാണെന്ന് പുറംലോകത്തോട് പരസ്യമായി പറയാനും താരങ്ങള്‍ മടി കാണിച്ചില്ല. അവിടെയും ആദ്യഭാര്യ സുസന്നെ ഖാന്റെ സാന്നിധ്യമാണ് ആരാധകരെ പോലും അമ്പരിപ്പിച്ചത്. 2014 ലാണ് സുസന്നെയും ഹൃത്വികും അവരുടെ ദാമ്പത്യ ജീവിതം നിയമപരമായി അവസാനിക്കുന്നത്. അതിന് ശേഷം മക്കള്‍ക്ക് വേണ്ടി രണ്ടാളും ഒരുമിച്ചെത്തിയിരുന്നു. ഇപ്പോഴും അത് തുടരുകയാണ്.

  hrithik-susanne

  പതിനാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷം താരങ്ങള്‍ പരസ്പരം നല്‍കുന്ന ബഹുമാനം ആരാധകര്‍ക്കിടയിലും വലിയ രീതിയില്‍ ചര്‍ച്ചയാവാറുണ്ട്. ഹൃത്വികിനെ പോലെ മുന്‍ഭാര്യയും പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. യുവനടനുമായി സുസന്നെ ഖാനും അടുപ്പത്തിലാണ്. ഇരുവരും പങ്കാളികളുമായി കണ്ടുമുട്ടുന്നതും പതിവാണെന്നുള്ളതാണ് ശ്രദ്ധേയം.

  നിലവില്‍ അവധി ആഘോഷത്തിലാണെങ്കിലും പുതിയ സിനിമയുടെ തിരക്കുകളിലേക്ക് ഹൃത്വിക് വൈകാതെ എത്തിയേക്കും. ഫൈറ്റര്‍ എന്ന സിനിമയാണ് അടുത്തതായി ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമ. ഇത് 2024 ല്‍ റിലീസിനൊരുങ്ങുന്ന സിനിമയാണെന്നുള്ള പ്രത്യേകതയുമുണ്ട്. വിക്രംവേദ എന്ന ചിത്രമാണ് 2022 ല്‍ റിലീസ് ചെയ്ത ഹൃത്വികിന്റെ സിനിമ. സുസന്നെയും ജോലി തിരക്കുമായി ബന്ധപ്പെട്ട് തിരക്കിലാണ്.

  English summary
  Viral: Hrithik Roshan Once Reveals His Views About Second Relationship Before Saba Azad. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X