»   » 2000 രൂപാ നോട്ടു കൊണ്ടു തുന്നിയ കുപ്പായമിട്ട നടിയെ കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ !

2000 രൂപാ നോട്ടു കൊണ്ടു തുന്നിയ കുപ്പായമിട്ട നടിയെ കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ !

Posted By: Pratheeksha
Subscribe to Filmibeat Malayalam

നോട്ട് നിരോധനത്തിനു ശേഷം ആവശ്യത്തിനു പണം ലഭിക്കാതെ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ പുതിയ 2000 രൂപകൊണ്ട് തുന്നിയ വസ്ത്രമിട്ട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മോഡലും നടിയുമായ കൃതി സനോണ്‍.

നടിക്കെതിരെ ഒട്ടേറെ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. പിന്നീട് സത്യാവസ്ഥ തെളിഞ്ഞപ്പോള്‍ ആരാധകര്‍  കൃതിയോട് മാപ്പും പറഞ്ഞു.

കൃതി സനോണ്‍

മോഡലിങ് രംഗത്തുനിന്ന് സിനിമയിലെത്തിയ നടിയാണ് ദില്ലി സ്വദേശിയായ കൃതി സനോണ്‍. തെലുങ്ക് ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തെത്തിയത്. പിന്നീട് ബോളിവുഡിലടക്കം ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചു. ദില്‍വാലെ , ഹെറോപാന്തി ,രാബ്ത എന്നീ ബോളിവുഡ് ചിത്രങ്ങളില്‍ കൃതി അഭിനയിച്ചിട്ടുണ്ട്.

നോട്ടു വസ്ത്രമണിഞ്ഞ് സോഷ്യല്‍ മീഡിയയില്‍

നോട്ടു നിരോധനം കാരണം ആളുകള്‍ ആവശ്യത്തിനു പണം ലഭിക്കാതെ കഷ്ടപ്പെടുമ്പോഴാണ് നടി 2000 രൂപയുടെ പുത്തന്‍ നോട്ടു കൊണ്ടു തുന്നിയ വസ്ത്രമിട്ട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ

നോട്ടു വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന നടിയ്ക്ക് പിന്നീട് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒട്ടേറെ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്

സംഭവങ്ങളറിയാതെ നടി

സോഷ്യല്‍ മീഡിയയിലെ കോലാഹലങ്ങളൊന്നും പാവം നടി അറിഞ്ഞിരുന്നില്ല. പിന്നീട് സുഹൃത്തുക്കള്‍ പറയുമ്പോഴാണ് നടി വിവരം അറിയുന്നത്. ഓഫ് വൈറ്റ് നിറത്തിലുള്ള വസ്ത്രം ധരിച്ച നടിയുടെ ചിത്രം ആരോ ഫോട്ടോഷോപ്പ് ചെയ്ത് 2000 രൂപ ആക്കുകയായിരുന്നു.

നിരപരാധിയെന്നു തെളിഞ്ഞു

സംഭവത്തില്‍ നടി നിരപരാധിയാണെന്നു തെളിഞ്ഞതോടെ വിമര്‍ശനങ്ങളുന്നയിച്ച ആരാധകര്‍ മാപ്പു പറയുകയും ചെയ്തു

English summary
Actress Kriti Sanon, who made her Bollywood debut with the movie Heropanti in 2014, is presently the talking point on the internet for her unique dress. An image of the actress, wearing a floor-length dress with Rs 2,000 notes printed on it, is doing the rounds on social media platforms.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam