For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അധ്യാപകരുടെ ഷൂ മണപ്പിച്ചു; ഷാരൂഖ് ഖാന് അധ്യാപകരിൽ നിന്നും ലഭിച്ച ശിക്ഷയിങ്ങനെ, കുസൃതിയായിരുന്നെന്ന് താരം

  |

  ഗോഡ്ഫാദറൊന്നുമില്ലാതെ സിനിമയിലേക്ക് എത്തി പിന്നീട് ബോളിവുഡിന്റെ കിംഗ് ഖാനായി മാറിയ നടനാണ് ഷാരൂഖ്. കൈനിറയെ സിനിമകളുമായി തിരക്കുകളില്‍ ജീവിച്ചിരുന്ന നടന്‍ കുറച്ച് കാലമായി സിനിമയില്‍ നിന്നും ചെറിയ ബ്രേക്ക് എടുത്തിരുന്നു. വീണ്ടും പത്താന്‍ എന്ന ചിത്രവുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ് താരം.

  ഇതിനിടെ ഷാരൂഖിനെ കുറിച്ചുള്ള രസകരമായ ചില കഥകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അതിലൊന്ന് കിംഗ് ഖാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ നടന്ന കാര്യമാണ്. അന്നേ വികൃതിയായ ഷാരൂഖിന് മോശമായി പെരുമാറിയതിന്റെ പേരില്‍ കഠിനമായൊരു ശിക്ഷ ലഭിച്ചിരുന്നു. അധ്യാപകരുടെ ഷൂ മണക്കേണ്ട അവസ്ഥയാണ് കുഞ്ഞായിരുന്നപ്പോള്‍ ഷാരൂഖിന് ലഭിച്ചത്. ആ കഥയിങ്ങനെയാണ്...

  Also Read: സീരിയലില്‍ അഭിനയിക്കുന്നവര്‍ മോശം പ്രവൃത്തി ചെയ്യുന്നവരാണ്; പൊട്ടിക്കരഞ്ഞ് ഭര്‍ത്താവിന്റെ കാലില്‍ വീണ് യമുന

  സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്‌പോര്‍ട്‌സിനോടായിരുന്നു ഷാരൂഖിന് താല്‍പര്യം. അങ്ങനെ എല്ലാത്തിലും സജീവമായി പങ്കെടുത്തിരുന്ന കുട്ടിയായിരുന്നു. ഓട്ടമത്സരത്തില്‍ പങ്കെടുക്കാന്‍ ഏറെ ഇഷ്ടമുള്ള ഷാരൂഖിനെ കൂട്ടുകാര്‍ മെയില്‍ ഗാഡി എന്നാണ് വിളിച്ചിരുന്നത്. എക്‌സ്പ്രസ് ട്രെയിന്‍ പോലെയാണ് താനന്ന് ഓടി കൊണ്ടിരുന്നതെന്ന് മുന്‍പൊരു അഭിമുഖത്തില്‍ നടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും താനൊരു കുസൃതിയായിരുന്നുവെന്ന കാര്യം നടന്‍ സമ്മതിക്കുന്നു.

  'പല ടീച്ചര്‍മാര്‍ക്കും ഞാനൊരു പ്രശ്‌നം തന്നെയായിരുന്നു. ഞാന്‍ നിങ്ങളുടെ മകനെ പോലെയാണെന്നും എനിക്ക് നല്ല മാര്‍ക്ക് തരണമെന്നും ഒരിക്കല്‍ കെമിസ്ട്രി ടീച്ചറിനോട് പോയി പറഞ്ഞിട്ടുണ്ട്. പിന്നെ പലപ്പോഴും അപസ്മാരം ഉള്ളത് പോലെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പിന്നെ ഇടയ്ക്കിടെ ഞാന്‍ ക്ലാസിലിരുന്ന് ഉറങ്ങും. അന്ന് എന്നെ എഴുന്നേല്‍പ്പിക്കാനായി ടീച്ചര്‍മാര്‍ അവരുടെ കാലില്‍ നിന്നും ഷൂസ് ഊരി കൊണ്ട് വന്ന് എന്നെ മണപ്പിച്ചിട്ടുണ്ടെന്ന്', ഷാരൂഖ് ഖാന്‍ പറയുന്നു.

  Also Read: 2 വർഷമായി ഭാര്യയെ കണ്ടിട്ട്; ഞങ്ങൾ ഡിവോഴ്‌സായെന്ന കഥ വന്നു, നടി സ്വാസികയുമായുള്ള ബന്ധത്തെ കുറിച്ച് ബിബിന്‍

  ഒരിക്കല്‍ ഞങ്ങള്‍ക്ക് പുതിയതായി ഒരു അധ്യാപകന്‍ വന്നു. അദ്ദേഹം ക്ലാസ് എടുത്ത് കൊണ്ടിരുന്നപ്പോള്‍ ഞാന്‍ ബോധംകെട്ട് വീണു. ഇതോടെ സാറിനോട് ഷൂസ് അഴിച്ച് എനിക്ക് തരാനും അല്ലെങ്കില്‍ ഞാന്‍ മരിച്ച് പോയെക്കുമെന്നും പറഞ്ഞു. പിന്നെയുള്ള ദിവസം അദ്ദേഹം ഷൂ ഇല്ലാതെയാണ് നടന്നതെന്നും നടന്‍ പറയുന്നു.

  സിനിമയിലേക്ക് എത്തിയതിന് ശേഷം കുറച്ച് കുറുമ്പ് കാണിക്കുന്ന സ്വഭാവക്കാരനായിരുന്നു ഷാരൂഖ്. എന്നാലിപ്പോള്‍ ഭര്‍ത്താവിന്റെയും ഒരു പിതാവിന്റെയും ചുമതലകള്‍ മനോഹരമായി കൈകാര്യം ചെയ്യുന്ന നിലയിലേക്ക് താരമെത്തി. മക്കളുടെ കാര്യത്തിലും അവരുടെ ഭാവിയെ കുറിച്ചും വളരെയധികം ആശങ്കകളുള്ള പിതാവാണ് ഷാരൂഖ്. സിനിമയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പേ മക്കള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കണമെന്നുള്ളത് ഷാരൂഖിന്റെ വാശിയായിരുന്നു.

  മൂത്തമകനായ ആര്യന്‍ ഖാന്‍ പഠനത്തിന് ശേഷം സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുകയാണ്. മകള്‍ സുഹാന ഖാന്‍ അഭിനയത്തിലേക്ക് ചുവടുവെക്കാനാണ് ഒരുങ്ങുന്നത്. വൈകാതെ താരപുത്രിയുടെ എന്‍ട്രി പ്രതീക്ഷിക്കാമെന്നാണ് മുന്‍പ് വന്ന റിപ്പോര്‍ട്ടുകൡ നിന്നും വ്യക്തമായിട്ടുള്ളത്. കരണ്‍ ജോഹറിന്റെ സിനിമയിലൂടെയാവും അരങ്ങേറ്റമെന്നും ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
  സംബോധന ചെയ്യാറുള്ളത്.

  English summary
  Viral: Once Shahrukh Khan Opens Up About He Smell Teachers Shoes For His Mischief. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X