For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  570 കോടി ആസ്തി, 200 കോടിയുടെ ഫ്‌ളാറ്റ്; പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്കും സ്വന്തമാക്കിയ ആഡംബരങ്ങളിങ്ങനെ

  |

  ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് പ്രിയങ്ക ചോപ്രയുടെ ജീവിതം തരംഗമാവുന്നത്. സിനിമകളിലെയും വ്യക്തി ജീവിതത്തിലെയുമടക്കം പ്രിയങ്കയുടെ ജീവിതത്തില്‍ നടക്കുന്ന ഓരോന്നും വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവ് നിക് ജോണ്‍സിനൊപ്പം നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് നടി.

  പ്രിയങ്കയെക്കാളും വളരെ പ്രായം കുറഞ്ഞതിനാല്‍ നിക്കുമായിട്ടുള്ള വിവാഹത്തിന് പരിഹാസങ്ങളാണ് ലഭിച്ചത്. മാത്രമല്ല അമേരിക്കയിലെ പ്രശസ്ത സംഗീതഞ്ജനായ നിക് പ്രിയങ്കയെ പോലൊരാളെ പങ്കാളിയാക്കിയതിന് പലരും കളിയാക്കി. എന്നാല്‍ സുന്ദരിയായൊരു മകള്‍ക്ക് ജന്മം കൊടുത്ത് സന്തോഷത്തോടെ കഴിയുകയാണ് ഇരുവരും. അതേ സമയം താരങ്ങളുടെ ആസ്തിയെ കുറിച്ച് ആരാധകരെ പോലും അമ്പരിപ്പിക്കുന്ന കണക്ക് പുറത്ത് വന്നിരിക്കുകയാണ്.

  Also Read: പച്ച സാരിയാണ് ഉടുത്തിരിക്കുന്നത്, അതിന്റെ പേരില്‍ വല്ലതും കേള്‍ക്കേണ്ടി വരുമോ? വിമര്‍ശനങ്ങളിൽ നടി സീമ ജി നായർ

  വളരെ കുറച്ച് കാലത്തെ പരിചയവും അടുപ്പവുമാണ് പ്രിയങ്കയും നിക്കും തമ്മിലുണ്ടായത്. പെട്ടെന്ന് തന്നെ വിവാഹം കഴിക്കാമെന്ന് താരങ്ങള്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ 2018 ഡിസംബര്‍ ഒന്നിനാണ് ഇന്ത്യയില്‍ വെച്ച് വ്യത്യസ്തമായ രീതിയില്‍ വിവാഹം നടന്നത്.

  ജോധ്പൂര്‍ ഉമൈദ് ഭാവനില്‍ വച്ച് ഹിന്ദു- ക്രിസ്ത്യന്‍ ആചാരപ്രകാരം രണ്ട് വിവാഹങ്ങളിലൂടെയാണ് താരങ്ങള്‍ ഒരുമിച്ചത്. ശേഷം നിക്കിനൊപ്പം വിദേശത്തേക്ക് പ്രിയങ്ക താമസം മാറ്റി. വാടകഗര്‍ഭപാത്രത്തിലൂടെ ഒരു മകളും താരങ്ങളുടെ ജീവിതത്തിലേക്ക് എത്തിയതോടെ കളര്‍ഫുള്‍ കുടുംബമായി.

  Also Read: ദിലീപേട്ടന് വേണ്ടി ഞങ്ങളിറങ്ങി; ഫാൻസ് അസോസിയേഷനോട് അദ്ദേഹത്തിന് തീരെ താല്‍പര്യമില്ലായിരുന്നുവെന്ന് ആരാധകര്‍

  കോടിക്കണക്കിന് ആസ്തികളുള്ള താരദമ്പതിമാരാണ് പ്രിയങ്കയും നിക്കും. ലോസ് ഏഞ്ചല്‍സിലെ ഏറ്റവും വിലകൂടിയ സ്ഥലത്താണ് ഇരുവരും ആഡംബര ബംഗ്ലാവ് വാങ്ങിയത്. കൊട്ടാരത്തിന് സമാനമായ ഈ വീടിന് 20 മില്യണ്‍ യുഎസ് ഡോളര്‍, (144 കോടി രൂപ) വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  ലോസ് ഏഞ്ചല്‍സില്‍ മാത്രമല്ല ന്യൂയേര്‍ക്കിലും പ്രിയങ്കയ്ക്ക് ആഡംബര ഫ്‌ളാറ്റുണ്ട്. ന്യൂയോര്‍ക്കിലെ ഫോര്‍ സീസണ്‍സ് റസിഡന്‍സിലാണ് നടി ഫ്‌ളാറ്റ് സ്വന്തമാക്കിയത്. മൂന്ന് ബെഡ് റൂം സൗകര്യമുള്ള ഈ ഫ്‌ളാറ്റിന് ഏകദേശം 200 കോടിയാണ്. അതിന് പുറമേ രണ്ട് ബെഡ് റൂം സൗകര്യത്തോട് കൂടിയ അപ്പാര്‍ട്ടമെന്റും ഇവിടെയുണ്ട്. അതിന് ഏകദേശം 30 കോടി രൂപ വില വരും.

  ഇന്ത്യയിലെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ മുംബൈ നഗരത്തിലെ അന്ധേരി വെസ്റ്റിലാണ് പ്രിയങ്കയുടെ വീട്. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളുമായി ഒത്തുകൂടാനും മറ്റുമൊക്കെ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്ന സ്ഥലവും ഇവിടെയാണ്. മുംബൈയ്ക്ക് പുറമേ ഗോവയിലാണ് പ്രിയങ്ക മറ്റൊരു വാസസ്ഥലം സ്വന്തമാക്കിയത്. ഹോളിഡേ ഹോം എന്ന രീതിയിലാണ് ഗോവയില്‍ നടി ഇത്തരമൊരു വീട് വാങ്ങിയതെന്നാണ് വിവരം.

  ആഡംബരത്തിന് യാതൊരു കുറവും വരാതെ കോടികള്‍ വില വരുന്ന കാര്‍ ശേഖരവും പ്രിയങ്കയ്ക്കും നിക്കിനുമുണ്ട്. റോള്‍സ് റോയ്‌സ്- ഗോസ്റ്റ്, മെര്‍സിഡസ് എസ് - ക്ലാസ്, 1968 ഫോഡ് മസ്റ്റാങ്, ഷെവര്‍ലെറ്റ് കാമറോ, പോര്‍ഷേ, ബിഎംഡബ്ല്യു 5 സീരിസ്, ഓഡി, തുടങ്ങി നിരവധി കാറുകളാണ് താരങ്ങള്‍ക്കുള്ളത്.

  ന്യൂയേര്‍ക്കില്‍ ഹോം വെയര്‍ ബ്രാന്‍ഡ്, സോന റസ്‌റ്റോറന്റ്, ക്ലേതിങ് ലേബല്‍ തുടങ്ങി പല ബിസിനസുകളിലേക്കും പ്രിയങ്ക ഇന്‍വെസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതിന് പുറമേ പ്രിയങ്കയ്ക്കും നിക്കും കൂടി ഏകദേശം 570 കോടി രൂപയോളം ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ലിസ്റ്റില്‍ ഉള്‍പ്പെടാത്തതും പുറം ലോകത്തിന് അറിയാത്തതുമായ നിരവധി കാര്യങ്ങള്‍ താരദമ്പതിമാര്‍ക്കിനിയും ഉണ്ടാവുമെന്നാണ് സൂചന.

  Read more about: priyanka chopra nick joans
  English summary
  Viral: Priyanka Chopra Hubby Nick Jonas Net Worth Around 570 cr And These Are Their Other Properties. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X