For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉമ്മ വെക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ കാമുകി ഇട്ടിട്ട് പോയി; എന്റെ നാണമാണ് അതിന് കാരണമെന്ന് അക്ഷയ് കുമാര്‍

  |

  ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന സൂപ്പര്‍ നായകനാണ് അക്ഷയ് കുമാര്‍. കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ് താരം. അതേ സമയം തന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ പറയാറില്ല. എന്നാല്‍ ട്വിങ്കിള്‍ ഖന്നയെ വിവാഹം കഴിക്കുന്നതിന് മുന്‍പ് നിരവധി നടിമാരുമായി അക്ഷയ് പ്രണയത്തിലായിരുന്നു.

  പുജ ബത്ര, രവീണ ടണ്ടന്‍, പ്രിയങ്ക ചോപ്ര, തുടങ്ങി നിരവധി നടിമാരുമായി അക്ഷയ് പ്രണയത്തിലായിരുന്നു എന്ന തരത്തില്‍ നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിട്ടുണ്ട്. അതില്‍ നടന്റെ ആദ്യത്തെ പ്രണയത്തെ പറ്റിയുള്ള രസകരമായ കഥയാണ് ഇപ്പോള്‍ വൈറലാവുന്നത്. അവളെ ചുംബിക്കാന്‍ മടിച്ചതിന്റെ പേരിലാണ് ആ പ്രണയം പരാജയപ്പെട്ട് പോയതെന്നാണ് അക്ഷയ് കുമാര്‍ തന്നെ പറഞ്ഞത്. വിശദമായി വായിക്കാം..

  ഹൗസ്ഫുള്‍ 4 എന്ന സിനിമയുടെ പ്രൊമോഷനുമായി നടന്‍ കപില്‍ ശര്‍മ്മയുടെ ഷോ യില്‍ മുന്‍പ് അക്ഷയ് കുമാര്‍ എത്തിയിരുന്നു. മൂന്നാല് തവണ ഡേറ്റിങ്ങിന് പോയതിന് ശേഷം ഒരു പെണ്‍കുട്ടി തന്നെ ഉപേക്ഷിച്ച് പോയതിന്റെ കാരണം ഈ പരിപാടിയില്‍ വച്ചാണ് അക്ഷയ് വെളിപ്പെടുത്തിയത്. തന്റെ ആദ്യത്തെ കാമുകിയായിരുന്നു അത്. ഞങ്ങള്‍ രണ്ടാളും സിനിമ കാണാനും ഉഡിപ്പിയിലെ ഒരു റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനുമൊക്കെ പോയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം അവഗണിച്ച് ആ പെണ്‍കുട്ടി പ്രണയം നിരസിച്ചു.

  Also Read: മാദക സൗന്ദര്യം തന്നെയാണ്; വിടര്‍ന്ന കണ്ണും ആകര്‍ഷകമായ ചിരിയുമുള്ള സില്‍ക്ക് സ്മിതയുടെ മരിച്ചിട്ട് 26 വര്‍ഷം

  'ഞാന്‍ എല്ലാത്തിനും നാണിച്ച് നില്‍ക്കുമെന്നതായിരുന്നു അവളുടെ പ്രശ്‌നം. ഞാന്‍ ഒരിക്കലും അവളുടെ തോളില്‍ കൈ വെക്കുകയോ അവളുടെ കൈ പിടിച്ച് നടക്കുകയോ ചെയ്തിട്ടില്ല. ഞാന്‍ അവളുടെ കൈയ്യില്‍ പിടിച്ച് ചുംബിക്കണമെന്ന് അവള്‍ ആഗ്രഹിച്ചു. പക്ഷേ അങ്ങനെ ചെയ്യാന്‍ ഞാന്‍ തയ്യാറായില്ല. ഇതോടെ അവള്‍ എന്നെ ഉപേക്ഷിച്ച് പോയി' എന്നുമാണ് അക്ഷയ് പറഞ്ഞത്.

  Also Read: മോഹന്‍ലാലിനെയും പ്രിയദര്‍ശനെയും ഞെട്ടിച്ച പ്രേതാനുഭവം പറഞ്ഞ് മുകേഷ്; ഇങ്ങനെയും കഥ പറയാമെന്ന് തെളിയിച്ച് താരം

  ഇതില്‍ നിന്നും എന്ത് പാഠമാണ് പഠിച്ചതെന്ന് കപില്‍ ശര്‍മ്മ ചോദിച്ചപ്പോള്‍ 'ഞാന്‍ അവിടെ നിന്നും ഒരു യൂടേണ്‍ എടുത്ത് എന്റെ ശൈലികള്‍ മുഴുവനായും മാറ്റിയെന്നും' അക്ഷയ് പറയുന്നു. എന്തായാലും ഇത്രയും സൂപ്പറായി തിളങ്ങി നില്‍ക്കുന്ന നടന്റെ ആദ്യ പ്രണയം ഇങ്ങനെയായിരുന്നോ എന്ന് ചോദിച്ചാല്‍ ആരാധകരും മൂക്കത്ത് വിരല്‍ വെക്കും.

  Also Read: ആരതിയെയും എന്നെയും തെറ്റിക്കാന്‍ നോക്കിയിട്ട് കാര്യമില്ല; റോബിനിപ്പോള്‍ അലറി സംസാരിക്കാത്തത് ആരതി പറഞ്ഞിട്ടോ?

  എന്തായാലും സിനിമയിലേക്ക് എത്തിയതിന് ശേഷം പ്രണയിക്കാന്‍ അറിയാത്ത ആളാണെന്ന ലേബല്‍ അക്ഷയ് മാറ്റി എടുത്തു. പ്രമുഖരായ നടിമാരുടെ കൂടെ പ്രണയരംഗങ്ങളില്‍ അഭിനയിച്ച് നടന്‍ തിളങ്ങി. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് നടി കൂടിയായ ട്വിങ്കിള്‍ ഖന്നയെ അക്ഷയ് വിവാഹം കഴിച്ചത്. 2001 ജനുവരിയിലായിരുന്നു താരവിവാഹം. അടുത്തിടെ താരങ്ങള്‍ ഇരുപതാം വിവാഹ വാര്‍ഷികം ആഘോഷിച്ചതും ശ്രദ്ധേയമായിരുന്നു.

  വര്‍ക്കിന്റെ കാര്യം നോക്കുകയാണെങ്കില്‍ റാം സേട്ടു എന്ന സിനിമയാണ് അക്ഷയ് കുമാറിന്റേതായി ഉടന്‍ വരാനിരിക്കുന്നത്. സെല്‍ഫീ, ഒമൈഗോഡ്-2, തമിഴിലെ സുരൈ പോട്രിന്റെ ഹിന്ദി റീമേക്ക് തുടങ്ങി നിരവധി ചിത്രങ്ങള്‍ അക്ഷയ്‌യുടേതായി വരാനിരിക്കുന്നുണ്ട്.

  English summary
  Viral: When Akshay Kumar Rejected By The First Girl He Dated For This Reasons
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X