For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പെണ്ണാണെന്ന തോന്നൽ എനിക്ക് തരുന്ന ആളെയാണ് ഞാൻ ഇപ്പോൾ തിരയുന്നത്'; ദിഷ പഠാനിയുടെ വെളിപ്പെടുത്തൽ!

  |

  ബോളിവുഡ് യുവ നടിയും മോഡലുമാണ് ദിഷ പഠാനി. ഫാഷൻ മാഗസിനുകൾക്കായുള്ള ഫോട്ടോ ഷൂട്ടുകളിൽ സ്ഥിരം സാന്നിധ്യമായ ദിഷ ഫെമിന മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. 2015ലാണ് ദിഷ പഠാനി സിനിമാ ജീവിതം ആരംഭിച്ചത്.

  വരുൺ തേജ് നായകനായ ലോഫർ ആയിരുന്നു ദിഷ പഠാനിയുടെ ആദ്യ സിനിമ. ചിത്രം തെലുങ്കിൽ നിർമിച്ച സിനിമയായിരുന്നു. വരുൺ തേജ് അഭിനയിച്ച ആക്ഷൻ ചിത്രങ്ങളിൽ ഏറെ പ്രശംസ നേടിയ സിനിമ കൂടിയായിരുന്നു ലോഫർ.

  Also Read: 'നിരവധി ലൊക്കേഷനുകളിൽ പിന്തുടർന്നു, കാലിൽ വീണ് കരഞ്ഞു; ഒടുവിൽ അമ്മ ഇടപെട്ടു'; ഭാവന

  തെലുങ്കിലൂടെ അഭിനയ ജീവിതം ആരംഭിച്ച ശേഷം രണ്ടാമത്തെ സിനിമ ചെയ്യാനായി സ്വന്തം തട്ടകമായ ബോളിവുഡിലേക്ക് ദിഷ പോയി. സിനിമ എം.എസി ധോണി ദി അൺടോൾ‌‍ഡ് സ്റ്റോറിയായിരുന്നു. സുശാന്ത് സിങ് നായകനായ സിനിമയിൽ രണ്ട് നായികമാരിൽ ഒരാൾ ദിഷ പഠാനിയായിരുന്നു.

  സിനിമ വലിയ വിജയമായിരുന്നു. സുശാന്ത് സിങിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു ഇത്. പിന്നീട് തുടരെ തുടരെ നിരവധി അവസരങ്ങൾ ദിഷയ്ക്ക് ബോളിവുഡിൽ ലഭിച്ചു.

  Also Read: സഹിക്കുന്നതിനും ഒരു പരിധിയില്ലെ; ആലിയ ഭട്ടിന്റെ ഉറക്ക പൊസിഷനുകളെക്കുറിച്ച്; രണ്‍ബീര്‍ കപൂര്‍

  പത്തോളം സിനിമകളാണ് ഇതുവരെ ദിഷയുടേതായി പ്രദർശനത്തിനെത്തിയത്. 1992ലാണ് ദിഷയുടെ ജനനം. താരത്തിന്റെ അച്ഛൻ ഒരു സൈനികനായിരുന്നു. അമ്മ ഒരു വീട്ടമ്മയും. കുട്ടിക്കാലത്ത് വളരെ അധികം സഭാ​ഗംഭം ഉള്ള വ്യക്തിയായിരുന്നു ദിഷ പഠാനി.

  പൊതുവെ ആരോടും അധിക സൗഹൃദവും ദിഷ പുലർത്തിയിരുന്നില്ല. സ്കൂളിൽ പഠിക്കുമ്പോൾ കായികരംഗത്ത് താൽപര്യം കാണിക്കുകയും ദേശീയ ബാസ്കറ്റ്ബോൾ ടീമിൽ കളിക്കുകയും ചെയ്തിട്ടുണ്ട് താരം. താരത്തിന്റെ അമ്മയാണ് ഫാഷൻ ലോകത്തേക്ക് ദിഷയ്ക്ക് വഴി തെളിച്ചത്.

  സൗന്ദര്യ മത്സരങ്ങളിൽ ജയിച്ച ശേഷമാണ് ദിഷയ്ക്ക് മോഡലിങിലും നിരവധി ഓഫറുകൾ ലഭിച്ച് തുടങ്ങിയത്. മലാങ്, ബാ​ഗി 2, രാധേ, ഏക് വില്ലൻ റിട്ടേൺസ് എന്നിവയാണ് ദിഷയുടേതായി പുറത്തിറങ്ങി ശ്രദ്ധ നേടിയ സിനിമകൾ. ഇപ്പോഴിത പ്രണയത്തെ കുറിച്ച് ദിഷ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

  പ്രണയത്തെ കുറിച്ച് പറയാമോയെന്ന അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ​ദിഷ. 'സ്നേഹം വളരെ പ്രധാനപ്പെട്ടതും ഒരു പ്രേരക ശക്തിയുമാണ്. ജീവിതത്തിൽ നിങ്ങൾ ചെയ്യുന്നതെല്ലാം ഒന്നുകിൽ സ്നേഹത്തിന് വേണ്ടി... അല്ലെങ്കിൽ സ്നേഹം കാരണം. സ്നേഹമില്ലാതെ എങ്ങനെ ജീവിക്കും?.'

  'ആദ്യ കാഴ്ചയിൽ തന്നെ ഞാനും പ്രണയത്തിലായിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം പ്രണയത്തിലാകുന്നത് വളരെ പ്രധാനമാണ്. ആദ്യ ദിനത്തിലെ ആ പൂമ്പാറ്റകളുടേതുപോലുള്ള വികാരം എനിക്കിഷ്ടമാണ്. ആദ്യ ദിവസം എനിക്ക് പ്രണയം അനുഭവപ്പെട്ടില്ലെങ്കിൽ അത് അവിടെ ഇല്ലെന്ന് പിന്നെ എനിക്ക് തോന്നും.'

  'പ്രണയ ബന്ധത്തിലായിരിക്കുമ്പോൾ മാത്രമാണ് എനിക്ക് ഞാൻ ഒരു പെൺകുട്ടിയാണ് എന്ന തോന്നൽ ഉണ്ടാകുന്നത്. എന്നെ ഒരു പെൺകുട്ടിയായി തോന്നിപ്പിക്കുന്ന ഒരാളെ ഞാൻ തിരയുകയാണ്. ചെറിയ കാര്യങ്ങളും പ്രധാനപ്പെട്ടതാണ്. പ്രണയം തകർന്ന ശേഷം ജീവിതം തന്നെ മാറിയിരുന്നു' ദിഷ പഠാനി പറഞ്ഞു.

  Also Read: 'കൂട്ടം കൂടി ഇരിക്കലില്ല, കരീനയും സൽമാനും സ്ക്രീനിൽ വന്ന് നോക്കുക പോലും ഇല്ല'; സിദ്ദിഖ്

  ദിഷയുടെ പേരിനൊപ്പം എപ്പോഴും കേൾക്കുന്നൊരു പേരാണ് നടൻ ടൈ​ഗർ ഷ്റോഫിന്റേത്. ബാഗി 2വിലൂടെയാണ് ദിഷ പഠാനിയും ടൈഗര്‍ ഷ്രോഫും ഒരുമിക്കുന്നത്. അന്ന് മുതല്‍ തന്നെ ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളും സജീവമായിരുന്നു.

  ബോളിവുഡിലെ ഹോട്ട് ജോഡിയായി ദിഷയും ടൈഗറും അറിയപ്പെട്ടിരുന്നു. ടൈഗറിന്റെ കുടുംബവുമായും സഹോദരി കൃഷ്ണയുമായും വളരെ അടുത്ത ബന്ധമാണ് ദിഷയ്ക്കുള്ളത്. ദിഷയും ടൈഗറും ഒരുമിച്ചുള്ള വെക്കേഷന്‍ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ടൈ​ഗറിന് മുമ്പും ദിഷയുടെ ജീവിതത്തിൽ നിരവധി പ്രണയങ്ങൾ സംഭവിച്ചിട്ടുണ്ട്.

  Read more about: disha patani
  English summary
  Viral: When Disha Patani Opens Up She Feel Like A Girl When Was In A Relationship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X