For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയ്ക്ക് പുറത്ത് നിന്നും ഭർത്താക്കന്മാരെ കണ്ടുപിടിച്ചതിനെ കുറിച്ച് മാധുരി ദീക്ഷിതും ജൂഹി ചൗളയും

  |

  സൗന്ദര്യം കൊണ്ടും കഴിവ് കൊണ്ടും ഇന്ത്യന്‍ സിനിമാ പ്രേമികളുടെ മനം കവര്‍ന്ന രണ്ട് നടിമാരാണ് ജൂഹി ചൗളയും മാധുരി ദീക്ഷിതും. അഭിനയത്തിനൊപ്പം മനോഹരമായ നൃത്തത്തിലൂടെ മാധുരി കൈയടി വാങ്ങിയിരുന്നു. നടി എന്ന നിലയില്‍ വലിയ ഉയരങ്ങള്‍ കീഴടക്കിയ ഇരുവരും നിരവധി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. നടന്മാരുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും സിനിമയുമായി ബന്ധമില്ലാത്ത രണ്ട് പേരെയാണ് വിവാഹം കഴിച്ചത്.

  സാരിയിലും മോഡേൺവസ്ത്രങ്ങളിലും തിളങ്ങി രജനി ഭരത്വജ്, മനോഹരമായ ചിത്രങ്ങൾ കാണാം

  ഒരിക്കല്‍ കരണ്‍ ജോഹര്‍ അവതാരകനായ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ ജൂഹിയും മാധൂരിയും ഒന്നിച്ച് എത്തിയിരുന്നു. ഈ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ കരണിന്റെ ഒരു ചോദ്യം ഭര്‍ത്താക്കന്മാരെ കുറിച്ചായിരുന്നു. പിന്നാലെ രസകരമായ കുടുംബ രഹസ്യങ്ങളാണ് ഇരു നടിമാരും പുറംലോകത്തോട് വെളിപ്പെടുത്തിയത്. വിശദമായി വായിക്കാം...

  ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം നിരവധി സിനിമകളിലും ആമിര്‍ ഖാനൊപ്പം രണ്ട് സിനിമകളിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ വിവാഹം കഴിക്കാന്‍ വേണ്ടി ഇവരില്‍ ആരെയും ഞാന്‍ ഇഷ്ടപ്പെടുന്നില്ലായിരിക്കും. അത്രയുമേ ഉള്ളു. എന്റെ ഭര്‍ത്താവ് എന്റെ ഹീറോ ആണ്. ഭര്‍ത്താവ് നായകനായിരിക്കാമെന്ന് കരണ്‍ പറഞ്ഞപ്പോള്‍ മറ്റാര്‍ക്കും അതിനുള്ള അവസരം കൊടുക്കില്ലെന്നായിരുന്നു മാധുരിയുടെ മറുപടി.

  താന്‍ നേരത്തെ തന്നെ ജയ് നെ ആകര്‍ഷിച്ചിരുന്നു. സ്വയം ഉപദ്രവിക്കുന്ന ഒരാളെ വിവാഹം കഴിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നാണ് ജൂഹിയുടെ മറുപടി. അവരെല്ലാം അതിശയിപ്പിക്കുന്ന നായകന്മാരാണ്. പക്ഷേ എന്റെ ഭര്‍ത്താവിനെ ഒരു കണ്ണാടി പോലെ കാണാനും കൈകാര്യം ചെയ്യാനും അവരിലൂടെ സാധിക്കുമെന്ന് കരുതുന്നില്ല. ഒരു നടനെന്ന നിലയില്‍ അവര്‍ സ്വയം തികഞ്ഞവര്‍ ആയിരിക്കും. അങ്ങനെ ഉള്ള ഒരാളുമായി വിവാഹം കഴിക്കുമെന്ന് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. അതിലെനിക്ക് വ്യക്തത ഉണ്ടായിരുന്നു.

  തന്റെ വിവാഹം രഹസ്യമാക്കി വെച്ചതിനെ കുറിച്ചും ജൂഹി പറഞ്ഞിരുന്നു. അക്കാലത്ത് എല്ലാവര്‍ക്കും ഇന്റര്‍നെറ്റോ ക്യാമറയുള്ള ഫോണോ ഇല്ലായിരുന്നു. അതുകൊണ്ടാണ് അങ്ങനെ അധികമാരും അറിയാതെ പോയത്. എല്ലാ കാര്യങ്ങളും ഞാന്‍ നന്നായി തന്നെയാണ് ചെയ്തത്. ആ സമയത്താണ് ജയ് എന്നെ വേറിട്ട് നിര്‍ത്തിയത്. ഇതോടെ എന്റെ കരിയര്‍ ഇല്ലാതായി പോകുമെന്ന് ഞാന്‍ ഭയപ്പെട്ടു. പാതി വഴിയില്‍ ഉപേക്ഷിക്കാതെ അഭിനയം തുടരാന്‍ ഞാന്‍ ആഗ്രഹിച്ചു എന്നും ജൂഹി പറയുന്നു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  നിലവില്‍ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം സന്തുഷ്ടരായി കഴിയുകയാണ് ജൂഹിയും മാധുരിയും. 1999 ലായിരുന്നു അമേരിക്കാരനായ ഇന്ത്യന്‍ ഡോക്ടര്‍ ശ്രീരാം മാധവ് നെനെ യും മാധുരി ദീക്ഷിതുമായിട്ടുള്ള വിവാഹം. മാധുരിയുടെ സിനിമകളൊന്നും അദ്ദേഹം കണ്ടിട്ട് പോലുമില്ലായിരുന്നു. പ്രശസ്തയായൊരു നടിയാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. 1995 ലായിരുന്നു ജൂഹി ചൗളയും ജയ് മെഹ്തയും തമ്മിലുള്ള വിവാഹം. ഇവര്‍ക്കും രണ്ട് മക്കളാണുള്ളത്.

  English summary
  Viral: When Madhuri Dixit And Juhi Chawla Revealed Why They Didn't Married A Bollywood Hero
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X