Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
'മദ്യത്തിന് അടിമയായിരുന്നു രൺവീർ', മുൻ കാമുകനെ കുറിച്ച് പൂജ, അച്ഛനും മകൾക്കുമെതിരെ നടന്റെ പ്രതികരണം
ബോളിവുഡ് താരങ്ങളുടെ പ്രണയവും ബ്രേക്കപ്പുമൊല്ലാം ബോളിവുഡിലും സോഷ്യൽ മീഡിയയിലുമെല്ലാം വലിയ വാർത്തയാകാറുണ്ട്. പലതും വിവാഹം വരെ എത്തിയിട്ടാകും ബന്ധം വേർപിരിയുന്നത്. പല താരങ്ങളുടേയും വേർപിരിയൽ ഞെട്ടലോടെയാണ് പ്രേക്ഷകർ കേൾക്കുന്നത്. ബ്രേക്കപ്പിന് ശേഷം പലരും സുഹൃത്തുക്കളായി തുടരാറുണ്ട്.
നിറവയറിൽ അശ്വതി ശ്രീകാന്ത്, പട്ടു സാരി ഉടുത്ത് അതീവ സുന്ദരിയായുള്ള നടിയുടെ ബേബി ഷവർ ഫോട്ടോസ് കാണാം
കീർത്തിയും സുരേഷ് ഗോപിയും സഹായിക്കും, ആ വിഭാഗക്കാരെ പരിഗണിക്കണം, താരങ്ങളോട് ശാന്തിവിള ദിനേശ്
ബോളിവുഡ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും ഏറെ ചർച്ചയായ ഒരു പ്രണയമായിരുന്നു നടിയും സംവിധായികയുമായ പൂജ ഭട്ടിന്റേയും നടൻ രൺവീർ ഷൂരിയുടേയും. സംവിധായകൻ മഹേഷ് ഭട്ടിന്റെ മകളാണ് പൂജ ഭട്ട്. ഏറെ നാളത്തെ പ്രണയത്തിന ശേഷമാണ് പൂജയും രൺവീറും തമ്മിൽ വേർപിരിയുന്നത്. പിന്നീട് ഇവർ തങ്ങളുടേതായ ജീവിതത്തിലേയ്ക്ക് പോവുകയും ചെയ്തു.ബന്ധം പിരിഞ്ഞിട്ട് വർഷങ്ങളായെങ്കിലും ഇവരുടെ ബ്രേക്കപ്പ് കഥ ബോളിവുഡ് കോളങ്ങളിൽ ഇപ്പോഴും ചർച്ചാ വിഷയമാണ്.
ദുബായിൽ പോകാൻ തയ്യാറെടുത്ത് ജോമോൾ, എന്നാൽ തലേദിവസം സംഭവിച്ചത്, രസകരമായ കഥ പറഞ്ഞ് സംയുക്ത

രൺവീറുമായി വേർപിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി പൂജ രംഗത്ത് എത്തിയിരുന്നു. 2020 ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് രൺവീറുമായുള്ള ബ്രേക്കപ്പിനെ കുറിച്ച് പൂജ വെളിപ്പെടുത്തിയത്. ''തന്നെ ഉപദ്രവിക്കുന്ന മദ്യപാനിയുമായ ഒരാളുമായി തനിക്ക് പ്രണയമുണ്ടായിരുന്നു'' എന്നാണ് ലേഖനത്തിൽ പൂജ പറഞ്ഞത്. രൺവറിന്റെ മോശമായ പെരുമാറ്റത്തെ കുറിച്ചും മദ്യത്തിനോടും ലഹരിയോടുമുള്ള താൽപര്യത്തെ കുറിച്ചും പൂജ പറഞ്ഞിരുന്നു. ഇതാണ് പ്രണയ പരാജയത്തിന്റെ കാരണമായി താരം പറഞ്ഞത്.

പൂജ ഭട്ടിന്റെ വാക്കുകൾ ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു. ഇതിനെതിരെ രൺവീർ ഷൂരി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ഇതിനെ കുറിച്ച് പ്രതികരിച്ചത'' കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമ മുതലാളിമാർ തന്നെ ലക്ഷ്യമിട്ട് കൊണ്ട് അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പിആർ ക്യാപെയിനുകളുടെ ഫലമാണ് ഇത്തരത്തിലുള്ള ലേഖനങ്ങൾ. പഴയ പോലീസ് മാധ്യമ രേഖകളും പരിശോധിക്കാൻ തയ്യാറാവുന്നില്ല. അവരാണ് തന്നെ അപമാനിച്ചിരിക്കുന്നതെന്നാണ്'' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

രൺവീറുമായുള്ള ബ്രേക്കപ്പിന് ശേഷം പൂജ മനീഷ് മഖിജയുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരാവുകയായിരുന്നു, നടന്റെ അടുത്ത സുഹൃത്തായിരുന്നു മനീഷ്. ഇവരുടെ വിവാഹ ചിത്രങ്ങൾ രൺവീർ പങ്കുവെയ്ക്കുകയും വിമർശിക്കുകയു ചെയ്തിരുന്നു. ഈ ട്വിറ്റ് വലിയ ചർച്ചയായിരുന്നു. പൂജ ഭട്ടുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം രൺവീർ നടി കൊങ്കണ സെന്നിനെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു.

200 3 ൽ ആയിരുന്നു പൂജ ഭട്ടും മനീഷ് മഖിജയും തമ്മിലുള്ള വിവാഹം. 11 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2014 ൽ ഇരുവരും ബന്ധം വേർപിരിയുകയായിരുന്നു. താരം തന്നെയാണ് വിവാഹ മോചനത്തിനെ കുറിച്ച് വെളിപ്പെടുത്തിയത്.'' എന്നെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും, പ്രത്യേകിച്ച് എന്റെ ഭര്‍ത്താവിനെ ഇഷ്ടമില്ലാത്തവര്‍ക്കുവേണ്ടി, മുന്നയും ഞാനും 11 വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയാണ്.തങ്ങള്‍ രണ്ടുപേരും പൊതു ജീവിതത്തിന്റെ ഭാഗമാണെന്നും അതിനാല്‍ വിവാഹമോചനം സംബന്ധിച്ച് സുഹൃത്തുക്കള്‍ക്കും മറ്റും ഊഹിക്കാമെന്നും'' പൂജ ട്വീറ്റ് ചെയ്തിരുന്നു.
Recommended Video

2010 ലാണ് കൊങ്കണയും രൺവീറും വിവാഹിതരാവുന്നത്. എന്നാൽ 2015ഓടെ ഇവർ അകന്ന് ജീവിക്കുകയായിരുന്നു. വീണ്ടും 5 വർഷത്തിന് ശേഷമാണ ഇരുവരും നിയമപരമായി വേർപിരിയുന്നത്. ഇവർക്ക് ഹാരൂൺ എന്നൊരു മകനുണ്ട്. വിവാഹമോചനത്തിന് ശേഷവും ഞങ്ങൾ രണ്ട് പേരും നല്ല സുഹൃത്തുക്കളായിരിക്കുമെന്ന് കൊങ്കണ സെൻ വേർപിരിയൽ വാർത്ത പങ്കുവെച്ച കൊണ്ട് വെളിപ്പെടുത്തിയിരുന്നു. രണ്ട് പേരുടേയും സംരക്ഷണയിലാണ് മകൻ. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.