For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം കണ്ടപ്പോള്‍ വീട്ടിലേക്ക് വിളിച്ചു; അനുരാഗിനെ പെണ്ണ് പിടിയനായി പലരും കാണുന്നു, അങ്ങനെയല്ലെന്ന് നടി

  |

  ബോളിവുഡിലെ പ്രശസ്തനായ സംവിധായകനാണ് അനുരാഗ് കശ്യപ്. ഒന്നിലധികം വിവാഹബന്ധം പരാജയപ്പെട്ട താരം കൈനിറയെ സിനിമകളുമായി തിരക്കിലാണ്. ഏറ്റവും പുതിയതായി 'ചോക്ക്ഡ് പൈസ ബോള്‍ട്ട ഹേ' എന്ന ചിത്രം പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ്. ചിത്രത്തിലെ അഭിനയത്തിന് നടി സൈയാമി ഖേറിന് അഭിനന്ദനങ്ങള്‍ ലഭിക്കുകയും ചെയ്തു.

  സിനിമയിലൂടെ പ്രശംസകള്‍ ലഭിച്ചതോടെ അനുരാഗിനുള്ള സന്ദേശവുമായി സൈയാമി എത്തിയിരുന്നു. എന്നില്‍ വിശ്വസിച്ച്, ഈ വേഷം തന്നതിന് നന്ദിയെന്ന് പറഞ്ഞ് കൊണ്ടാണ് സോഷ്യല്‍ മീഡിയ പേജിലൂടെ സൈയാമി ഒരു കുറിപ്പ് എഴുതിയത്. അതില്‍ അനുരാഗുമായി ഉണ്ടായ സൗഹൃദത്തെ കുറിച്ചും അദ്ദേഹം വീട്ടിലേക്ക് തന്നെ ക്ഷണിച്ചതിനെ കുറിച്ചെല്ലാം സൈയാമി പറഞ്ഞിരുന്നു.

  Also Read: അന്നും ഇതൊക്കെ ഉണ്ടായിട്ടുണ്ടാവും; പലരും മിണ്ടാതിരുന്നത് കൊണ്ടാണ്, സംവിധാനത്തിലേക്ക് എത്തിയതിനെ പറ്റി സീനത്ത്

  'ഇത് വളരെ കാലതാമസവും നീണ്ടതുമായ കാര്യമാണ്. ഞാന്‍ ആദ്യമായി അനുരാഗിനെ കണ്ടപ്പോള്‍ എന്നോട് അദ്ദേഹത്തിന്റെ വെര്‍സോവ എന്ന ഹൗസിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഞാന്‍ എന്തെങ്കിലും അങ്ങോട്ട് പറയുന്നതിന് മുന്‍പ് അദ്ദേഹം എന്നോട് സംസാരിച്ചു. ''വീട്ടില്‍ എന്റെ മാതാപിതാക്കള്‍ എന്നോടൊപ്പമാണ് താമസിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ വിഷമിക്കേണ്ടതില്ലെന്നാണ്'' പറഞ്ഞത്. ബോളിവുഡിലെ ബാഡ് ബോയിയാണ് താനെന്നും അദ്ദേഹം സൂചിപ്പിച്ചതായി', സൈയാമി പറയുന്നു.

  Also Read: അന്യമതസ്ഥനല്ല, മുസ്തഫ ഇന്ത്യന്‍ പൗരനാണ്; ഭര്‍ത്താവിനെ കുറിച്ച് വിമര്‍ശനവുമായി വന്നവരോട് പ്രിയാമണി പറഞ്ഞത്

  പുറംലോകത്തുള്ളവര്‍ അദ്ദേഹത്തിന്റെ ജീവിതം മയക്കുമരുന്ന്, സ്ത്രീകള്‍, ദുഷ്ടപ്രവൃത്തികള്‍ ചെയ്യുന്നവന്‍ എന്നിവ കൊണ്ട് നിറഞ്ഞതാണെന്ന് കരുതുന്നു. സത്യത്തില്‍ ഞാന്‍ മനസിലാക്കിയത് അതില്‍ നിന്നും വിപരീതമായിട്ടുള്ള കാര്യങ്ങളാണ്. സാധാരണയുള്ളത് പോലെ പ്രശ്‌നങ്ങളുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. മാതാപിതാക്കള്‍ പത്രം വായിച്ച് കൊണ്ടിരിക്കുന്നു.

  ഡോറില്‍ ഇടയ്ക്കിടെ ബെല്‍ അടിക്കും, വരുന്ന അതിഥികള്‍ക്ക് വേണ്ടി ശ്രീലാല്‍ജി ഭക്ഷണം പാചകം ചെയ്ത് കൊണ്ടേയിരിക്കുന്നു. ഒരു പൂച്ച ഇതിനിടയിലൂടെ നടക്കുന്നു, സ്വന്തം വീട്ടില്‍ ശാന്തമായൊരു ഇടമാണ് എകെ (അനുരാഗ് കശ്യപ്) നോക്കാറുള്ളത്.

  അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാനുള്ള അവസരം തരാമെന്ന് പറഞ്ഞതിന് പിന്നാലെ സിനിമയുടെ റിലീസ് വരെ മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. അന്നേരമാണ് ഞാന്‍ ആ മനുഷ്യനെ ശരിക്കും പരിചയപ്പെടുന്നത്. അയാള്‍ ഒരു ഉപദേശകനായിരുന്നു. അദ്ദേഹത്തിനൊപ്പം ഉള്ളപ്പോള്‍ മുഴുവനും സത്യമാണെന്ന് മനസിലാവും.

  സ്വന്തം ജോലിയെ സ്‌നേഹിക്കുന്ന സമയത്ത് അദ്ദേഹം ചാടുകയും നൃത്തം ചെയ്യുകയും കരയുകയും സന്തോഷിക്കുകയുമൊക്കെ ചെയ്യും. അഥവാ അതിനെ കുറിച്ച് പറയുകയെങ്കിലും ചെയ്യുമെന്നും സയാമി പറയുന്നു.

  മാത്രമല്ല മൂന്ന് വര്‍ഷം മുന്‍പ് തന്നെ അവഗണിച്ചിരുന്നവര്‍ ഇപ്പോള്‍ തന്നെ പ്രശംസിക്കാന്‍ വിളിക്കുന്നതിനെ പറ്റിയും നടി സൂചിപ്പിച്ചു.

  അനുരാഗിൻ്റെ സിനിമയിലൂടെ ലഭിച്ച പ്രശസ്തി കണ്ടിട്ടാണ് പലരും വിളിക്കുന്നതെന്നാണ് നടി പറയുന്നത്.

  English summary
  Viral: When Saiyami Kher Opens Up Anurag Kashyap Invited Her At His Home And Said This
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X