For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വസ്ത്രം ഊരി വീഴാൻ സാധ്യതയുണ്ട് അനന്യ സൂക്ഷിക്കുക'; മകളുടെ പ്രായമുള്ള നടിയോട് സഞ്ജയ് കപൂർ അശ്ലീലം പറഞ്ഞോ?

  |

  ബോളിവുഡിലെ നെപ്പോട്ടിസം പ്രോഡക്ടെന്ന് പാപ്പരാസികൾ വിശേഷിപ്പിക്കുന്ന താരമാണ് നടി അനന്യ പാണ്ഡെ. ബോളിവുഡിലെ മുതിർന്ന നടന്മാരിൽ ഒരാളയ ചങ്കി പാണ്ഡെയുടെ മൂത്ത മകളാണ് അനന്യ പാണ്ഡെ. അച്ഛന്റെ സിനിമാ പാരമ്പര്യമാണ് അനന്യയേയും അഭിനയത്തിലേക്ക് എത്തിച്ചത്.

  ഇരുപത്തി മൂന്നുകാരിയായ അനന്യയെ പ്രേക്ഷകർ മോഡലിങിലൂടെയാണ് ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നീട് സോഷ്യൽമീഡിയയിൽ സജീവ സാന്നിധ്യമായി. ശേഷം 2019ൽ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയർ 2വിലൂടെ അഭിനയത്തിലേക്ക് കാലെടുത്ത് വെച്ചു.

  Also Read: 'തലയുടെ പിൻഭാ​ഗത്ത് ബോൺ ട്യൂമറുണ്ട്, ഇടയ്ക്ക് തലവേദന വരും, തലച്ചോറിലായാൽ സർജറി നടത്തണം'; റോബിൻ പറയുന്നു!

  അതേ വർഷം തന്നെ പതി പത്നി ഓർ വോ എന്ന സിനിമയിലും അനന്യ അഭിനയിച്ചു. ഈ രണ്ട് സിനിമകളും ശ്രദ്ധിക്കപ്പെട്ടതോടെ ആ വർഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം അനന്യയ്ക്ക് ലഭിച്ചു. പിന്നീട് കരിയറിലെ മൂന്നാമത്തെ സിനിമ 2020ൽ അനന്യ ചെയ്തു.

  ഖാലി പീലി എന്ന് പേരിട്ടിരുന്ന സിനിമയിൽ ഇഷാൻ ഖട്ടറായിരുന്നു നായകൻ. പിന്നീട് 2022ലാണ് മറ്റൊരു അനന്യ ചിത്രം തിയേറ്ററുകളിലെത്തിയത്. അത് ദിപീക പദുകോൺ അടക്കമുള്ളവർ ഭാ​ഗമായ ​ഗെഹ്റായിൻ ആയിരുന്നു.

  Also Read: ആരതിയെയും എന്നെയും തെറ്റിക്കാന്‍ നോക്കിയിട്ട് കാര്യമില്ല; റോബിനിപ്പോള്‍ അലറി സംസാരിക്കാത്തത് ആരതി പറഞ്ഞിട്ടോ?

  ഏറ്റവും പുതിയതായി റിലീസ് ചെയ്ത അനന്യ പാണ്ഡെ ചിത്രം ലൈ​ഗറാണ്. പാൻ ഇന്ത്യൻ ചിത്രമായിരുന്ന ലൈ​ഗറിൽ വിജയ് ​ദേവരകൊണ്ടയായിരുന്നു നായകൻ. പുരി ജ​ഗന്നാഥ് ഒരുക്കിയ ചിത്രമാണ് ലൈഗർ. ഓഗസ്റ്റ് 25നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.

  ലാസ് വെഗാസിലെ മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ് ചാമ്പ്യനാകാൻ ഒരു വ്യക്തി നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

  യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം നിർവഹിച്ചത്. സംവിധായകൻ പുരി ജഗനാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും.

  വലിയ ഹൈപ്പിലാണ് ​ലൈ​ഗർ തിയേറ്ററുകളിലേക്ക് എത്തിയത്. പക്ഷെ ബോക്സ് ഓഫീസിൽ സിനിമ വലിയ പരാജയമായി. സിനിമ ഒടിടിയിൽ റിലീസ് ചെയ്തപ്പോഴും മോശം അഭിപ്രായമാണ് പ്രേക്ഷകർ നൽകുന്നത്.

  അനന്യ പാണ്ഡെയും വിജയ് ദേവരകൊണ്ടയുമെല്ലാം സിനിമയുടെ പ്രമോഷന് കേരളത്തിൽ വന്നിരുന്നു. അനന്യയുടെ അഭിനയത്തിനും പരി​ഹാസ കമന്റുകളാണ് വരുന്നത്.

  അനന്യ ഇപ്പോൾ‌ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള താരപുത്രിയാണ്. മുമ്പൊരിക്കൽ‌ അനന്യയുടെ വസ്ത്രധാരണത്തെ മുതിർന്ന നടൻ സഞ്ജയ് കപൂർ പരിഹസിച്ചത് വലിയ വാർത്തയായിരുന്നു.

  മകളുടെ പ്രായമുള്ള നടിയോട് സഞ്ജയ് കപൂർ അശ്ലീല ചുവയോടെ സംസാരിച്ചുവെന്നതാണ് പലരും വിമർശിക്കാൻ കാരണമായത്. ഒരു അവാർഡ് ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ കറുപ്പ് നിറത്തിലുള്ള സ്ലീവ് ലെസ് ഷോർട്ട് ​ഫ്ലഫി ഡ്രസ്സാണ് അനന്യ ധരിച്ചത്.

  അതിന്റെ ചിത്രങ്ങൾ പിന്നീട് സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് സഞ്ജയ് കപൂർ കമന്റുമായി എത്തിയത്.

  'വസ്ത്രം ഊരി വീഴാൻ സാധ്യതയുണ്ട് അനന്യ സൂക്ഷിക്കുക' എന്നാണ് സഞ്ജയ് കപൂർ കുറിച്ചത്. അനന്യ അതിനെ വലിയ കാര്യമാക്കിയില്ലെങ്കിലും താരത്തിന്റെ ആരാധകർ സഞ്ജയ് കപൂറിനെ വെറുതെ വിട്ടില്ല.

  മകളുടെ സുഹൃത്ത് കൂടിയായ നടിയോട് ഇത്തരത്തിൽ കമന്റിട്ട് സഞ്ജയ് കപൂർ പരിഹസിച്ചുവെന്നാണ് പലരും കുറിച്ചത്. സഞ്ജയ് കപൂറിന്റെ മകൾ ഷാനായ അനന്യയുടെ ഉറ്റ ചങ്ങാതിയാണ്.

  അനന്യയുടെ മേൽ എപ്പോഴും ഫാഷൻ ലോകത്തിന്റെ കണ്ണുണ്ടാകും. കാരണം വസ്ത്ര ധാരണത്തിലും മേക്കോവറിലും എപ്പോഴും അനന്യ വ്യത്യസ്തത പരീക്ഷിക്കാറുണ്ട്. ​​അനന്യയുടെ ​​ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾക്കും ആരാധകർ ഏറെയാണ്.

  Read more about: ananya panday
  English summary
  Viral: When Sanjay Kapoor's Comment On Ananya Panday's Dressing Irked The Netizens
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X