Don't Miss!
- Automobiles
സുസുക്കിയും ഗോദയിലേക്ക്; ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ അടുത്ത വര്‍ഷം എത്തും
- News
വമ്പന്‍ പ്രഖ്യാപനവുമായി ലുലു: അറുപത് പേർക്കായി 3 കിലോ സ്വർണ്ണം സമ്മാനം, ഓഫറുകള്‍ വേറെയും
- Sports
ഇന്ത്യക്ക് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വേണോ? അതിന് സാധിച്ചില്ലെങ്കില്‍ വേണം-കാര്‍ത്തിക് പറയുന്നു
- Finance
വസ്തു ഇടപാടുകാർക്ക് നേട്ടം... ധനപരമായ ജാഗ്രത വേണ്ടത് ഈ നാളുകാർക്ക്; വാരഫലം നോക്കാം
- Lifestyle
Weekly Horoscope: ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലം : 12 രാശിക്കും ഗുണദോഷഫലങ്ങള്‍ ഇപ്രകാരം
- Technology
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
പതിനേഴ് വയസുള്ളപ്പോഴാണ് ഞാൻ ബോളിവുഡിലെത്തിയത്; നിർമാതാക്കളിൽ നിന്നും നേരിട്ട അനുഭവത്തെ കുറിച്ച് ശിൽപ ഷെട്ടി
ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് ശില്പ ഷെട്ടി. നിരവധി ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടി ഇപ്പോഴും സജീവമായി അഭിനയ രംഗത്ത് തന്നെ തുടരുകയാണ്. അന്നും ഇന്നും സൗന്ദര്യത്തിന്റെ കാര്യത്തില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നുള്ളതാണ് ശില്പയെ കുറിച്ച് ആരാധകര്‍ പറയുന്നതും. സിനിമകള്‍ക്ക് പുറമേ ഫിറ്റ്നെസിന്റെ കാര്യത്തിലും ശില്പ ശ്രദ്ധേയായാണ്.
ഇപ്പോള്‍ രാജ്യമൊട്ടാകെ അറിയുമെങ്കിലും ശില്പയുടെ ഇതുവരെയുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല. യാതൊരു കാരണവുമില്ലാതെ തന്നെ സിനിമകളഇല്‍ നിന്നും പുറത്താക്കിയ സംഭവം വരെ ഉണ്ടായിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തുകയാണ്. അടുത്തിടെ ഹ്യൂമന്‍സ് ഓഫ് ബോംബെയോട് സംസാരിക്കവേയാണ് സിനിമയിലെ മോശം കാലഘട്ടത്തെ കുറിച്ച് ശില്പ പറഞ്ഞത്.

'ഞാന്‍ സിനിമാ ഇന്ഡസ്ട്രിയിലേക്ക് പ്രവേശിക്കുമ്പോള്‍ പതിനേഴ് വയസാണ്. അന്ന് ഞാന്‍ ലോകം കണ്ടിട്ടില്ല, അഥവാ ജീവിതം എന്താണെന്ന് മനസിലാക്കിയിട്ടുമില്ല. എല്ലാ വിജയങ്ങളും നോക്കിയാണ് ഞാന്‍ വന്നത്. എനിക്ക് ഹിന്ദി സംസാരിക്കാന്‍ അറിയില്ലായിരുന്നു. ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ ഞാന്‍ വിറച്ചു. ആദ്യത്തെ കുറച്ച് സിനിമകള്‍ക്ക് ശേഷം എന്റെ കരിയര്‍ വളരെ തകര്‍ന്ന അവസ്ഥയിലേക്ക് എത്തി.

ഞാന്‍ കഠിനമായി തന്നെ ശ്രമിച്ചു. പക്ഷേ ഞാന്‍ എപ്പോഴും പിന്നിലാണെന്ന് തോന്നി. ഒരു നിമിഷം ആഘോഷിക്കപ്പെടുകയും അടുത്ത നിമിഷം അവഗണിക്കപ്പെടുകയും ചെയ്യുന്നത് എളുപ്പമല്ല. ഒരു കാരണവുമില്ലാതെ എന്നെ സിനിമയില്‍ നിന്നും പുറത്താക്കിയ നിര്‍മാതാക്കള്‍ ഉണ്ടായിരുന്നു. അതിപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്. അന്ന് പ്രപഞ്ചം എനിക്ക് അനുകൂലമായിരുന്നില്ല. എന്നിട്ടും ഞാന്‍ ശ്രമിച്ച് കൊണ്ടേയിരുന്നതായി' ശില്പ പറയുന്നു.

ഇതിനൊപ്പം ബിഗ് ബ്രദര്‍ എന്ന പരിപാടിയില്‍ പങ്കെടുത്തതിനെ കുറിച്ചും ശില്പ സൂചിപ്പിച്ചു. 'അടിമുടി മാറണമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ബിഗ് ബ്രദറിലേക്ക് ജോയിന്‍ ചെയ്യുന്നത്. അതുല്യമായ എന്തെങ്കിലും ചെയ്യാനുള്ള അവസരമായിരുന്നു അത്. എന്നലത് വലിയൊരു ആഘാതമായി അവസാനിച്ചു'.
ഈ ഷോ യില്‍ നിന്നും നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ചും ശില്പ പറഞ്ഞു. എന്റെ രാജ്യത്തിന്റെ പേരില്‍ ഞാന്‍ പരസ്യമായി തന്നെ അധിഷേപിക്കപ്പെട്ടു. പലരും എന്നെ ഭീഷണിപ്പെടുത്തുകയും വിവേചനം കാണിക്കുകയും ചെയ്തു.
ഹലോ മെത്തേഡ് ആക്ടര്‍, നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം? നസ്രിയയെ പ്രൊപ്പോസ് ചെയ്ത കഥ പറഞ്ഞ് ഫഹദ്
Recommended Video

ഞാന്‍ ആ വീട്ടില്‍ തനിച്ചായിരുന്നു. പക്ഷേ എനിക്കത് ഉപേക്ഷിക്കാനും സാധിച്ചില്ല. അങ്ങനെ അവിടെ തുടര്‍ന്നു. ഒടുവില്‍ ഞാനതില്‍ വിജയിച്ചതോടെ എന്നെ കുറിച്ചോര്‍ത്ത് അഭിമാനിക്കുകയാണെന്ന് എല്ലാവരും പറഞ്ഞു. അപ്പോഴാണ് ആ പോരാട്ടത്തിന് സ്ഥിരതയുള്ള വിലയുണ്ടെന്ന് ഞാന്‍ അറിഞ്ഞത്. എനിക്ക് മാത്രമല്ല വംശീയത നേരിടുന്ന എല്ലാവര്ക്കും വേണ്ടി ഞാനവിടെ നിലകൊള്ളുകയായിരുന്നെന്നും' ശില്പ പറയുന്നു.
-
ഞാനത് സിദ്ധുവിന് അയച്ച് കൊടുത്തു, അമ്മ ഉണ്ടായിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് കരഞ്ഞേനേ; മഞ്ജു പിള്ള
-
ഈ മോൾ ഉഷാറാവും എന്ന് അന്നെനിക്ക് തോന്നി; ആ സിനിമയുടെ വരദാനം; സംയുക്തയെക്കുറിച്ച് കൈതപ്രം
-
എനിക്ക് നരയുണ്ട്, ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്; നിങ്ങൾക്കെന്താണ്! കളിയാക്കുന്നവരോട് സൂരജ്