»   »  കാമുകിയുയായിരുന്ന അനുഷ്‌കക്ക് വനിതാദിനത്തില്‍ കോലിയുടെ ആശംസയോ ?

കാമുകിയുയായിരുന്ന അനുഷ്‌കക്ക് വനിതാദിനത്തില്‍ കോലിയുടെ ആശംസയോ ?

Posted By:
Subscribe to Filmibeat Malayalam

വനിതാ ദിനത്തിന്റെ ആശംസകള്‍ ലോകം മുഴുവന്‍ പങ്കുവെക്കപ്പെട്ടു കഴിഞ്ഞു. എന്നാല്‍ അവയില്‍ ശ്രദ്ധേയമായാത് ക്രിക്കറ്റ് താരം വീരാട് കോലിയുടെതായിരുന്നു.

ഇത്തവണത്തെ വനിതാദിനത്തിന് താരം പ്രത്യേകം ആശംസകളറിയിച്ചത് അമ്മക്കും കാമുകിയായിരുന്ന അനുഷ്‌ക ശര്‍മ്മക്കുമായിരുന്നു.

ശക്തയായ വനിതകള്‍

തന്റെ ജീവിതത്തിലെ രണ്ട് ശക്തരായ വനിതകള്‍ ഒന്ന് അമ്മയും മറ്റൊന്ന് അനുഷ്‌ക ശര്‍മ്മയുമാണെന്നാണ് കോലി പറയുന്നത്.

ആശംസകള്‍

വനിതാ ദിനത്തിന്റെ ആശംസകള്‍ താരം എല്ലാ വനിതകള്‍ക്കുമായി നേര്‍ന്നു. ഒപ്പം അമ്മക്കും അനുഷ്‌കയുടെയും പേര് എടുത്ത് പറഞ്ഞ് ആശംസകള്‍ അറിയിക്കുകയായിരുന്നു. ഏതു പ്രതിസന്ധിയിലും അമ്മ തങ്ങളുടെ കുടുംബത്തെ മുന്നോട്ട് കൊണ്ടു പോകുമെന്നും അനുഷ്‌ക അസമത്വത്തിനെതിരെ പോരാടുന്നയാളാണെന്നുമാണ് താരം പറയുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍

ശക്തരായ രണ്ടു വനിതകള്‍ എന്നു പറഞ്ഞ് താരം ഇന്‍സ്റ്റാഗ്രാമില്‍ അമ്മയുടെയും അനുഷ്‌കയുടെയും ഒപ്പം നില്‍ക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിരിക്കുകയാണ്.

ആരാധകരുടെ പ്രതികരണം

ആരാധകര്‍ കാത്തിരുന്ന തരത്തിലായിരുന്നു കോഹ്ലിയുടെ പോസ്റ്റ്. മണിക്കൂറുകള്‍ കൊണ്ട് ഏഴു ലക്ഷത്തിലധികം ലൈക്കുകളാണ് താരത്തിന്റെ പോസ്റ്റിന ലഭിച്ചത്.

English summary
Virat Kohli’s special message for the ‘two strongest women’ in his life, is too sweet to read!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam