»   » കടുത്ത മാനസിക സംഘര്‍ഷത്തിനിടയിലും കങ്കണ അത് ചെയ്തു, അതും ക്യാമറയ്ക്ക് മുന്നില്‍!

കടുത്ത മാനസിക സംഘര്‍ഷത്തിനിടയിലും കങ്കണ അത് ചെയ്തു, അതും ക്യാമറയ്ക്ക് മുന്നില്‍!

Posted By: Nihara
Subscribe to Filmibeat Malayalam

കങ്കണയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ബോളിവുഡ് സിനിമാലോകം ഒന്നടങ്കം ഞെട്ടിയിരുന്നു. താരത്തിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഉയര്‍ന്നുവന്നിരുന്നത്. എന്നാല്‍ ചില സംവിധായകരും താരങ്ങളും കങ്കണയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സംവിധായകന്‍ വിശാല്‍ ഭരദ്വാജാണ് ഇപ്പോള്‍ കങ്കണയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുള്ളത്.

രംഗൂണിന്റെ ചിത്രീകരണ സമയത്ത് കങ്കണ ഈ വിഷയവുമായി ബന്ധപ്പെട്ട ചില പ്രശ്‌നത്തിലായിരുന്നു. കോടതി നടപടികള്‍ നേരിടുന്നതിനിടയിലും അതൊന്നും ചിത്രീകരണത്തെ ബാധിച്ചിരുന്നില്ല. കടുത്ത മാനസിക സംഘര്‍ഷത്തിനിടയിലും ചിത്രത്തിലെ റോള്‍ മികച്ചതാക്കാന്‍ കങ്കണയ്ക്ക് കഴിഞ്ഞുവെന്നും സംവിധായകന്‍ പറയുന്നു.

സംസാരിക്കാന്‍ പറ്റിയ സമയം

കങ്കണ ഹൃത്വിക് വിവാദങ്ങള്‍ തുടരുന്നതിനിടയില്‍ ആ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് ശരിയല്ലായിരുന്നു. പ്രശ്‌നം രൂക്ഷമാക്കാനേ അത് സാധിക്കൂ. സിനിമകളെ പ്രൊഫഷണലായി സമീപിക്കുന്ന അഭിനേത്രിയാണ് കങ്കണ.

വഴക്ക് തുടരുന്നതിനിടയിലും

കങ്കണയും ഹൃത്വികും തമ്മിലുള്ള വഴക്ക് തുടരുന്നതിനിടയിലും അവര്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. തന്റെ ചിത്രമായ റങ്കൂണിന്റെ ചിത്രീകരണത്തിനിടയില്‍ നിമയപരമായ ചില കാര്യങ്ങള്‍ അരങ്ങേറുന്നുണ്ടായിരുന്നു.

ചിത്രീകരണത്തെ ബാധിച്ചില്ല

വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ സിനിമയെ ബാധിക്കരുതെന്ന കാര്യത്തില്‍ നിര്‍ബന്ധ ബുദ്ധിയുള്ള താരമാണ് കങ്കണ. ഷൂട്ടിങ്ങിനിടയില്‍ ഒരിക്കല്‍പ്പോലും തന്റെ പ്രശ്‌നങ്ങളെക്കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നില്ല. എന്നാല്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു അവര്‍ ആ സമയത്ത്.

വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം

മാധ്യമങ്ങളിലൂടെ കങ്കണയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ തുടരുമ്പോഴും അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന തരത്തിലായിരുന്നു അവര്‍ കാര്യങ്ങളെ സമീപിച്ചത്.

ഒരു സീനില്‍ പോലും അത് പ്രകടിപ്പിച്ചില്ല

തന്റെ പ്രശ്‌നങ്ങള്‍ കാരണം സിനിമയുടെ ചിത്രീകരണം മാറ്റരുതെന്ന് താരം വ്യക്തമാക്കിയിരുന്നു. ഒരു സീനില്‍പ്പോലും കങ്കണ ഇതൊന്നും പ്രകടിപ്പിച്ചിരുന്നില്ല. ശരിക്കും കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനയിക്കുകയായിരുന്നു അവര്‍.

പിന്നീട് സംഭവിച്ചത്

ആ സിനിമയുടെ ചിത്രീകരണത്തിന് ശേഷം കങ്കണയ്ക്ക് എന്തു സംഭവിച്ചുവെന്നുള്ള കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സംവിധായകന്‍ പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു ഇരുവരും.

പ്രതിസന്ധി ഘട്ടത്തെക്കുറിച്ച്

ശരിക്കും പ്രതിസന്ധി നിറഞ്ഞ കാലഘട്ടമായിരുന്നു അതെന്ന കാര്യത്തെക്കുറിച്ച് അറിയാമായിരുന്നു. അത് ധീരമായി നേരിട്ട കങ്കണയെ മനോധൈര്യത്തെ സമ്മതിക്കണം.

പ്രൊഫഷണലായി സമീപിക്കുന്നു

സിനിമകളെ പ്രൊഫഷണലായി സമീപിക്കുന്ന അഭിനേത്രിയാണ് കങ്കണ. കടുത്ത മാനസിക സംഘര്‍ഷത്തിനിടയിലും ഏറ്റെടുത്ത കഥാപാത്രത്തെ തന്‍മയത്തത്തോടെ അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്നും വിശാല്‍ വ്യക്തമാക്കി.

English summary
Vishal Bhardwaj has supported Kangana Ranaut in her fight against Hrithik Roshan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam