»   » കള്ളപ്പേരില്‍ ഓഡീഷന് പോയി, തെരുവില്‍ കിടന്നുറങ്ങി!!! താരപുത്രന്റെ സിനിമയിലെ ആദ്യ നാളുകള്‍!!!

കള്ളപ്പേരില്‍ ഓഡീഷന് പോയി, തെരുവില്‍ കിടന്നുറങ്ങി!!! താരപുത്രന്റെ സിനിമയിലെ ആദ്യ നാളുകള്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

ബോളിവുഡിനെ സംബന്ധിച്ച് താരപുത്രന്മാരെ സിനിമയില്‍ എത്തിക്കുക എന്ന് പറയുന്നത് അത്ര വിഷമമുള്ള കാര്യമല്ല. അതേ സമയം ഒരു സാധാരണക്കാരന് സിനിമ എന്ന മോഹം ഏറെ ദുഷ്‌കരവുമാണ്. അവിടേയ്ക്കായിരുന്നു വിവേക് ഒബിറോയ് എന്ന താര പുത്രന്റേയും വരവ്.

സിനിമാ മോഹമുള്ള ആ താരപുത്രന് പക്ഷെ അച്ഛന്റെ നിഴല്‍ ആവശ്യമില്ലായിരുന്നു സിനിമയിലെത്താന്‍ അതിന് വേണ്ടി കഷ്ടപ്പെടാന്‍ തന്നെയായിരുന്നു വിവേക് ഒബ്‌റോയിയുടെ തീരുമാനം. വിവേകിന്റെ ആദ്യ ചിത്രമിറങ്ങിയിട്ട് 15 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 

1980-90കളില്‍ ഹിന്ദി സിനിമയില്‍ തിളങ്ങി താരമായിരുന്നു സുരേഷ് ഒബ്‌റോയി. തന്റെ മകന്റെ സിനിമാ പ്രവേശത്തേക്കുറിച്ചും അദ്ദേഹത്തിന്റെ വ്യക്തമായ ധാരണങ്ങളുണ്ടായിരുന്നു. അബ്ബാസ് മസ്താന്റെ സിനിമയിലൂടെ മകന്‍ അരങ്ങേറണമെന്നായിരുന്നു ആ പിതാവിന്റെ ആഗ്രഹം.

അച്ഛന്റെ ആഗ്രഹത്തിന് വിപരീതമായി രാംഗോപാല്‍ വര്‍മ ചിത്രത്തിലൂടെയായിരുന്നു വിവേക് ഒബ്‌റോയിയുടെ അരങ്ങേറ്റം. അത് അത്ര എളുപ്പമായിരുന്നില്ല. കാരണം ആക്ഷന്‍ ചിത്രങ്ങളുടെ സംവിധായകനായ രാംഗോപാല്‍ വര്‍മയ്ക്ക് വേണ്ടത് ഒരു ചോക്ലേറ്റ് അമൂല്‍ ബേബിയെ ആയിരുന്നില്ല.

സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ വിവേക് അച്ഛനെ അറിയിച്ചത് നടന്റെ മകന്‍ എന്ന ഔദാര്യം തനിക്ക് വേണ്ട എന്നായിരുന്നു. കഷ്ടപ്പെട്ട് സിനിമയില്‍ അവസരം നേടാനായിരുന്നു താല്പര്യം. അങ്ങനെയാണ് രാംഗോപാല്‍ വര്‍മ ചിത്രമായ കമ്പനിയുടെ ഓഡീഷന് പോകുന്നത്.

നടന്റെ മകന്‍ എന്ന പരിഗണന ഒരു തരത്തിലും ലഭിക്കാതിരിക്കാന്‍ വിവേക് ഒബ്‌റോയി എന്നതിന് പകരം വിവേക് ആനന്ദ് എന്ന കള്ളപ്പേരിലാണ് ഓഡീഷനില്‍ പങ്കെടുത്തത്. ചന്തു എന്ന അധോലോക കഥാപാത്രത്തിനുവേണ്ടിയായിരുന്നു ഓഡീഷന്‍. അദ്ദേഹം വിവേകിനെ തിരഞ്ഞെടുത്തു.

ഒരു ചോക്ലേറ്റ് പയ്യനായിരുന്നില്ല ചന്തു എന്ന കഥാപാത്രത്തിന് ആവശ്യം. കഥാപാത്രത്തിന്റെ രൂപഭാവത്തിനായി 15 ദിവസത്തെ അവധി വിവേവ് ഓബ്‌റോയി രാംഗോപാല്‍ വര്‍മയോട് ആവശ്യപ്പെട്ടു. താരപുത്രന്റെ സുരക്ഷിതത്വങ്ങളില്ലാതെ തെരുവിലേക്കിറങ്ങി.

കഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍ പഠിക്കുന്നതിനായിരുന്നു ഈ അവധി. ചേരിയില്‍ ആയിരുന്നു താമസിച്ചിരുന്നത്. റോഡിന്റെ വശങ്ങളില്‍ കിടന്നുറങ്ങി. രാത്രികാലങ്ങളില്‍ എലികള്‍ വരെ കൂട്ടിനുണ്ടാകും. പൊതുകക്കൂസായിരുന്നു ഉപയോഗിച്ചിരുന്നത്.

അവധി കഴിഞ്ഞ് നേരെ പോയത് രാംഗോപാല്‍ വര്‍മ്മയെ കാണുന്നതിനായിരുന്നു. മുഖത്ത് കുറച്ച് ചെളിവാരി തേച്ച്. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി രാംഗോപാല്‍ വര്‍മ്മയുടെ ഓഫീസിലെത്തി കസേര വലിച്ചിട്ട് മേശയില്‍ കാല്‍ കേറ്റി ഇരുന്നു. ആ രൂപവും ഭാവവുമായിരുന്നു വിവേക് ഒബ്‌റോയിയെ ചന്തുവാക്കിയത്.

മുംബൈയിലെ ഒരു തെരുവില്‍ നിന്നും കമ്പനിയുടെ പോസ്റ്റര്‍ ആദ്യമായി കണ്ട സംഭവം വിവേക് ഒബ്‌റോയി മറക്കില്ല. മോഹന്‍ലാലിനും അജയ് ദേവ്ഗണിനും ഒപ്പം താനും ഉള്‍പ്പെടുന്ന പോസ്റ്റര്‍. സന്തോഷം അടക്കാനാകാതെ മണിക്കൂറുകളോളം അവിടെ ചെലവഴിച്ചു. സാതിയ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് പോയപ്പോഴാണ് ആളുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയതെന്നും വിവേക് ഓര്‍മിക്കുന്നു.

English summary
Vivek Oberoi attend the audition of the movie Company in a fake name. He don't depend his father actor Suresh Oberoi's name for his debut movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam