»   » ഇന്ത്യയിലെ മുസ്ലീങ്ങള്‍ രാജ്യസ്‌നേഹികളാണെന്ന് സെയ്ഫ് അലി ഖാന്‍

ഇന്ത്യയിലെ മുസ്ലീങ്ങള്‍ രാജ്യസ്‌നേഹികളാണെന്ന് സെയ്ഫ് അലി ഖാന്‍

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലീങ്ങള്‍ രാജ്യസ്‌നേഹികളാണെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ബോളിവുഡ് ചിത്രം ഫാന്റത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു താരം ഇങ്ങനെ പറഞ്ഞത്.

ഇസ്ലാം മതവിശ്വാസികള്‍ രാജ്യ സ്‌നേഹികളാണ്. താനും സംവിധായകന്‍ കബീര്‍ ഖാനും, നിര്‍മ്മാതാവ് സാജിദ് നദിയദ്‌വാലയും മുസ്ലീം മതവിശ്വാസികളാണെന്നും സെയ്ഫ് പറയുകയുണ്ടായി. ഫാന്റം എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ ഇസ്ലാം വംശജരായ തങ്ങളുടെ രാജ്യസ്‌നേഹം ലോകം അറിയുമെന്നും താരം പറഞ്ഞു.

saif-ali-khan

ചിത്രത്തില്‍ ഇന്ത്യന്‍ സൈനിക വേഷത്തിലാണ് സെയ്ഫ് അഭിനയിച്ചിരിക്കുന്നത്. കത്രീന കൈഫാണ് സെയ്ഫ് അലി ഖാന്റെ നായികയായി വേഷമിടുന്നത്. ആഗസ്ത് 28ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സൂചന.

കബീര്‍ ഖാന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം തുര്‍ക്കി, ബെയ്‌റൂട്ട്, കാനഡ, മുംബൈ, കശ്മീര്‍, പഞ്ചാബ് തുടങ്ങി വിവിധയിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് സമ്പന്നമായ ചിത്രം സെയ്ഫ് അലി ഖാന്റെ ഈ വര്‍ഷത്തെ പ്രതീക്ഷ കൂടിയാണ്.

English summary
Actor Saif Ali Khan said that his character of an Indian Muslim in Phantom has a crucial undercurrent because they wanted to show that Indian Muslims do feel patriotic about their country.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam