Just In
- 7 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
- 23 min ago
കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
- 40 min ago
അമൃത സുരേഷിനെ വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്, അന്നത്തെ തുറന്നുപറച്ചില്‍ വൈറല്‍
- 1 hr ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
Don't Miss!
- News
'ഉമ്മന്‍ ചാണ്ടിയുമായി മുഖ്യമന്ത്രി പദം പങ്കുവെക്കല്‍'; വാര്‍ത്തകളെ തള്ളി ചെന്നിത്തല
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തന്നോട് പൊക്കിൾച്ചുഴി കാണിക്കാൻ ആവശ്യപ്പെട്ടു!! ബോളിവുഡ് സംവിധായകനെതിരെ നടി റിച്ച ഛദ്ദ
മീടൂ മൂവ്മെന്റോട് കൂടിയാണ് സിനിമ മേഖലയിൽ ഒതുങ്ങി നിന്നിരുന്ന പല കാര്യങ്ങളും പുറം ലോകത്തെത്തിയത്. നടന്മാരിൽ നിന്നും സിനിമയിലെ മറ്റുളള മേഖലകളിൽ പ്രവർത്തിക്കുന്ന പുരുഷന്മാരിൽ നിന്ന് നേരിടേണ്ടി വന്ന കേട്ടാൽ അറപ്പുളവാക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ സംഭവങ്ങളാണ് വനിത ചലച്ചിത്ര പ്രവർത്തകർ മീടൂ മൂവ്മെന്റ്ിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത്. മീടൂ ക്യാംപെയ്നുകൾ സ്ത്രീകൾക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങൾ തുറന്നടിക്കാൻ ഒരുക്കി കൊടുക്കുന്ന ഒരു സ്പെയിസാണ്.
വിഘ്നേഷിന്റെ പിറന്നാൾ സർപ്രൈസിൽ നയൻസ് ഫ്ലാറ്റായി!! ഒടുവിൽ താരം ഹൃദയം തുറന്നെഴുതി, കാണൂ...
സിനിമ മേഖലയിൽ സത്രീകൾ നേരിടുന്ന ദുരനുഭവങ്ങൾ ഇന്ത്യൻ സിനിമയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ഹോളിവുഡിലും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മീടൂ ക്യാംപെയ്ന്റെ പിറവി തന്നെ ഹോളിവുഡിൽ നിന്നാണ് . പിന്നീട് ബോളിവുഡിലേയ്ക്കും തെന്നിന്ത്യൻ സിനിമയിലേയ്ക്കും വ്യാപിക്കുകയായിരുന്നു. ഇപ്പോഴിത ബോളിവുഡ് താരം റിച്ച ഛദ്ദ സംവിധായകനിൽ നിന്ന് തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറന്നടിക്കുകയാണ്. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.
അടിമുടി ഓട്ടോ ഡ്രൈവറായി അനുശ്രീ!! നീ കണ്ടാ..., ഓട്ടർഷയിലെ പുതിയ പാട്ട് പുറത്ത്, കാണൂ

വാണിജ്യപരമയി ഉപയോഗിക്കുന്നു
ബോളിവുഡിൽ നിന്ന് ദിനംപ്രതി അപമാനകരമായ സംഭവ വികാസങ്ങളാണ് ഉണ്ടായി വരുന്നതെന്ന് നടി റിച്ച ഛദ്ദ. ബോളിവുഡിലെ ഭൂരിഭാഗം പേരും സ്ത്രീകളെ വാണിജ്യപരമായിട്ടാണ് കാണുന്നതെന്നും റിച്ച പറഞ്ഞു. നടി മാത്രമല്ല പല താരങ്ങളും ഇതിനു സമാനമായ അഭിപ്രായങ്ങൾ മുൻപ് പല അവസരത്തിലും രേഖപ്പെടുത്തിയിരുന്നു. മീടു മൂവ്മെന്റ് ശക്തമായതിനു പിന്നാലെയായിരുന്നു നടിമാർ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയത്.

പാന്റ് അഴിക്കാൻ ആവശ്യപ്പെട്ടു
ഒരു ദേശീയ മാധ്യമം സംഘടപ്പിച്ച സഹിത്യോത്സവത്തിലാണ് റിച്ച തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ചത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തനിയ്ക്ക് സംവിധായകനിൽ നിന്ന് ദുരനുഭവം ഉണ്ടായതെന്ന് താരം പറഞ്ഞു. ചിത്രീകരണത്തിനിടെ ഹൈവെയ്സ്റ്റ് പാന്റ് ധരിച്ച് സെറ്റിലെത്തിയ എന്നോട് പൊക്കിൾച്ചുഴി കാണിക്കണമെന്ന് സംവിധായകൻ ആവശ്യപ്പെടുകയായിരുന്നു. ഹൈ വെയ്സ്റ്റ് പാന്റ്സ് ധരിക്കുമ്പോൾ എങ്ങനെ പൊക്കിൾ ചുഴി കാണിക്കുക എന്നത് എല്ലാവർക്കും ഊഹിക്കാമല്ലോ?എന്നും താരം ചോദിക്കുന്നുണ്ട്.

ശരീരത്ത് മാർക്കർ ഉപോഗിച്ച് വരച്ചു
എന്നാൽ ഇതിനോട് താൻ പ്രതികരിച്ചുവെന്നും നടി പറഞ്ഞു. നെറ്റിയിലും കവിളിലും മാർക്കർ പേന ഉപയോഗിച്ച് പൊക്കിൾ വരച്ച് കാട്ടിയാണ് താൻ ഇതിനോട് പ്രതികരിച്ചതെന്നും നടി പറഞ്ഞു. താരങ്ങളോട് മോശമായി പെരുമാറുന്നവരെ തുറന്നു കാട്ടുന്നവർക്ക് അവസരം നിഷേധിക്കുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യാറുണ്ടെന്നും റിച്ച പറഞ്ഞു. അതിക്രം തുറന്നു പറഞ്ഞ പല നടിമാരും ഇതേ അഭിപ്രായം തന്നെയായിരുന്നു പറഞ്ഞിരുന്നത്.

സിനിമയുടെ മറവിൽ ദുരുപയോഗം
ബോളിവുഡിലെ പല സംവിധാകന്മാർക്കും സിനിമ എടുക്കുന്നതിനേക്കാൾ താൽപര്യം മറ്റു പലകാര്യങ്ങളിലാണെന്നും നടി പറഞ്ഞു. സിനിമ യുടെ മറവിൽ സ്ത്രീകളെ ദുരുപയോഗം ചെയ്യാനാണ് ഇത്തരക്കാർക്ക് താൽപര്യം. നാനാ പടേക്കറിനെതിരെയുള്ള തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലിനോടും മതപുരോഗതിനെതിരെയുളള കന്യാസ്ത്രീമാരുടെ തുറന്നു പറച്ചിലിനോട് സമൂഹം എങ്ങനെ പ്രതികരിച്ചോ. അത് തന്നെയാണ് ബോളിവുഡിലും നടക്കുന്നതെന്നും റിച്ച പറഞ്ഞു.

ഷക്കീല ചിത്രം
അടൾഡ് താരം ഷക്കീലയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷക്കീലയായി എത്തുന്നത് റിച്ച ഛദ്ദയാണ്. ഷക്കീല ഒരു പോൺ താരമല്ലെന്നും അവരുടെ ജീവിതത്തിൽ ആരും കാണാത്ത ചില സംഭവ വികാസങ്ങളും അവർ സഞ്ചരിച്ച യാത്രകളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഏറെ ആകാംക്ഷയോട് ജനങ്ങൾ കാത്തിരിക്കുന്ന ചിത്രമാണിത്