»   » 11 കോടി, ഇത്രയും വലിയ പ്രതിഫലം കങ്കണ ആവശ്യപ്പെട്ടോ?

11 കോടി, ഇത്രയും വലിയ പ്രതിഫലം കങ്കണ ആവശ്യപ്പെട്ടോ?

Posted By: Sanviya
Subscribe to Filmibeat Malayalam

ദേശീയ അവാര്‍ഡ് ജേതാവായ കങ്കണയ്ക്ക് ഇപ്പോള്‍ ബോളിവുഡില്‍ ഡിമാന്റ് കൂടുന്നുണ്ട്. എന്നാല്‍ അവാര്‍ഡിന് ശേഷം അഭിനയിക്കാന്‍ താരം ആവശ്യപ്പെടുന്ന പ്രതിഫലം കേട്ട് ബോളിവുഡ് ഒന്ന് ഞെട്ടി. 11 കോടിയാണത്രേ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ കങ്കണ ആവശ്യപ്പെട്ടത്. പുതിയ ചിത്രം റങ്കൂണിന് വേണ്ടിയാണ് കങ്കണ കൂടുതല്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ 11 കോടി വാങ്ങിയിട്ടില്ലെന്ന് ഇപ്പോള്‍ പറയുന്നു. താരവുമായുള്ള അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഇന്‍ഡസ്ട്രിയില്‍ കങ്കണ വാങ്ങിച്ചുക്കൊണ്ടിരുന്നു പ്രതിഫലം തന്നെയാണ് ഇപ്പോഴും താരം വാങ്ങുന്നതെന്ന് പറയുന്നു. പണത്തിനോടുള്ള ആഗ്രഹം കൊണ്ടല്ല കങ്കണ പ്രതിഫലം കൂടുതല്‍ ചോദിക്കുന്നതെന്നും പറയുന്നു. നായകനും നായികയ്ക്കും തുല്യ പ്രതിഫലം നല്‍കാനാണെന്നും പറയുന്നത്.

kangana-27

വിശാല്‍ ഭരത്വാജ് സംവിധാനം ചെയ്യുന്ന റങ്കൂണാണ് കങ്കണയുടെ പുതിയ ചിത്രം. സെയ്ഫ് അലി ഖാന്‍, ഷാഹിദ് കപൂര്‍ എന്നിവരാണ് കങ്കണയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ അഭിനയിക്കുക. നാഡിയവാല ഗ്രാന്റ്‌സണ്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Was Kangana paid RS 11 crore for that film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam