»   » ഞങ്ങള്‍ സുഹൃത്തുക്കള്‍, സുഹൃത്തുക്കളെന്നാല്‍.... സല്‍മാനെക്കുറിച്ച് ലുലിയ തുറന്നുപറയുന്നു

ഞങ്ങള്‍ സുഹൃത്തുക്കള്‍, സുഹൃത്തുക്കളെന്നാല്‍.... സല്‍മാനെക്കുറിച്ച് ലുലിയ തുറന്നുപറയുന്നു

By: Dhyuthi
Subscribe to Filmibeat Malayalam

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാനും ടിവി അവതാരകയായ ലുലിയ വാണ്ടറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ കാര്യമായി ഏറ്റെടുത്തിരുന്നു. എന്നാല്‍ സല്‍മാനും താനും സുഹൃത്തുക്കളാണെന്നാണ് ലുലിയ പറയുന്നത്. സുഹൃത്തുക്കളെന്നാല്‍ സുഹൃത്തുക്കള്‍ എന്നായിരുന്നു ലുലിയയുടെ പ്രതികരണം.

Read also: അഭിനയമല്ല, സംവിധാനവും വഴങ്ങും.. ഈ താരങ്ങള്‍ പറയുന്നതിങ്ങനെ

സല്‍മാനും റൊമാനിയന്‍ സുന്ദരി ലുലിയയുമായുള്ള ബന്ധം ചര്‍ച്ചയായതോടെ 50കാരനായ സല്‍മാന്‍ വിവാഹിതനാവുന്നു എന്നുവരെയുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇരുവരും പരസ്യമായി പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടതായിരുന്നു ഇതിന് പിന്നിലുള്ള കാരണം.

വെളിപ്പെടുത്തല്‍ അഭിമുഖത്തില്‍

പ്രമുഖ മാസികയ്ക്ക് നല്‍കിയിട്ടുള്ള അഭിമുഖത്തിലാണ് സല്‍മാനും താനും നല്ല സുഹൃത്തുക്കളാണെന്ന് ലുലിയ വാണ്ടര്‍ അവകാശപ്പെട്ടിട്ടുള്ളത്.

സുഹൃത്തുക്കളാണ്

സുഹൃത്തുക്കളെന്നാല്‍ സുഹൃത്തുക്കളാണ് തങ്ങള്‍ക്കിടയില്‍ പ്രണയമില്ലെന്നും, എല്ലാം നല്ല സമയത്ത് നടക്കും. ഒന്നും നേരത്തെയാവില്ല, വൈകുകയുമില്ല, ലുലിയ പറയുന്നു.

വിവാഹ വാര്‍ത്ത ഞെട്ടിയ്ക്കുന്നത്

ബോളിവുഡ് താരം സല്‍മാനും റൊമാനിയന്‍ സുന്ദരി ലുലിയയും വിവാഹിതരവാന്‍ പോകുന്നുവെന്ന വാര്‍ത്ത സല്‍
മാന്‍ ആരാധകരില്‍ പലരേയും ഞെട്ടിച്ചിരുന്നു. പല പരിപാടികളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നില്‍.

രക്ഷാബന്ധന്‍ ദിനത്തില്‍

രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരി അര്‍പ്പിതാ ഖാന്റെ വീട്ടിലെത്തിയ സല്‍മാനൊപ്പവും ലുലിയ ഉണ്ടായിരുന്നു. വൈകിട്ട് മൂന്ന് മണിയ്ക്ക് നടന്ന ചടങ്ങില്‍ സല്‍മാനൊപ്പമായിരുന്നു ലുലിയ എത്തിയത്.

ദലൈലാമയെ കാണാനെത്തി

കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ട്യൂബ് ലൈറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ലഡാക്കിലെത്തിയ സല്‍മാനും ലുലിയയും തിസ്‌കെ മൊണാസ്ട്രിയിലെത്തി ദലൈലാമയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഷൂട്ടിംഗിനെത്തിയതും ഒരുമിച്ച്

ബജിറംഗി ബായ്ജാന് ശേഷം പുറത്തിറങ്ങാനിരിക്കുന്ന ട്യൂബ് ലൈറ്റിന്റെ ഷൂട്ടിംഗിനായി ലേയിലേക്ക് പോയ സല്‍മാന്‍ ലുലിയെയും ഒപ്പം കൂട്ടിയിരുന്നു. മുംബൈ വിമാനത്താവളത്തിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു.

മലൈകയ്‌ക്കൊപ്പം

സല്‍മാന്റെ സഹോദരന്‍ മലൈക അറോറ ഖാനൊപ്പം ബാന്ദ്രയിലെ ഒരു സലൂണില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും ഒരുമിച്ച് ഫോട്ടോയും എടുത്ത ശേഷമാണ് മടങ്ങിയത്.

English summary
We are friends, friends means friends, Lulia open up relationship with Salman. Lulia shares this in an interview with leading magazine.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam