»   » പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞാല്‍ പല നായകന്മാരും അപ്രത്യക്ഷരാവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!

പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞാല്‍ പല നായകന്മാരും അപ്രത്യക്ഷരാവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!

Posted By:
Subscribe to Filmibeat Malayalam

ഹോളിവുഡ് ബോളിവുഡ് വ്യത്യാസമില്ലാതെയുള്ള തുറന്നുപറച്ചിലുകളാണ് ഇപ്പോള്‍ നടക്കുന്നത്. സ്‌ക്രീനില്‍ കാണുന്ന പോലെ അത്ര സുഖകരമായ കാര്യങ്ങളല്ല തിരശ്ശീലയ്ക്ക് പിന്നില്‍ നടക്കുന്നത്. അഭിനേത്രികള്‍ക്ക് നേരെ നടക്കുന്ന പല അതിക്രമങ്ങളെക്കുറിച്ചും താരങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. മി ടൂ കാ്യാംപയിന് പിന്നാലെയാണ് അനുഭവങ്ങള്‍ തുറന്ന് പറയാന്‍ താരങ്ങള്‍ തയ്യാറായത്.

പ്രിയദര്‍ശന്‍റെ മികച്ച ചിത്രമായിരുന്നിട്ടും മമ്മൂട്ടിക്ക് മുന്നില്‍ മോഹന്‍ലാല്‍ തോറ്റ് തുന്നം പാടി!

സിനിമയിലെ തുറന്നുപറച്ചിലുകള്‍ കാര്യമായി തുടര്‍ന്നാല്‍ പല നായകന്‍മാരും അപ്രത്യക്ഷന്‍മാരാവുമെന്ന് ബോളിവുഡ് താരമായ റിച്ച ചദ്ദ പറയുന്നു. പീഡന വിവരത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് തുടങ്ങിയാല്‍ പല നായകന്‍മാര്‍ക്കും സിനിമയില്‍ തുടരാന്‍ കഴിയില്ല. പക്ഷേ അടുത്ത കാലത്തൊന്നും ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകള്‍ നടക്കില്ലെന്നും താരം പറയുന്നു.

തുറന്നുപറച്ചിലുകള്‍ നടന്നാല്‍

സിനിമയ്ക്ക് പിന്നിലെ ദുരനുഭവത്തെക്കുറിച്ച് അഭിനേത്രികള്‍ തുറന്നുപറഞ്ഞ് തുടങ്ഹിയാല്‍ കാര്യങ്ങള്‍ അത്ര സുഗമമായിരിക്കില്ലെന്ന് റിച്ച ചദ്ദ പറയുന്നു. ഹോളിവുഡിലെ പോലെ സമാനമായ രീതിയിലുള്ള സംഭവങ്ങള്‍ ബോളിവുഡിലും നടക്കുന്നുണ്ട്.

ഹീറോസിനെ നഷ്ടപ്പെടും

അഭിനേത്രികള്‍ തുറന്ന് പറഞ്ഞ് തുറന്ന് പറഞ്ഞ് തുടങ്ങിയാല്‍ ഇന്നത്തെ നായകന്‍മാരില്‍ പലരെയും നമുക്ക് നഷ്ടമാവുമെന്ന് താരം പറയുന്നു. അവര്‍ക്ക് പിന്നീട് സിനിമയില്‍ തുടരാന്‍ കഴിയില്ലെന്നുറപ്പാണ്.

നിലപാടുകളില്‍ മാറ്റം സംഭവിച്ചാല്‍

സ്ത്രീപക്ഷ സിനിമകള്‍ എടുക്കുന്നുവെന്ന് അവകാശപ്പെടുന്ന പുരോഗമന വാദികളാണെന്ന് സ്വയം അവകാശപ്പെടുന്നവരുടേത് അടക്കം നിരവധി പേരുടെ മുഖം മൂടി അഴിഞ്ഞു വീഴാന്‍ ഇത്തരം തുറന്ന് പറച്ചിലുകള്‍ വഴിയൊരുക്കും.

അഞ്ച് വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കും

അടുത്തൊന്നും ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകള്‍ നടക്കില്ലെങ്കിലും 5 വര്‍ഷത്തിനുള്ളില്‍ അത് നടക്കുമെന്നും റിച്ച പറയുന്നു. ബോളിവുഡില്‍ മാത്രമല്ല എല്ലാ മേഖലകളിലും ഇത്തരത്തില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും താരം പറയുന്നു.

തുറന്ന് പറയാത്തിന് പിന്നില്‍

ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞാല്‍ അവരെ ഒറ്റപ്പെടുത്തുന്ന തരത്തിലുള്ള മനോഭാവമാണ് പലരുടേയും. അതുകൊണ്ടാണ് പലരും ഇത്തരം കാര്യത്തെക്കുറിച്ച് തുറന്നുപറയാത്തതെന്നും അവര്‍ പറയുന്നു.

English summary
HARD HITTING! We Will Lose A Lot Of HEROES When B'wood Opens Up On S*XUAL HARASSMENT: Richa Chadha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X