For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോളിവുഡ് കാത്തിരുന്ന ആ വിവാഹം ഉടനുണ്ടാവും; രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹ ഷോപ്പിങ്ങിലെന്ന് ആരാധകര്‍

  |

  കത്രീന കൈഫും വിക്കി കൗശലും തമ്മിലുള്ള വിവാഹം കഴിഞ്ഞതോട് കൂടി ബോളിവുഡ് സിനിമാലോകം കാത്തിരിക്കുന്നത് രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹത്തിന് വേണ്ടിയാണ്. കത്രീനയുമായിട്ടുള്ള പ്രണയം അവസാനിപ്പിച്ചതിന് ശേഷമാണ് രണ്‍ബീര്‍ ആലിയയുമായി ഇഷ്ടത്തിലാവുന്നത്. വര്‍ഷങ്ങളോളമായി ഡേറ്റിങ്ങിലായ താരങ്ങള്‍ ഉടനെ വിവാഹിതരായേക്കും എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തയിലെ വസ്തുത വെളിപ്പെടുത്തി താരങ്ങള്‍ രംഗത്ത് വന്നതുമില്ല.

  വീണ്ടുമിതാ താരവിവാഹത്തെ കുറിച്ചുള്ള കിംവദന്തികളാണ് സോഷ്യല് മീഡിയ പേജുകളില്‍ നിറഞ്ഞ് കൊണ്ടിരിക്കുന്നത്. വിവാഹത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളിലേക്ക് താരങ്ങള്‍ കടന്നുവെന്നും വൈകാതെ വിവാഹം നടന്നേക്കും എന്നുമാണ് അറിയുന്നത്. ഇതേ കുറിച്ച് പുതിയതായി വന്ന വിവരങ്ങളിങ്ങനെയാണ്..

  ഈ വര്‍ഷം ഏപ്രിലില്‍ തന്നെ രണ്‍ബീറും ആലിയയും കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താരങ്ങളുടെ സിഇഒ, സ്റ്റൈലിസ്റ്റുകള്‍ എല്ലാവരും വിവാഹ വസ്ത്രങ്ങള്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ്. അടുത്തിടെ ഒരു ബ്രാന്‍ഡിന്റെ സാരി നിര്‍മ്മിക്കുന്നതിന് വേണ്ടി താരങ്ങള്‍ എത്തിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതോടെയാണ് താരങ്ങളുടെ ഷോപ്പിങ് ഇതിനകം ആരംഭിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നത്.

  ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞതോടെ താരങ്ങള്‍ വാരണസിയില്‍ നിന്ന് മടങ്ങി എത്തിയിരുന്നു. വെള്ള നിറമുള്ള കുര്‍ത്തയില്‍ ആലിയയും നീല ഷര്‍ട്ടും ജീന്‍സും ധരിച്ച് രണ്‍ബീറും ഒരു ഫാഷന്‍ നിര്‍മാതാവിന്റെ കൂടെ നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതോടെയാണ് താരങ്ങളുടെ വിവാഹമായോ എന്ന ചോദ്യം ഉയര്‍ന്ന് വന്നത്. ഇത് വെഡ്ഡിങ് ഷോപ്പിങ് ആരംഭിച്ചതിന്റെ ലക്ഷണമാണ്. ല്ലോ എന്നുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

  എന്നെ മാത്രം തീര്‍ത്തും ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റി; അന്ന് സംഭവിച്ചതിനെ കുറിച്ച് ദിവ്യ വിശ്വനാഥ്

  ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ ദിവസത്തിലേക്ക് എത്താന്‍ പോവുന്നത് കൊണ്ട് സിനിമാ ചിത്രീകരണങ്ങളില്‍ നിന്നെല്ലാം മാറി നില്‍ക്കുന്നതിന് വേണ്ടിയുള്ള സമയം ചോദിച്ചിരിക്കുകയാണ്. എന്തായാലും ആരാധകര്‍ കാത്തിരുന്നത് പോലെ ഈ താരജോഡികളുടെ വിവാഹതീയ്യതി ഉടനെ തന്നെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ കണ്ടത് പോലെ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ വിവാഹങ്ങളില്‍ ഒന്നായിരിക്കും ഇതെന്നും വ്യക്തമാണ്.

  മൂന്ന് ഭാര്യമാരെങ്കിലും ഉണ്ട്; ബോളിവുഡിലെ പ്രമുഖരടക്കം നാല് തവണ വിവാഹം കഴിച്ച താരങ്ങള്‍ ഇവരാണ്

  Recommended Video

  Ranbir Kapoor and Alia Bhatt to get married in April 2022? Here’s what we know

  അന്തരിച്ച ബോളിവുഡ് നടന്‍ റിഷി കപൂറിന്റെയും നിതു കപൂറിന്റെയും മകനാണ് രണ്‍ബീര്‍ കപൂര്‍. നായകനായി സിനിമയിലേക്ക് എത്തിയതോടെ ചില പ്രണയങ്ങളും രണ്‍ബീറിന് ഉണ്ടായിരുന്നു. നിര്‍മാതാവ് മഹേഷ് ഭട്ടിന്റെ മകളാണ് ആലിയ ഭട്ട്. രണ്‍ബീറിനെ പോലെ മറ്റ് ചില പ്രണയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആലിയ അത് വേണ്ടെന്ന് വെക്കുകയായിരുന്നു. ഇരുവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബ്രഹ്മാസ്ത്ര എന്ന സിനിമ സെപ്റ്റംബറില്‍ റിലീസ് ചെയ്‌തേക്കും എന്നാണ് അറിയുന്നത്.

  സീരിയല്‍ താരങ്ങള്‍ കല്യാണം കഴിച്ചാല്‍ ഇങ്ങനെയാവും; തങ്ങളെ കുറിച്ചുള്ള മോശം വാർത്തകളെ കുറിച്ച് മൃദുലയും യുവയും

  English summary
  Wedding Preparation Begins? Ranbir Kapoor And Alia Bhat Met Beena Kannan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X