»   »  നനഞ്ഞ സാരിയുമായി സോനാക്ഷിയുടെ ഐറ്റം ഡാന്‍സ്

നനഞ്ഞ സാരിയുമായി സോനാക്ഷിയുടെ ഐറ്റം ഡാന്‍സ്

Posted By: Lakshmi
Subscribe to Filmibeat Malayalam

പിതാവ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ പാരമ്പര്യവുമായിട്ടാണ് സോനാക്ഷി സിന്‍ഹ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. വളരെ പതുക്കെയാണ് സോനാക്ഷിയുടെ വളര്‍ച്ചയെങ്കിലും ഭാവിയില്‍ ബോളിവുഡിന്റെ മുന്‍നിര താരമാകാനുള്ള എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ താരമാണ് സോനാക്ഷി. വാരിവലിച്ച് സിനിമകള്‍ ചെയ്യാന്‍ തയ്യാറാകാത്ത സോനാക്ഷി ഗ്ലാമറിന്റെ അതിപ്രസരമുള്ള റോളുകളോടും നോ പറയുകയാണ് പതിവ്.

പക്ഷേ കഥ ആവശ്യപ്പെടുകയാണെങ്കില്‍ താന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്ന് ലൂടെരയെന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സോനാക്ഷി വ്യക്തമാക്കിയതാണ്. ആ ചിത്രത്തിലെ കിടപ്പറ രംഗങ്ങളുടെ ചിത്രീകരണസമയത്ത് സോനാക്ഷിയ്‌ക്കൊപ്പം വന്നതും അഭിനയത്തിന് പ്രോത്സാഹനം നല്‍രകിയതും അമ്മയായിരുന്നു.

ഇപ്പോഴിതാ ലൂടെരയുടെ ചൂട് മാറുന്നതിന് മുമ്പേ സോനാക്ഷിയുടെ മറ്റൊരു ചൂടന്‍ നമ്പര്‍ വരുന്നു. പ്രഭുദേവ സംവിധാനം ചെയ്യുന്ന ആര്‍ രാജ്കുമാര്‍ എന്ന ചിത്രത്തിന് വേണ്ടി അസ്സലൊരു സെക്‌സി ഐറ്റം നമ്പറാണ് സോനാക്ഷി ചെയ്തിരിക്കുന്നത്.

നനഞ്ഞ സാരിയില്‍ സെക്‌സിയായി സോനാക്ഷി

സാധാരണ ഐറ്റം നമ്പറെന്ന് പറയുമ്പോള്‍ ബിക്കിനിയുടെ സാന്നിധ്യം ആരും പ്രതീക്ഷിയ്ക്കും. എന്നാല്‍ സാരി ധരിച്ച് നനഞ്ഞെത്തുന്ന സോനാക്ഷിയെ കാണുമ്പോള്‍ എന്തിന് ബിക്കിനിയെന്ന് ആരും ചിന്തിച്ചുപോകും, അത്രയും സെക്‌സിയായിട്ടാണ് നനഞ്ഞ സാരിയുമായി സോനാക്ഷി ഐറ്റം നമ്പര്‍ ചെയ്തിരിക്കുന്നത്.

നനഞ്ഞ സാരിയില്‍ സെക്‌സിയായി സോനാക്ഷി

ശരീരവടിവുകള്‍ വ്യക്തമാക്കിക്കൊണ്ട് വെള്ളസാരിയും ധരിച്ചുള്ള സോനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ഈ ഐറ്റം നമ്പറോടെ സാരി ഗാനരംഗങ്ങള്‍ ബോളിവുഡില്‍ തിരിച്ചെത്തിയേയ്ക്കുമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.

നനഞ്ഞ സാരിയില്‍ സെക്‌സിയായി സോനാക്ഷി

ഐറ്റം നമ്പര്‍ രംഗത്ത് എന്തുകൊണ്ട് ബിക്കിനി വേണ്ടെന്ന് വച്ചുവെന്ന് ചോദിയ്ക്കുമ്പോള്‍ സോനാക്ഷി പറയുന്നത് ഐറ്റം നമ്പര്‍ മനോഹരമാക്കാന്‍ ബിക്കിനി വേണമെന്ന് നിര്‍ബ്ബന്ധമില്ല, നമുക്ക് കിട്ടുന്ന വസ്ത്രം വച്ച് ഓരോ രംഗവും മനോഹരമാക്കാവുന്നതേയുള്ളുവെന്നാണ്.

നനഞ്ഞ സാരിയില്‍ സെക്‌സിയായി സോനാക്ഷി

ചിത്രത്തില്‍ അടിപൊളിയൊരു കഥാപാത്രത്തെയാണ് സോനാക്ഷി അവതരിപ്പിക്കുന്നത്. നായകനെ അടിയ്ക്കുകയും അയാളുടെ തലയ്ക്ക് കുപ്പികൊണ്ട് അടിയ്ക്കുകയുമെല്ലാം ചെയ്യുന്ന ഹീറോയിക്കായ പല സീനുകളുമുണ്ട് സോനാക്ഷിയ്ക്ക് ഈ ചിത്രത്തില്‍

നനഞ്ഞ സാരിയില്‍ സെക്‌സിയായി സോനാക്ഷി

ഷാഹിദും സോനാക്ഷിയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ വളരെ മനോഹരമായിരിക്കുമെന്ന് അവയുടെ സ്റ്റില്ലുകളില്‍ നിന്നുതന്നെ മനസിലാക്കാവുന്നതാണ്.

English summary
Sonakshi Sinha looking hot and sexy in the item song of new film R Rajkumar directed by Prabhudeva

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam