For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കിങ് കോലിയായി തുടരണമോ? വിഡ്ഢിത്തരം പറയരുത്... കോലിയെ വിമർശിച്ച് പ്രമുഖ നടൻ

  |

  ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുളള ക്രിക്കറ്റ് താരമാണ് ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോലി. ബോളിവുഡിൽ സൂപ്പർനായികയായ അനുഷ്ക ശർമയുമയുളള വിവാഹത്തിനു മുൻപ് തന്നെ ബോളിവുഡിൽ കോലിയ്ക്ക് വലിയ ഒരു കൂട്ടം ആരാധകരുണ്ടായിരുന്നു. സിനിമ അഭിനയവുമായി ബന്ധമില്ലെങ്കിലും ഇവരുടെ താര ജോഡി ബോളിവുഡ് സിനിക പ്രേക്ഷകർ ഏറെ ഇഷ്ടമാണ്.

  പ്രഭാസും, അനുഷ്കയും റാണയുമില്ല!! രമ്യകൃഷ്ണയ്ക്ക് പകരം രാജമാത ശിവഗാമി ദേവിയാകുന്നത് മറാത്തി താരം മൃണാള്‍ താക്കൂര്‍, ബിഫോര്‍ ദി ബിഗിനിങ്ങുമായി രാജമൗലി

  സിനിമ ലോകവുമായി അടുത്ത ബന്ധമില്ലെങ്കിൽ പോലും കോലി പലപ്പോഴും ബോഡിവുഡ് കോളങ്ങളിലെ ചർച്ചയാകാറുണ്ട്. കോലിയുടെ പരാമർശങ്ങളാണ് എപ്പോഴും ചർച്ചകൾക്ക് വഴിവെയ്ക്കാറുള്ളത് . ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ചയാകുന്നത് കോലിയുടെ വിവാദ പരാമർശത്തെ കുറിച്ചാണ്. ആരാധകനോട് ഇന്ത്യവിട്ട് പോകു എന്നുള്ള വിവാദ പരാമർശത്തിനെതിരെ നടൻ സിദ്ധാർഥ് രംഗത്തത്തിയിട്ടുണ്ട്.

   ബുദ്ധി ശൂന്യമായ വാക്കുകൾ

  ബുദ്ധി ശൂന്യമായ വാക്കുകൾ

  കോലിയുടെ പ്രതികരണത്തെ ബുദ്ധി ശൂന്യമായ വാക്കുകൾ എന്നാണ് സിദ്ധാർഥിന്റെ വിമർശനം. ഇനിയും കിങ് കോലിയായി തുടരണമെങ്കിൽ ഇനിയെങ്കിലും ശ്രദ്ധിച്ച് സംസാരിക്കണമെന്ന് സിദ്ധാർഥ് പറയന്നുണ്ട്. ആരാധകരുടെ ഇത്തരം കമന്റുകളോട് രാഹുൽ എങ്ങനെ പ്രതികരിക്കും എന്ന് ചിന്തിച്ചു മാത്രം പ്രതികരിക്കുവെന്നും താരം ഉപദേശിക്കുന്നുണ്ട്, ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. ഒരു ഇന്ത്യൻ ക്യാപ്റ്റനിൽ നിന്ന് ഉണ്ടായിരിക്കുന്ന ഏറ്റവും ബുദ്ധിശൂന്യമായ വാക്കുകളാണ് ഇതെന്നും സിദ്ധാർഥ് ട്വീറ്റ് ചെയ്യുന്നുണ്ട്.

   ആപ്പ് ലോഞ്ചിങ് ലൈവ്

  ആപ്പ് ലോഞ്ചിങ് ലൈവ്

  കോലിയുടെ ഔദ്യോഗിക ആപ്പ് ലോഞ്ചിങ് ലൈവിനിടെ പ്രേക്ഷകരുമായി സംവാദിക്കുമ്പോഴാണ് ഇത്തരത്തിലുളള വിവിദ പരാമർശം ഉയർന്നത്. കോഹ്‌ലി അമിതമായി ആഘോഷിക്കപ്പെട്ട ഒരു കളിക്കാരനാണ്. അദ്ദേഹത്തിന്റെ ബാറ്റിങിൽ ഒരു പ്രത്യേകതയുമില്ല. . ഇംഗ്ലിഷ്, ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരുടെ ബാറ്റിങ് കാണുന്നതാണ് എനിക്കിഷ്ടം' എന്നതായിരുന്നു ഒരു ആരാധകന്റെ സന്ദേശം. ഇതാണ് താരത്തെ ചൊടിപ്പിച്ചത്.

   പിറന്നാൾ ദിനത്തിൽ

  പിറന്നാൾ ദിനത്തിൽ

  കോലിയുടെ 30ാം പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കോലിയ്ക്ക് സന്ദേശം അയക്കാൻ അവസരമുണ്ടായിരുന്നു. ഇതിലൊന്നാണ് താര ചൊടിപ്പിച്ചത്. ‘‘ഒകെ. എങ്കിൽ നിങ്ങൾ ഇന്ത്യയിൽ ജീവിക്കേണ്ടവനല്ല. എന്തിനാണ് നിങ്ങൾ ഇവിടെ ജീവിച്ച് മറ്റു രാജ്യങ്ങളെ സ്നേഹിക്കുന്നതെന്നും താരം വീഡിയേയായിൽ ചോദിക്കുന്നുണ്ട്. ഇത് വൻ വിമർശനമാണ് ഉയർന്നിരിക്കുന്നത്.

  സോഷ്യൽ മീഡിയയിൽ വൻ വിമർശനം

  സോഷ്യൽ മീഡിയയിൽ വൻ വിമർശനം

  കോലിയ്ക്കെതിരെ വൻ വിമർശനമാണ് സോഷ്യൽ മീഡിയ വഴി ഉയരുന്നത്. വിദേശ ടെന്നീസ് താരമായ അഞ്ജൗലിക് കെർബറിനെ അഭിനന്ദിച്ച് കോലി ഇട്ട് പോസ്റ്റ് ആരാധകർ കുത്തിപ്പൊക്കിയിട്ടുണ്ട്. ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട ടെന്നീസ് താരമെന്നാണ് അഞ്ജൗലിയെ കുറിച്ചുള്ള കോലിയുടെ ട്വീറ്റ്. ഇന്ത്യയിൽ വേഖറെ ടെന്നീസ് താരമില്ലെയെന്നും സാനിയ മിര്‍സയെ ഇഷ്ടപ്പെടാതെ ആഞ്ജെലിക്കിനെ ഇഷ്ടപ്പെടുന്ന കോലി ജര്‍മ്മനിയിലേക്ക് പോകണമെന്ന് ആരാധകർ ആവശ്യപ്പെടുന്നുണ്ട്.

   മാതൃക ദജമ്പതിമാർ

  മാതൃക ദജമ്പതിമാർ

  മാതൃക സെലിബ്രിറ്റി ദമ്പതിമാരെന്നാണ് കോലിയേയും അനുഷ്കയേയും അറിയപ്പെടുന്നത്. ഇവരെ മാതൃകയാക്കുവെന്ന് പലരും മറ്റ് താരങ്ങളോട് ഉപദേശിക്കാറുണ്ട്. അത്രയധികം ആരാധകരാണ് താരങ്ങൾക്ക്. അതിനാൽ തന്ന ഇവരുടെ ചെറിയ ചെറിയ വിശേഷങ്ങൾ വരെ വലിയ വാർത്തയാകാറുണ്ട്. എന്നാൽ ഇപ്പോഴത്തെ വിവാദവുമായി ബന്ധപ്പെട്ട് അനുശ്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

  English summary
  What an idiotic set of words: Actor Siddharth blasts Kohli over leave India comment to fan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X