»   » വിവാഹത്തെക്കുറിച്ച് കണ്ടത് സ്വപ്‌നങ്ങള്‍!രോഗം വില്ലനായപ്പോള്‍ തകര്‍ന്ന ബന്ധത്തെക്കുറിച്ച് താരസുന്ദരി

വിവാഹത്തെക്കുറിച്ച് കണ്ടത് സ്വപ്‌നങ്ങള്‍!രോഗം വില്ലനായപ്പോള്‍ തകര്‍ന്ന ബന്ധത്തെക്കുറിച്ച് താരസുന്ദരി

Posted By: Teresa John
Subscribe to Filmibeat Malayalam

നേപ്പാളി ബിസിനസുകാരനുമായി കുറച്ചു കാലത്തെ ദാമ്പത്യ ബന്ധമെ ഉള്ളുവെങ്കിലും വിവാഹത്തെക്കുറിച്ച് സ്വപ്‌ന തുല്യമായ അഭിപ്രായവുമായി ബോളിവുഡിന്റെ നക്ഷത്ര കണ്ണുള്ള സുന്ദരി രംഗത്തെത്തിയിരിക്കുകയാണ്.

2010 ലാണ് മനീഷ കൊയ്‌രാള വിവാഹിതയായത്. രണ്ടു വര്‍ഷത്തിന് ശേഷം ആ ബന്ധം അവസാനിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സിനിമ ലോകത്തേക്ക് തിരിച്ചെത്തിയ നടി വിവാഹ ബന്ധം തകര്‍ന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

സച്ചിന്‍ തെണ്ടുല്‍ക്കറിനെ ഐശ്വര്യ റായി കെട്ടിപിടിച്ചത് അഭിഷേക് ബച്ചന് ഇഷ്ടപെട്ടില്ല!പ്രതികരണം വൈറല്‍

മനീഷ കൊയ്‌രാള

ഒരു കാലത്ത് ബോളിവുഡിന്റെ സ്വപ്‌ന സുന്ദരിയായി പാറി നടന്ന നടിയാണ് മനീഷ കൊയ്‌രാള. കാന്‍സര്‍ ജീവിതത്തില്‍ വലിയൊരു വെല്ലുവിളിയായി എത്തിയിരുന്നെങ്കിലും ചെറുത്ത് നില്‍പ്പിലുടെ നടി അതിനെ അതിജീവിക്കുകയായിരുന്നു. ശേഷം സിനിമയിലേക്കുള്ള യാത്ര തുടരുന്നു.

ബോളിവുഡിന്റെ നക്ഷത്ര കണ്ണ്

1989 ലാണ് മനീഷ സിനിമ ലോകത്തെക്ക് എത്തുന്നത്. തുടര്‍ന്ന് സൗത്ത് ഇന്ത്യന്‍ സിനിമയിലും ബോളിവുഡിലുമായി നിരവധി സിനിമകളിലഭിനയിച്ച നടി ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ജീവിതത്തില്‍ വലിയൊരു വെല്ലുവിളിയുമായി കാന്‍സര്‍ എത്തിയതാണ് നടിയുടെ ജീവിതത്തിന് കരിനിഴല്‍ പരത്തിയത്.

വിവാഹ ജീവിതം

നേപ്പാളി ബിസിനസുകാരന്‍ സമ്രാത് ദഹലുമായി 2010 ലാണ് മനീഷ വിവാഹിതയായത്. അധികനാള്‍ ആയുസില്ലാതിരുന്ന ബന്ധം രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍പ്പെടുത്തുകയായിരുന്നു.

വിവാഹത്തെക്കുറിച്ച് നടിക്കുള്ള അഭിപ്രായം

വിവാഹത്തെക്കുറിച്ച് സ്വപ്‌ന തുല്യമായ ചിന്തകള്‍ കൊണ്ടു നടക്കുന്ന ആളായിരുന്നു മനീഷ കൊയ്‌രാള. എന്നാല്‍ നല്ല രീതിയില്‍ ബന്ധം തുടര്‍ന്നു കൊണ്ടു പോവാന്‍ സാധിക്കുന്നില്ല എന്നു തോന്നുകയാണെങ്കില്‍ അപ്പോള്‍ തന്നെ അത് അവസാനിപ്പിക്കുന്നതാണ് നല്ലതെന്നാണ് മനീഷ പറയുന്നത്. അതിലൊരു മോശവുമില്ലെന്നും നടി വ്യക്തമാക്കുന്നു.

ഉത്തരവാദിത്വം എനിക്കാണ്

ബന്ധം വേര്‍പ്പെടുത്തിയതില്‍ മുഴുവനും ഉത്തരവാദിത്വം തനിക്കായിരുന്നു. അതില്‍ ഒരു കുറ്റവും മറുവശത്ത് ഉണ്ടായിരുന്നില്ല. എല്ലാ തെറ്റുകളും എന്റേതായിരുന്നെന്നും മനീഷ പറയുന്നു. അടുത്തിടെ വാര്‍ത്ത ഏജന്‍സിയോട് നടത്തിയ അഭിമുഖത്തിലാണ് തന്റെ പരാജയപ്പെട്ട വിവാഹ ജീവിതത്തെക്കുറിച്ച് നടി തുറന്ന് സംസാരിച്ചത്.

സിനിമയുടെ തിരക്കുകള്‍

സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയ മനീഷ സിനിമകളുടെ തിരക്കിലാണ്. മനീഷ നായികയായി അഭിനയിക്കുന്ന സിനിമയാണ് 'ഡിയര്‍ മായ'. സിനിമ ജൂണ്‍ 2 ന് തിയറ്ററുകളില്‍ റിലീസിനെത്തുകയാണ്. ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്‌കയായ സ്ത്രീയുടെ ജീവിതകഥയാണ് സിനിമയിലുടെ പറയുന്നത്.

സഞ്ജയ് ദത്തിന്റെ സിനിമയിലും

സഞ്ജയ് ദത്തിന്റെ ജീവിതകഥ സിനിമയാവുമ്പോള്‍ അതിലും മനീഷ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ സഞ്ജയുടെ അമ്മയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.

English summary
What Manisha Koirala said about her ‘failed marriage’ with Samrat Dahal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam