»   » ബോളിവുഡിലെ മൂന്ന് ഖാന്‍മാരില്‍ ആരെയാണ് കൂടുതലിഷ്ടം; സണ്ണിലിയോണ്‍ പറയുന്നു

ബോളിവുഡിലെ മൂന്ന് ഖാന്‍മാരില്‍ ആരെയാണ് കൂടുതലിഷ്ടം; സണ്ണിലിയോണ്‍ പറയുന്നു

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് നടിയും മുന്‍ പോണ്‍ താരവുമായിരുന്ന സണ്ണി ലിയോണിനും പറയാനുണ്ട് ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരെ കുറിച്ച് ചില കുറിച്ച് ചില കാര്യങ്ങള്‍.

സല്‍മാന്‍ ഖാനെ ചാനല്‍ റിയാലിറ്റി ഷോയില്‍ വച്ചാണ് ആദ്യം കണ്ടതെന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്..അപ്പോള്‍ സല്‍മാന്‍ സണ്ണിയോട് പറഞ്ഞതെന്തായിരുന്നു...

സല്‍മാനെ കണ്ടത് ബിഗ്‌ബോസിന്റെ സെറ്റില്‍

ചാനല്‍ റിയാലിറ്റി ഷോ ബിഗ് ബോസില്‍ പങ്കെടുക്കാനെത്തിയപ്പോളാണ് സല്‍മാനെ ആദ്യം കാണുന്നതെന്ന് സണ്ണിലിയോണ്‍ പറയുന്നു. തനിക്ക് ആദ്യമായി എല്ലാ വിജയങ്ങളുംആശംസിച്ച ബോളിവുഡ് താരം സല്‍മാനാണ്.

മൂന്നു ഖാന്മാരില്‍ ആരെയാണ് കൂടുതലിഷ്ടം

മൂന്ന് ബോളിവുഡ് ഖാന്മാരില്‍ ആരെയാണ് കൂടുതലിഷ്ടം എന്ന് സണ്ണിയോട് ചോദിച്ചപ്പോള്‍ അതൊരു കുഴക്കുന്ന ചോദ്യമാണല്ലോ എന്നായിരുന്നു സണ്ണി പറഞത്. മൂന്നു പേരും തനിക്ക് പ്രിയപ്പെട്ടവരാണെന്നും താരം പറഞ്ഞു

ഷാറൂഖിനോട് കടപ്പാട്

കൂട്ടത്തില്‍ ഷാറൂഖിനോടു താന്‍ കൂടുതല്‍ കടപ്പെട്ടിരിക്കുന്നുവെന്നാണ് നടി പറയുന്നത്. ഷാറൂഖ് വളരെ നല്ല സുഹൃത്താണ്. റയീസില്‍ തനിക്ക് ലൈല ഓ ലൈല എന്ന ഐറ്റം ഡാന്‍സ് ചെയ്യാനുളള അവസരം നല്‍കിയത് ഷാരൂഖാണന്നും നടി പറയുന്നു. ഷാറൂഖിനും തനിക്കും ഒരേ പേഴ്‌സണല്‍ ട്രെയിനറാണ്.

ആമിറിനൊപ്പം അഭിനയിക്കണം

ആമിര്‍ഖാനൊടൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കുക എന്നത് തന്റെ വലിയ ആഗ്രഹമാണെന്നു സണ്ണി ലിയോണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദീപാവലി ആഘോഷത്തിന് ആമിര്‍ ഖാന്റെ ബാന്ദ്രയിലെ വീട്ടിലെ പ്രത്യേകാതിഥി സണ്ണിലിയോണ്‍ ആയിരുന്നു. ഭര്‍ത്താവ് ഡാനിയല്‍ വെബറോടൊപ്പമായിരുന്നു സണ്ണി ലിയോണ്‍ പാര്‍ട്ടിക്കെത്തിയത്.

English summary
Sunny Leone is in the news these days because of her song 'Laila Mein Laila' from Shahrukh Khan's upcoming movie Raees. In a recent interview with DNA Sunny opened up about the three Khans, Salman Khan, Shahrukh Khan and Aamir Khan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam