»   » പാര്‍ട്ടിയാണെങ്കില്‍ അടിച്ചുപൊളിക്കും, ഉറക്കമാണെങ്കിലോ കൂര്‍ക്കം വലിച്ചുറങ്ങുമെന്ന് നടന്‍!

പാര്‍ട്ടിയാണെങ്കില്‍ അടിച്ചുപൊളിക്കും, ഉറക്കമാണെങ്കിലോ കൂര്‍ക്കം വലിച്ചുറങ്ങുമെന്ന് നടന്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

കുറച്ചു ബോളിവുഡ് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും പ്രേക്ഷക മനസ്സില്‍ ചിര പ്രതിഷ്ഠ നേടിയ നടനാണ് ഹൃത്വിക് റോഷന്‍. അഭിനയത്തിലായാലും അല്ലെങ്കിലും നടന് തന്റേതായ നിലപാടുകളുണ്ട്.

ഒരു ചിത്രത്തിലെ ഗാനത്തിന്റെ പ്രമോഷനെത്തിയപ്പോഴാണ് ഹൃത്വിക് റോഷന്‍ അതിനെ കുറിച്ചെല്ലാം തുറന്നു പറഞ്ഞത്. താന്‍ എന്തുകാര്യവും പരമാവധി ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നു നടന്‍ പറയുന്നു..

ജോലിയാണെങ്കില്‍ അതിനെ വളരെ മികച്ചതാക്കും

ഏറ്റെടുക്കുന്ന എന്തു ജോലിയും കഠിനാധ്വാനത്തിലൂടെ പരമാവധി നന്നായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കാറുണ്ടെന്ന് ഹൃത്വിക് റോഷന്‍ പറയുന്നു. അത് തനിക്കു ലഭിക്കുന്ന റോളായാലും ശരി നന്നായി ചെയ്യാന്‍ ശ്രമിക്കാറുണ്ട്.

പക്ഷേ പാര്‍ട്ടിയിലാണെങ്കിലോ

പക്ഷേ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുകയാണെങ്കില്‍ അതിനെ പരമാവധി ആഘോഷമാക്കുക എന്നതും തന്റെ സ്വഭാവമാണെന്നു നടന്‍ പറയുന്നു

ഉറങ്ങുകയാണെങ്കില്‍ നന്നായി ഉറങ്ങും

പക്ഷേ പാര്‍ട്ടിയും ജോലിയുമൊക്കെ വിട്ടാല്‍ ഉറങ്ങുകയാണ് തന്റെ പ്രധാന ഹോബി. ഉറക്കത്തിനോട് യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്നും നന്നായി ഉറങ്ങുക എന്നതും തന്റെ ശീലത്തിന്റെ ഭാഗമാണെന്നും നടന്‍ പറയുന്നു

പുതിയ ചിത്രം കാബില്‍

ഹൃത്വിക് റോഷന്റെ അടുത്തു പുറത്തിറങ്ങാനുളള ചിത്രം സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന കാബില്‍ ആണ്. യാമി ഗൗതം ആണ് ചിത്രത്തിലെ നായിക. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും

English summary
Actor Hrithik Roshan says whatever he does, he does it in the best possible way.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam