»   » ലണ്ടനില്‍ ഉള്ളവര്‍ക്ക് ഇന്ത്യയിലെ നടിമാരുടെ ഇംഗ്ലീഷ് അറിയില്ല!ആരാധകന്റെ ചോദ്യം കേട്ട് ഞെട്ടി കാജോള്‍

ലണ്ടനില്‍ ഉള്ളവര്‍ക്ക് ഇന്ത്യയിലെ നടിമാരുടെ ഇംഗ്ലീഷ് അറിയില്ല!ആരാധകന്റെ ചോദ്യം കേട്ട് ഞെട്ടി കാജോള്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്നു കാജോള്‍. ഷാരുഖ് ഖാനൊപ്പം അഭിനയിച്ച സിനിമകളായിരുന്നു നടിയെ പ്രശസ്തയാക്കിയത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും അതിന് ശേഷവും സിനിമയിലെക്കെത്തിയിരുന്നു.

ഒരു പരിപാടിക്കിടെയാണ് നടിക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചോദ്യത്തിന് മുന്നില്‍ പകച്ചു നില്‍കേണ്ടി വന്നത്. ഇക്കാര്യം കാജോള്‍ അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ തുറന്ന് പറയുകയായിരുന്നു.

ആരാധകന്റെ ചോദ്യത്തിന് മുന്നില്‍ പകച്ച് കാജോള്‍

തനിക്ക് നേരിട്ട ഒരു വിഷമകരമായ അനുഭവത്തെക്കുറിച്ചാണ് നടി പറയുന്നത്. ലണ്ടനില്‍ നിന്നുള്ള ഒരു ആരാധകന്‍ ഞാന്‍ സംസാരിക്കുന്നത് കണ്ടപ്പോള്‍ ഒരു ചോദ്യം ചോദിച്ചു. 'ദൈവമേ നിങ്ങള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാമോ' എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

കാജോളിന്റെ മറുപടി

കാജോളിന്റെ മറുപടി ഇങ്ങനെയായിരുന്നു. അതേ ഞങ്ങള്‍ ഇംഗ്ലീഷ് സംസാരിക്കും. എന്നാല്‍ പഴയ കാലത്തെ പോലെ ഇന്ത്യയിലെ തെരുവുകളില്‍ കൂടി ആനകള്‍ നടക്കാറില്ലെന്നും നിങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു പാമ്പു പിടുത്തക്കാരനെ എങ്കിലും വഴിയില്‍ കാണിച്ചു തരാമെന്ന് പറഞ്ഞ് കളിയാക്കുയായിരുന്നു.

തിരിച്ചു വരവ് നടത്തി കാജോള്‍

നടന്‍ അജയ് ദേവ്ഗണ്ണുമായി വിവാഹം കഴിഞ്ഞതിന് ശേഷം നടി സിനിമയില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും ഷാരുഖ് ഖാനോടൊപ്പം ദില്‍സെ എന്ന ചിത്രത്തിലുടെ തിരിച്ചു വരവ് നടത്തിയിരുന്നു.

20 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലേക്കും

20 വര്‍ഷങ്ങള്‍ക്ക് ശേഷം കാജോള്‍ തമിഴില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തയും അടുത്തിടെ വന്നിരുന്നു. ധനുഷ് നായകനായി അഭിനയിക്കുന്ന വേലയില്ല പട്ടത്തരി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്താണ് കാജോള്‍ അഭിനയിക്കുന്നത്. മിന്‍സാര കനവ് എന്ന ചിത്രത്തിലാണ് അവസാനമായി കാജോള്‍ തമിഴില്‍ അഭിനയിച്ചിരുന്നത്.

വില്ലത്തിയായി കാജോള്‍ എത്തുന്നു

പുതിയ ചിത്രത്തില്‍ നായിക അമല പോളാണ്. എന്നാല്‍ കാജോള്‍ വില്ലത്തിയുടെ വേഷമാണ് ചെയ്യുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സിനിമയുടെ കഥ തനിക്ക് വളരെ ഇഷ്ടമായി എന്നും അതിന്റെ ത്രില്ലിലാണ് താനെന്നും കാജോള്‍ പറയുന്നു.

English summary
When A Fan Asked Kajol If She Can Speak English & Left Her Shocked!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam