For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നമുക്കൊന്ന് ചുംബിച്ചാലോ? നടി ജാന്‍വി കപൂറിനോട് പരസ്യമായി ആരാധകന്റെ ചോദ്യം, സിംപിളായി ഉത്തരം പറഞ്ഞ് നടിയും

  |

  നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും മൂത്തമകളാണ് ജാന്‍വി കപൂര്‍. മാതാപിതാക്കള്‍ക്ക് പിന്നാലെ ജാന്‍വിയും സിനിമയിലേക്ക് എത്തുകയായിരുന്നു. ഇപ്പോള്‍ ബോളിവുഡിലെ അറിയപ്പെടുന്ന മുന്‍നിര നടിമാരില്‍ ഒരാളായി വളര്‍ന്നിരിക്കുകയാണ് താരപുത്രി. ഇതൊന്നും കാണുന്നതിന് മുന്‍പേ ശ്രീദേവിയ്ക്ക് ഈ ലോകം വിട്ട് പോവേണ്ടി വന്നു എന്നതും ആരാധകരെ വേദനിപ്പിക്കുന്ന കാര്യമാണ്.

  ആദ്യ സിനിമയിലൂടെ തന്നെ ഇന്ത്യന്‍ സിനിമാലോകത്ത് വലിയൊരു സ്വാധീനമുണ്ടാക്കി എടുക്കാന്‍ ജാന്‍വിയ്ക്ക് സാധിച്ചു. അത് കരിയറിനെ വലിയ രീതിയില്‍ സഹായിക്കുകയും ചെയ്തു. ഇപ്പോഴിതാ കൈനിറയെ സിനിമകളുമായി തിരക്കിലാണ് നടി. ഇതിനിടയില്‍ ആരാധകരുമായി കിടിലനൊരു സംഭാഷണത്തിന് സമയം കണ്ടെത്തിയിരിക്കുകയാണ് താരപുത്രി. ആരാധകരിൽ ലഭിച്ച ചോദ്യങ്ങൾക്കെല്ലാം മാസ് മറുപടി നൽകിയതിൻ്റെ പേരിലാണ് ജാൻവി ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

  സിനിമയുടെ ഇടവേളകളിലും അല്ലാതെയും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ് ജാന്‍വി കപൂര്‍. പുതിയ ഫോട്ടോഷൂട്ട് പങ്കുവെക്കുന്നതിനൊട്ടം ഇടയ്ക്ക് ആരാധകരുമായി സംവദിക്കാറുമുണ്ട് നടി. ഏറ്റവും പുതിയതായി ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് ഏ എന്ന സെക്ഷന്‍ നടി പങ്കുവെച്ചിരുന്നു. ആരാധകര്‍ക്ക് നടിയോട് എന്ത് വേണമെങ്കിലും ചോദിക്കാനുള്ള അവസരമാണിത്. പലരും രസകരമായ ചോദ്യങ്ങളുമായി വന്നപ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശിക്കുകയാണ് ചെയ്തത്.

  Also Read: ഐശ്വര്യ റായിയുടെ മകളും ഗ്ലാമർ ലോകത്ത് എത്തുമോ? മകളെ കുറിച്ചുള്ള ചോദ്യത്തിന് മാസ് മറുപടി പറഞ്ഞ് ഐശ്വര്യ

  തന്നെ ആകര്‍ഷിച്ച ഒത്തിരി ചോദ്യങ്ങള്‍ക്കും ജാന്‍വി ഉത്തരം കൊടുത്തിരുന്നു. അതിലൊരു ചോദ്യം 'നമുക്ക് ചുംബിച്ചാലോ' എന്നായിരുന്നു. പെട്ടെന്ന് ഈ ചോദ്യം കേട്ടാല്‍ നടി എങ്ങനെ പ്രതികരിക്കുമെന്ന് ആരാധകരും ചിന്തിക്കാം. എന്നാല്‍ വളരെ ലളിതമായിട്ടുള്ള രീതിയില്‍ 'നോ' എന്ന് മാത്രമാണ് നടി ഇതിന് മറുപടിയായി പറഞ്ഞത്. അതിനൊപ്പം മാസ്‌ക് വെച്ചിട്ടുള്ള ഒരു സെല്‍ഫി ചിത്രവും പങ്കുവെച്ചിരുന്നു. ചോദ്യത്തിലുള്ള അതൃപ്തി വ്യക്തമായി തന്നെ ജാന്‍വി ഇതിലൂടെ പറഞ്ഞു.

  Also Read: സിംഗിള്‍ മദറായോ? അച്ഛനില്ലാതെ വളര്‍ന്നയാള്‍ സ്വന്തം കുട്ടിയ്ക്കും അതേ അവസ്ഥ വരുത്തുന്നു, അനുശ്രീയോട് ആരാധകര്‍

  ഇത്തരം ചോദ്യങ്ങള്‍ക്ക് ബോള്‍ഡായി തന്നെ മറുപടി പറഞ്ഞ ജാന്‍വിയെ അഭിനന്ദിക്കുകയാണ് ആരാധകര്‍. മുന്നോട്ടുള്ള ജീവിതത്തില്‍ പലപ്പോഴായി വിമര്‍ശനങ്ങളും ഗോസിപ്പുകളുമൊക്കെ കേള്‍ക്കേണ്ടി വരും. അപ്പോഴും ധൈര്യം കൈവിടാതെ മുന്നോട്ട് പോവാന്‍ ജാന്‍വിയ്ക്ക് കഴിയട്ടേ എന്നാണ് ആരാധകരുടെ ആശംസ.

  Also Read: സംവിധായകനെന്ന നിലയില്‍ ഒരു കളംമാറ്റലിന് തയ്യാറായി; സിജു വിത്സന്‍ മലയാളത്തില്‍ തിളങ്ങും, കുറിപ്പ് വൈറല്‍

  ധടക്ക് എന്ന ചിത്രത്തിലൂടെ 2018 ലാണ് ജാന്‍വി അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മൂന്നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര നായികയിലേക്കാണ് ജാന്‍വി വളര്‍ന്നത്. ഇക്കഴിഞ്ഞ ജൂലൈ അവസാനത്തില്‍ റിലീസ് ചെയ്ത ഗുഡ് ലക്ക് ജെറി എന്ന ചിത്രമാണ് ജാന്‍വിയുടേതായി അവസാനമെത്തിയ ചിത്രം.

  ഇനി മിലി എന്ന സിനിമയാണ് ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുന്നത്. ബാവാല്‍ എന്ന ചിത്രവും പൂര്‍ത്തിയായെങ്കിലും അടുത്ത വര്‍ഷമാണ് റിലീസ്. മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്നൊരു സിനിമ കൂടി ജാന്‍വിയുടേതായി വരാനിരിക്കുന്നുണ്ട്.

  English summary
  When A Netizen Asked Janhvi Kapoor 'Can We Kiss', Here Is How The Actress Replied In Q/A Session
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X