»   » അമീര്‍ എത്തി; ആരാധകര്‍ വിവാഹവേദി തകര്‍ത്തു

അമീര്‍ എത്തി; ആരാധകര്‍ വിവാഹവേദി തകര്‍ത്തു

Posted By:
Subscribe to Filmibeat Malayalam
Aamir Khan
ബോളിവുഡിന്റെ സൂപ്പര്‍താരം അമീര്‍ ഖാന്‍ പങ്കെടുത്ത വിവാഹച്ചടങ്ങിന്റെ വേദി ആരാധകര്‍ തകര്‍ത്തു. സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവറുടെ മകന്റെ വിവാഹത്തിനെത്തിയതായിരുന്നു താരം.

സൂപ്പര്‍ഹിറ്റ് ചിത്രമായ ത്രീ ഇഡിയറ്റ്‌സിന്റെ പ്രചാരണ വേളയിലാണ് അമീര്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ രാം ലഖ്കനെ പരിചയപ്പെടുന്നത്. മകന്റെ വിവാഹത്തിന് ഉറപ്പായും എത്താമെന്ന് അന്ന് രാം ലഖ്കന് അമീര്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് പാലിക്കാനായി വാരാണസിയിലെ മെഹ് മര്‍ഗന്‍ജിലുള്ള ചൗരസ്യ വിവാഹമണ്ഡപത്തില്‍ നടന്‍ എത്തുകയും ചെയ്തു.

രാത്രി ഒമ്പതരയോടെയാണ് താരം എത്തിയത്. നവദമ്പതികളെ അമീര്‍ ആശീര്‍വദിച്ചു. അമീര്‍ എത്തിയ വിവരമറിഞ്ഞതോടെ വിവാഹപന്തലിലേയ്ക്ക് ജനം ഇടിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് വിവാഹ വേദി തകര്‍ന്നു. പരിക്കേല്‍ക്കാതെ രക്ഷപെട്ടത് ഭാഗ്യമെന്നായിരുന്നു അമീറിന്റെ പ്രതികരണം. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം ഗംഭീരമായിരുന്നുവെന്നും താരം പറഞ്ഞു.

English summary

 Aamir Khan has proved that he is indeed a man of words. The perfectionist made his presence felt at a humble wedding ceremony in Varanasi to keep up his commitment.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam